'എന്താണ് ലിസി നായികമാര്‍ക്ക് പാര്‍ട്ടികൊടുത്തെന്ന് കേട്ടു' ; ചിത്രങ്ങള്‍ പങ്കുവെച്ച് താരങ്ങള്‍
- Published by:Arun krishna
- news18-malayalam
Last Updated:
കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, അന്ന ബെന്‍, പാര്‍വതി തിരുവോത്ത്, പ്രയാഗ മാര്‍ട്ടിന്‍, അതിഥി ബാലന്‍, റിമ കല്ലിങ്കല്‍ എന്നിവരാണ് ലിസി ഒരുക്കിയ താരവിരുന്നില്‍ പങ്കെടുക്കാനെത്തിയത്.
advertisement
1/5

മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ നായികമാരില്‍ ഒരാളാണ് നടി ലിസി. എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ ആദ്യകാലത്തും മലയാളം, തമിഴ് സിനിമകളില്‍ സജീവമായിരുന്ന ലിസിക്ക് നിരവധി ആരാധകരാണ് ഉണ്ടായിരുന്നത്. മോഹന്‍ലാലിനൊപ്പമുള്ള ലിസിയുടെ പലസിനിമകളും വലിയ വിജയമാണ് നേടിയത്.
advertisement
2/5
ഇപ്പോഴിതാ മലയാളത്തിലെ ഒരു കൂട്ടം യുവനായികമാര്‍ക്ക് വിരുന്നൊരുക്കിയിരിക്കുകയാണ് ലിസി. മകള്‍ കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, അന്ന ബെന്‍, പാര്‍വതി തിരുവോത്ത്, പ്രയാഗ മാര്‍ട്ടിന്‍, അതിഥി ബാലന്‍, റിമ കല്ലിങ്കല്‍ എന്നിവരാണ് ലിസി ഒരുക്കിയ താരവിരുന്നില്‍ പങ്കെടുക്കാനെത്തിയത്.
advertisement
3/5
എല്ലാവര്‍ഷവും നടക്കാറുള്ള എണ്‍പതുകളിലെ ദക്ഷിണേന്ത്യന്‍ സിനിമ താരങ്ങളുടെ സംഗമത്തിന്‍റെ പുതിയ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് മലയാളത്തിലെ യുവനായികമാരുടെ ഒത്തുചേരലിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നത്.
advertisement
4/5
പ്രമുഖ തമിഴ് സിനിമാതാരം രാധിക ശരത്കുമാറും യുവനായികമാര്‍ക്കൊപ്പം ചേര്‍ന്നു
advertisement
5/5
ഒത്തുചേരലിന്‍റെ ചിത്രങ്ങള്‍ നായികമാരെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Film/
'എന്താണ് ലിസി നായികമാര്‍ക്ക് പാര്‍ട്ടികൊടുത്തെന്ന് കേട്ടു' ; ചിത്രങ്ങള്‍ പങ്കുവെച്ച് താരങ്ങള്‍