TRENDING:

രശ്മിക മന്ദാനയുടെ ഡീപ്പ് ഫെയ്ക് വീഡിയോ; ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിനെ കൂട്ടാൻ ചെയ്തതതെന്ന് അറസ്റ്റിലായ യുവാവ്

Last Updated:
ഫാൻ പേജിന്റെ റീച്ച് കൂട്ടുന്നതിനായി ഡീപ്പ് ഫെയ്ക്ക് വീഡിയോ നിർമിക്കുകയായിരുന്നു
advertisement
1/5
രശ്മിക മന്ദാനയുടെ ഡീപ്പ് ഫെയ്ക് വീഡിയോ; ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിനെ കൂട്ടാൻ ചെയ്തതതെന്ന് അറസ്റ്റിലായ യുവാവ്
കഴിഞ്ഞ ദിവസമാണ് നടി രശ്മിക മന്ദാനയുടെ പേരിൽ ഡീപ് ഫെയ്ക് വീഡിയോ നിർമിച്ച യുവാവിനെ അറസ്റ്റ് ചെയ്തത്. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലുള്ള ഈമാനി നവീൻ എന്ന യുവാവാണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാം പേജിൽ ഫോളോവേഴ്സിനെ കൂട്ടാൻ വേണ്ടിയാണ് നടിയുടെ വ്യാജ വീഡിയോ ഉണ്ടാക്കിയതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
advertisement
2/5
കഴിഞ്ഞ നവംബറിലാണ് രശ്മികയുടെ ഡീപ്പ് ഫെയ്ക്ക് വീഡിയോ വ്യാപകമായി സോഷ്യൽമീഡിയയിൽ പ്രചരിച്ചത്. ബോളിവുഡ് താരം അമിതാഭ് ബച്ചനാണ് ഡീപ്പ് ഫെയ്ക്കിനെതിരെ ആദ്യമായി സിനിമാ ലോകത്തു നിന്ന് പ്രതികരിച്ചത്.
advertisement
3/5
ലണ്ടനിലുള്ള ഇൻഫ്ലുവൻസർ സാറാ പട്ടേലിന്റെ വീഡിയോയിൽ രശ്മികയുടെ മുഖം ഉപയോഗിച്ചായിരുന്നു വീഡിയോ നിർമിച്ചത്. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 465, 469, ഐ.ടി. നിയമത്തിലെ 66 (സി), 66 (ഇ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഡല്‍ഹി പോലീസ് കേസെടുത്തത്. 
advertisement
4/5
ഇന്ത്യ ടുഡേ റിപ്പോർട്ട് അനുസരിച്ച്, മൂന്ന് സെലിബ്രിറ്റികളുടെ ഫാൻ പേജ് നവീൻ കൈകാര്യം ചെയ്തിരുന്നു. ഇതിൽ രശ്മികയുടെ ഫാൻ പേജിന്റെ റീച്ച് കൂട്ടുന്നതിനായി ഡീപ്പ് ഫെയ്ക്ക് വീഡിയോ നിർമിക്കുകയായിരുന്നു. 2023 ഒക്ടോബർ 13 നാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
advertisement
5/5
രശ്മികയുടെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് രാജ്യത്ത് എഐ സാങ്കേതികവിദ്യയുടെ ഈ ദുരുപയോഗം ചര്‍ച്ചയായത്. കേന്ദ്ര ഐടി മന്ത്രാലയവും വിഷയത്തില്‍ ഇടപെട്ടിരുന്നു.
മലയാളം വാർത്തകൾ/Photogallery/Crime/
രശ്മിക മന്ദാനയുടെ ഡീപ്പ് ഫെയ്ക് വീഡിയോ; ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിനെ കൂട്ടാൻ ചെയ്തതതെന്ന് അറസ്റ്റിലായ യുവാവ്
Open in App
Home
Video
Impact Shorts
Web Stories