TRENDING:

കാമുകിയുടെ 10 വയസുള്ള സഹോദരനെയും മുത്തശ്ശിയെയും കൊലപ്പെടുത്തിയ യുവാവ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

Last Updated:
രുവരും തമ്മിൽ പ്രണയത്തിലാണെന്ന് മനസിലാക്കിയ ബന്ധുക്കൾ അതിൽ നിന്നും പിൻമാറാൻ ഗുഞ്ചനെ ഉപദേശിച്ചു. ഇതിനു പിന്നാലെ പെൺകുട്ടിയെ മറ്റൊരു ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റിയെന്നും പൊലീസ് പറയുന്നു. ഇതേത്തുടർന്നാണ് ആക്രമണമെന്നാണ് സൂചന.
advertisement
1/4
കാമുകിയുടെ സഹോദരനെയും മുത്തശ്ശിയെയും കൊലപ്പെടുത്തിയ യുവാവ് ജീവനൊടുക്കി
നാഗ്പുർ; കാമുകിയുടെ സഹോദരനെയും മുത്തശ്ശിയെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. 22 കാരൻ ട്രെയിന് മുന്നിൽ ചാടിയാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. മോമിൻപുര സ്വദേശിയായ മോയിൻ ഖാൻ കാമുകി ഗുഞ്ചന്റെ മുത്തശ്ശി പ്രമിള മരോട്ടി ധർവേ (70), സഹോദരൻ യഷ്(10) എന്നിവരെ വ്യാഴാഴ്ച ഉച്ചയോടെയാണ് കൊലപ്പെടുത്തിയത്. ഹജരിപഹാദിലെ വീട്ടിൽ വച്ചായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.
advertisement
2/4
കുത്തേറ്റു വീണ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ അന്ന് രാത്രി തന്നെ മങ്കാപൂർ പ്രദേശത്തെ റെയിൽവേ ട്രാക്കിൽ നിന്നും മോയിൻ ഖാന്റെ മൃതദേഹം കണ്ടെത്തി. ഇയാൾ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പൊലീസ് പറയുന്നത്.
advertisement
3/4
കഴിഞ്ഞ നവംബറിൽ ഇൻസ്റ്റാഗ്രാം വഴിയാണ് ഗുഞ്ചനും മോയിൻ ഖാനും പരിചയപ്പെട്ടത്. തന്റെ സുഹൃത്താണെന്ന പേരിൽ മോയിൻ ഖാനെ ഗുഞ്ചൻ വീട്ടുകാർക്ക് പരിചയപ്പെടുത്തിയിരുന്നതായും പൊലീസ് പറയുന്നു.
advertisement
4/4
എന്നാൽ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് മനസിലാക്കിയ ബന്ധുക്കൾ അതിൽ നിന്നും പിൻമാറാൻ ഗുഞ്ചനെ ഉപദേശിച്ചു. ഇതിനു പിന്നാലെ പെൺകുട്ടിയെ മറ്റൊരു ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റിയെന്നും പൊലീസ് പറയുന്നു. ഇതേത്തുടർന്നാണ് ആക്രമണമെന്നാണ് സൂചന.
മലയാളം വാർത്തകൾ/Photogallery/Crime/
കാമുകിയുടെ 10 വയസുള്ള സഹോദരനെയും മുത്തശ്ശിയെയും കൊലപ്പെടുത്തിയ യുവാവ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി
Open in App
Home
Video
Impact Shorts
Web Stories