Aishwarya Rajesh:മോഡേൺ വേഷത്തിൽ 'ജോമോന്റെ' നായിക ഐശ്വര്യ രാജേഷ്
- Published by:Rajesh V
- news18-malayalam
Last Updated:
ഏഷ്യൻ ഗെയിംസിൽ ആദ്യ മെഡൽ നേടിയ തമിഴ് വനിതയായ ശാന്തി സൗന്ദരരാജന്റെ ജീവിതം പറയുന്ന സിനിമയിൽ ഐശ്വര്യ രാജേഷ് നായികയാകുന്നുവെന്നായിരുന്നു വാർത്തകൾ. എന്നാൽ ഇത് നിഷേധിച്ച് ഐശ്വര്യ രംഗത്തെത്തി.
advertisement
1/12

ജോമോന്റെ സുവിശേഷങ്ങൾ, സഖാവ് എന്നീ സിനിമകളിലൂടെ മലയാളിക്ക് സുപരിചിതയായ നടിയാണ് ഐശ്വര്യ രാജേഷ്. ഏഷ്യൻ ഗെയിംസിൽ ആദ്യ മെഡൽ നേടിയ തമിഴ് വനിതയായ ശാന്തി സൗന്ദരരാജന്റെ ജീവിതം പറയുന്ന സിനിമയിൽ ഐശ്വര്യ രാജേഷ് നായികയാകുന്നുവെന്നായിരുന്നു വാർത്തകൾ. എന്നാൽ ഇത് നിഷേധിച്ച് ഐശ്വര്യ രംഗത്തെത്തി. ഐശ്വര്യ വനിതാ ക്രിക്കറ്ററുടെ വേഷമിട്ട കനാ എന്ന സിനിമ വൻ വിജയമായിരുന്നു.
advertisement
2/12
അവതാരകയായും റിയാലിറ്റി ഷോ താരമായും മിനി സ്ക്രീനിലൂടെയുമാണ് സിനിമയിലേക്ക് ഐശ്വര്യ എത്തിയത്. 2014ൽ കാക്കാ മുട്ടൈ എന്ന സിനിമയിലൂടെ മികച്ച നടിയ്ക്കുള്ള തമിഴ് നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി. ശ്രദ്ധേയമായ നിരവധി വേഷങ്ങള്‍ തമിഴിലും തെലുങ്കിലും മലയാളത്തിലും അവതരിച്ചു. ചെന്നൈയിലെ ചേരിയിലാണ് താൻ വളര്‍ന്നതെന്നും ആറുപേരായിരുന്നു വീട്ടിലുണ്ടായിരുന്നതെന്നും അമ്മയുടെ കഠിനധ്വാനമാണ് തന്നെ സിനിമയിലെത്തിച്ചതെന്നുമാണ് ഐശ്വര്യ നേരത്തെ തുറന്നുപറഞ്ഞത്.
advertisement
3/12
അമ്മയും അച്ഛനും മൂന്ന് മുതിര്‍ന്ന സഹോദരങ്ങളും ഞാനും. ഞാൻ ഏക അനിയത്തിയായിരുന്നു. എനിക്ക് എട്ടു വയസ്സുള്ളപ്പോഴാണ് അച്ഛന്‍ മരിച്ചത്. അച്ഛനില്ലെന്ന തോന്നല്‍ ഒരിക്കലും അമ്മ ഞങ്ങളിൽ ഉളവാക്കിയിരുന്നില്ല, അങ്ങനെയാണ് വളര്‍ത്തിയത്, ഒരു പോരാളിയായിരുന്നു അമ്മ. ഇന്നത്തെ ഈ അവസ്ഥയ്ക്ക് പിന്നിൽ അമ്മയുടെ കഠിനധ്വാനമാണ്.അമ്മയാണെല്ലാം- ഒരു അഭിമുഖത്തിൽ ഐശ്വര്യ പറഞ്ഞു.
advertisement
4/12
മാതൃഭാഷ തെലുങ്ക് ആണ്. അമ്മയ്ക്ക് തെലുങ്ക് മാത്രമാണ് അറിയാവുന്നത്. ഇംഗ്ലീഷോ ഹിന്ദിയോ ഒന്നും അറിയുമായിരുന്നില്ല, അമ്മ വളരെയേറെ കഷ്ടപ്പെട്ടാണ് ഞങ്ങളെ വളര്‍ത്തിക്കൊണ്ടുവന്നത്. ബോംബെയിൽ നിന്ന് സാരികള്‍ വാങ്ങി ചെന്നൈയിൽ വന്ന് വിൽക്കും, എൽഐസി ഏജന്‍റ്, റിയൽ എസ്റ്റേറ്റ് അങ്ങനെ പല മേഖലകളിൽ അമ്മ പണി ചെയ്തു, ഞങ്ങള്‍ക്ക് വിദ്യാഭ്യാസം നൽകി.- ഐശ്വര്യ പറഞ്ഞു.
advertisement
5/12
എനിക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോഴാണ് മുതിര്‍ന്ന സഹോദരന്‍ രാഘവേന്ദ്ര മരിക്കുന്നത്, ഏറെ വിഷമിച്ചു, ചിലര്‍ ആത്മഹത്യയെന്നൊക്കെ പറഞ്ഞു. സങ്കടം മറന്ന് ജീവിച്ചു, അടുത്ത സഹോദരൻ എസ്ആര്‍എം കോളജില്‍ നിന്ന് ഹോട്ടല്‍ മാനേജ്‌മെന്‍റ് പൂര്‍ത്തിയാക്കി നല്ല ജോലിയിൽ കയറി, ഞങ്ങള്‍ വളരെ സന്തോഷിച്ചു, പക്ഷേ ഒരു വാഹനാപകടത്തില്‍ ആ സഹോദരനും മരണമടഞ്ഞു. ( Image :Instagram @aishwaryarajessh)
advertisement
6/12
ഞാനും ഒരു സഹോദരനും അമ്മയും മാത്രമായിരുന്നു പിന്നീട് വീട്ടിൽ. അന്ന് ഞാന്‍ പതിനൊന്നാം ക്ലാസിലാണ്, ആദ്യമായി ഞാൻ ഒരു ജോലിക്ക് കയറി, ചെന്നൈ ബസന്ത് നഗറിലെ സൂപ്പര്‍ മാര്‍ക്കറ്റിന് മുന്നില്‍ നിന്ന് കാഡ്ബറീസ് ചോക്ലേറ്റിന്‍റെ പ്രൊമോഷൻ നടത്തിയിട്ടുണ്ട്. ആളുകളെക്കൊണ്ട് ഇത് ടേസ്റ്റ് ചെയ്യിക്കുന്ന ജോലി, 225 രൂപ ശമ്പളം കിട്ടുമായിരുന്നു. പിന്നീട് ബര്‍ത്ത്‌ഡേ പാര്‍ട്ടി ആഘോഷങ്ങളിൽ അവതാരകയായി. 500, 1000 അങ്ങനെ അയ്യായിരം വരെ സമ്പാദിച്ചു, പിന്നെ അഭിനയത്തിലേക്കെത്തി.- ഐശ്വര്യ വെളിപ്പെടുത്തി. ( Image :Instagram @aishwaryarajessh)
advertisement
7/12
സീരിയലുകളെക്കുറിച്ച് അന്വേഷിച്ചു, 1500 രൂപയാണ് പ്രതിഫലമെന്നറിഞ്ഞു, മാസത്തിൽ അഞ്ചോ ആറോ ദിവസം ഷൂട്ട്. ഇരുപത്തയ്യായിരമൊക്കെ കിട്ടുന്ന നടിയും നടനുമൊക്കെയില്ലേ എന്ന് അമ്മ അന്ന് ചോദിച്ചു. പിന്നെ ഒരു നൃത്ത റിയാലിറ്റി ഷോയില്‍ പങ്കെടുത്തു, അത് ശ്രദ്ധ നേടി, അങ്ങനെ സിനിമയിൽ പരിശ്രമിച്ചു തുടങ്ങുകയായിരുന്നു, അവര്‍കളും ഇവര്‍കളും ആദ്യ ചിത്രം പരാജയപ്പെട്ടു, സിനിമാ ഇൻഡസ്ട്രിയിൽ ലൈംഗിക ചൂഷണം കേട്ടിട്ടില്ലേ, അതിന് പുറമെ നിറത്തിന്‍റെ പേരിലുള്ള പരിഹാസവുമൊക്കെയുണ്ടായി. ഇരുണ്ട നിറം മൂലം അവസരങ്ങള്‍ നഷ്ടപ്പെട്ടു, ചിലര്‍ നേരിട്ട് പറഞ്ഞു. ( Image :Instagram @aishwaryarajessh)
advertisement
8/12
രണ്ടുമൂന്നു വര്‍ഷം അവസരമൊന്നും ലഭിച്ചില്ല. ആട്ടക്കത്തിയിലെ അമുദ എന്ന കഥാപാത്രം ശ്രദ്ധ നേടിയതിന് പിന്നാലെ പന്നിയാറും പദ്മിനിയും, റമ്മി, തിരുടന്‍ പോലീസ് സിനിമകളിലെ വേഷങ്ങള്‍ കിട്ടി. കാക്കമുട്ടൈയാണ് ജീവിതം മാറ്റിയത്. അമ്മ റോള്‍ ചെയ്യാന്‍ ആരും അന്ന് തയ്യാറാകുമായിരുന്നില്ല, എനിക്ക് പക്ഷേ ബുദ്ധിമുട്ട് തോന്നിയില്ല. അതിലൂടെ നിരവധി പുരസ്കാരങ്ങള്‍ നേടി, ശേഷം ആറേഴു സിനിമകളില്‍ നായികയാകാൻ കഴിഞ്ഞു.- ഐശ്വര്യ പറയുന്നു. ( Image :Instagram @aishwaryarajessh)
advertisement
9/12
നടി ഐശ്വര്യ രാജേഷ്( Image :Instagram @aishwaryarajessh)
advertisement
10/12
നടി ഐശ്വര്യ രാജേഷ് ( Image :Instagram @aishwaryarajessh)
advertisement
11/12
நடிகை ஐஸ்வர்யா ராஜேஷ் ( Image :Instagram @aishwaryarajessh)
advertisement
12/12
നടി ഐശ്വര്യ രാജേഷ് ( Image :Instagram @aishwaryarajessh)