പകൽ പെയിന്റിങ്; രാത്രി എടിഎം കവർച്ച; കോഴിക്കോട് എടിഎം പൊളിക്കുന്നതിനിടെ 25കാരൻ പിടിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
പൊലീസ് എത്തുമ്പോഴേക്കും മെഷീന്റെ ഒരു ഭാഗം മോഷ്ടാവ് തകർത്തിരുന്നു
advertisement
1/6

കോഴിക്കോട്: ചാത്തമംഗലം കളൻതോടിൽ എടിഎം കൗണ്ടർ തകർത്ത് പണം കവരാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് പിടികൂടി. ആസാം സ്വദേശിയായ ബാബുൽ (25)ആണ് കുന്ദമംഗലം പൊലീസിന്റെ കസ്റ്റഡിയിൽ ആയത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെയാണ് മോഷണശ്രമം നടന്നത്.
advertisement
2/6
കുന്ദമംഗലം എസ് ഐ പ്രദീപ് മച്ചിങ്ങലും സംഘവും പുലർച്ചെ ഇതുവഴി പൊലീസ് പട്രോൾ നടത്തുകയായിരുന്നു. കളൻതോട് എടിഎമ്മിന്റെ പരിസരത്ത് എത്തിയപ്പോൾ അസ്വാഭാവികത തോന്നിയ എസ് ഐ പ്രദീപ് മച്ചിങ്ങൽ നോക്കുമ്പോൾ എടിഎമ്മിന്റെ ഷട്ടറിന്റെ പൂട്ട് തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഉടൻതന്നെ ജീപ്പ് നിർത്തി എടിഎം കൗണ്ടറിൽ പോയി നോക്കുമ്പോൾ ഉള്ളിൽ നിന്നും പൂട്ടിയതായി കണ്ടു.
advertisement
3/6
പൊലീസുകാർ ഷട്ടറിൽ ബലമായി തട്ടിയപ്പോൾ ഉള്ളിലുള്ള ആൾ ഷട്ടർ തുറന്നു. അപ്പോഴാണ് മോഷണശ്രമമാണ് നടന്നതെന്ന് പൊലീസിന് മനസിലായത്. ഇതിനിടെ മോഷ്ടാവ് പൊലീസിനെ വെട്ടിച്ച് കടന്നു കളയാൻ ശ്രമിച്ചെങ്കിലും പൊലീസിന്റെ അവസരോചിതമായ ഇടപെടലിൽ ബലപ്രയോഗത്തിലൂടെ മോഷ്ടാവിനെ പിടികൂടാൻ സാധിച്ചു.
advertisement
4/6
പൊലീസിന്റെ ശ്രദ്ധ അൽപം തെറ്റിയിരുന്നെങ്കിൽ എടിഎം മെഷിൻ പൊളിച്ച് മോഷ്ടാവിന് പണം കവരുവാൻ കഴിയുമായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും മെഷീന്റെ ഒരു ഭാഗം മോഷ്ടാവ് ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്തിരുന്നു.
advertisement
5/6
[caption id="attachment_737181" align="alignnone" width="1200"] രണ്ട് മാസം മുമ്പാണ് പിടിയിലായ ബാബുൽ കളൻതോട് എത്തിയത്. ഇവിടെവാടക ക്വാർട്ടേഴ്സ് എടുത്ത് പെയിന്റിങ് ജോലി ചെയ്യുന്നതിനൊപ്പം എടിഎം തകർത്ത് മോഷണം നടത്താനുള്ള ആസൂത്രണവും ചെയ്യുകയായിരുന്നു. അതിനിടയിലാണ് ഇപ്പോൾ മോഷണത്തിനിടെ കുന്ദമംഗലം പൊലീസിന്റെ പിടിയിലായത്.</dd> <dd>[/caption]
advertisement
6/6
അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കുന്ദമംഗലം പൊലീസിൻ്റെ ശ്രദ്ധ ഒന്നു പാളിയിരുന്നെങ്കിൽ വലിയൊരു മോഷണം നടക്കുമായിരുന്നു. അതാണ് പോലീസിന്റെ അവസരോചിതമായ ഇടപെടലിൽ ഒഴിവായത്.
മലയാളം വാർത്തകൾ/Photogallery/Crime/
പകൽ പെയിന്റിങ്; രാത്രി എടിഎം കവർച്ച; കോഴിക്കോട് എടിഎം പൊളിക്കുന്നതിനിടെ 25കാരൻ പിടിയിൽ