Ragini Dwivedi| ബെംഗളൂരു മയക്കുമരുന്ന് കേസ്: നടി രാഗിണി ദ്വിവേദിയുടെ വീട്ടിൽ സെൻട്രൽ ക്രൈംബ്രാഞ്ച് റെയ്ഡ്
- Published by:Rajesh V
- news18-malayalam
Last Updated:
ചോദ്യംചെയ്യലിന് രാഗിണി ദ്വിവേദി ഇന്ന് ഹാജരാകാനിരിക്കെയാണ് പരിശോധന. ഹാജരാകാന്‍ ശനിയാഴ്ചവരെ സമയം ചോദിച്ചെങ്കിലും സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നിരസിച്ചിരുന്നു.
advertisement
1/11

ബെംഗളൂരു: ലഹരിമരുന്ന് കേസില്‍ കന്നഡ സിനിമാമേഖലയിലെ കൂടുതല്‍പേര്‍ കുടുങ്ങുമെന്ന സൂചന നല്‍കി സെന്‍ട്രല്‍ കൈംബ്രാഞ്ച്. നടി രാഗിണി ദ്വിവേദിയുടെ യെലഹങ്കയിലെ ഫ്ലാറ്റില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുന്നു.
advertisement
2/11
ചോദ്യംചെയ്യലിന് രാഗിണി ദ്വിവേദി ഇന്ന് ഹാജരാകാനിരിക്കെയാണ് പരിശോധന. ഹാജരാകാന്‍ ശനിയാഴ്ചവരെ സമയം ചോദിച്ചെങ്കിലും സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നിരസിച്ചിരുന്നു.
advertisement
3/11
ചോദ്യംചെയ്യലിന് ഹാജരാകാന്‍ നടി സഞ്ജന ഗല്‍റാണിയോടും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. ഇന്ദ്രജിത്ത് ലങ്കേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കുമെതിരെയുള്ള അന്വേഷണം.
advertisement
4/11
ലഹരിമരുന്ന് കേസില്‍ നടി രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവി ശങ്കർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കർണാടക ആർടിസി ഉദ്യോഗസ്ഥനായ ഇയാൾക്ക് ലഹരിമാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നാണ് സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ.
advertisement
5/11
കന്നഡ ചലച്ചിത്ര മേഖലയുമായി ബന്ധമുള്ള മറ്റൊരാളും അറസ്റ്റിലായതായി സൂചനയുണ്ട്. നടിയും മോഡലുമായ സഞ്ജന ഗൽറാണിയുടെ സഹായി രാഹുലാണിതെന്നാണ് സൂചന. എന്നാൽ ഇത് സംബന്ധിച്ച വിവരങ്ങൾ ക്രൈം ബ്രാഞ്ച് പുറത്തുവിട്ടിട്ടില്ല.
advertisement
6/11
ചോദ്യം ചെയ്യലിന് ഹാജരാകാൻ സമയം നീട്ടി നൽകാത്തതിനാൽ നടി രാഗിണി ദ്വിവേദി ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായേക്കും. ആരോപണങ്ങളിൽ കഴമ്പില്ലെന്നും ലഹരിമാഫിയയുമായി യാതൊരു ബന്ധവുമില്ലെന്നും രാഗിണി ട്വിറ്ററിൽ കുറിച്ചു.
advertisement
7/11
ഇന്ദ്രജിത്ത് ലങ്കേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കന്നഡ സിനിമ മേഖലയിലെ 12ഓളം പ്രമുഖർക്ക് കൂടി നോട്ടീസ് അയച്ചേക്കുമെന്നാണ് സൂചന.
advertisement
8/11
കുറ്റക്കാരായി കണ്ടെത്തുന്നവർ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടുമെന്നും ലഹരി ഉപയോഗം തുടച്ചു നീക്കാൻ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്നും കർണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.
advertisement
9/11
രാഗിണിയും സുഹൃത്തും മുൻപ് ചില പാർട്ടികളിൽ പങ്കെടുത്തിരുന്നുവെന്നും മയക്കുമരുന്ന് ഉപയോഗിച്ചതായി സംശയിക്കുന്നുവെന്നും പൊലീസ് പറഞ്ഞു.
advertisement
10/11
ഓഗസ്റ്റ് 20 ന് നവി മുംബൈയിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ റെയ്ഡ് നടത്തി 3000 എംഡിഎംഎ ഗുളികകൾ പിടിച്ചെടുത്തിരുന്നു. രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സെലിബ്രിറ്റികൾക്ക് ലഹരി മരുന്നുമായി ബന്ധമുണ്ടെന്ന വിവരങ്ങൾ പുറത്തു വന്നത്.
advertisement
11/11
അതേസമയം കമ്മന ഹള്ളിയിലെ ഹോട്ടലിന്റെ മറവിലാണ് ലഹരി ഇടപാടുകൾ നടത്തിയിരുന്നതെന്നാണ് പിടിലായ അനൂപ് മുഹമ്മദ് മൊഴി നൽകിയത്. ഇയാളുടെ സാമ്പത്തിക സ്രോതസുകളെ പറ്റിയും ക്രൈം ബ്രാഞ്ച് അന്വേഷിച്ചേക്കും. എന്നാൽ സ്വർണക്കടത്തുകേസിലെ പ്രതികളുമായി ഇവർക്ക് ബന്ധമുള്ളതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല
മലയാളം വാർത്തകൾ/Photogallery/Crime/
Ragini Dwivedi| ബെംഗളൂരു മയക്കുമരുന്ന് കേസ്: നടി രാഗിണി ദ്വിവേദിയുടെ വീട്ടിൽ സെൻട്രൽ ക്രൈംബ്രാഞ്ച് റെയ്ഡ്