TRENDING:

Animal Box Office Collection | കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷന്‍ ! രണ്‍ബീര്‍ കപൂറിന്‍റെ 'അനിമല്‍' ആദ്യദിനം എത്ര കോടി നേടി

Last Updated:
ബോളിവുഡിലെ മുന്‍നിരനായകന്മാരില്‍ പ്രധാനിയായ രണ്‍ബീര്‍ കപൂറിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണിങ് ഡേ കളക്ഷനായി അനിമല്‍ മാറി എന്നാണ് റിപ്പോര്‍ട്ടുകള്‍. 
advertisement
1/9
Animal Box Office Collection| കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷന്‍ ! രണ്‍ബീറിന്‍റെ 'അനിമല്‍' ആദ്യദിനം നേടിയത്
ബോളിവുഡ് സിനിമാലോകം ആകാംക്ഷയോടെ കാത്തിരുന്ന രണ്‍ബീര്‍ കപൂര്‍ ചിത്രം അനിമലിന്റെ ആദ്യദിന കളക്ഷന്‍ വിവരങ്ങള്‍ പുറത്ത്. അര്‍ജുന്‍ റെഡ്ഡിയിലൂടെ ശ്രദ്ധേയനായ സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്.
advertisement
2/9
ബോളിവുഡിലെ മുന്‍നിരനായകന്മാരില്‍ പ്രധാനിയായ രണ്‍ബീര്‍ കപൂറിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണിങ് ഡേ കളക്ഷനായി അനിമല്‍ മാറി എന്നാണ് റിപ്പോര്‍ട്ടുകള്‍. 
advertisement
3/9
വന്‍ മുതല്‍ മുടക്കില്‍ ഭൂഷൺ കുമാറിന്റെയും കൃഷൻ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് ‘അനിമൽ’ നിർമ്മിച്ചിരിക്കുന്നത്.
advertisement
4/9
ആക്ഷനും വയലന്‍സും പ്രണയവുമെല്ലാം പരാമര്‍ശിക്കുന്ന സിനിമയുടെ ഓപ്പണിങ് ഡേ കളക്ഷന്‍ എത്രയാണെന്ന് ഫിലിം ട്രാക്കര്‍മാരായ സാക്നിക്. കോം പുറത്തുവിട്ടിട്ടുണ്ട്.
advertisement
5/9
പ്രാഥമിക കണക്കുകള്‍ പ്രകാരം ഇന്ത്യയൊട്ടാകെയുള്ള സ്ക്രീനുകളില്‍ നിന്നായി 61 കോടിയാണ് അനിമലിന്‍റെ ആദ്യദിന കളക്ഷന്‍. ഹിന്ദി പതിപ്പ് പ്രദര്‍ശിപ്പിച്ച സംസ്ഥാനങ്ങില്‍ നിന്ന് 50.50 കോടി കളക്ഷൻ നേടിയപ്പോൾ ചിത്രത്തിന്റെ തെലുങ്ക് പതിപ്പും 10 കോടി നേടി.
advertisement
6/9
ഇതോടെ രൺബീർ കപൂറിന്റെ ഏറ്റവും വലിയ ഓപ്പണറായി അനിമൽ മാറി. ബ്രഹ്മാസ്ത്ര ഒന്നാം ഭാഗം: ശിവ ആദ്യ ദിനം 36 കോടി നേടിയപ്പോൾ രൺബീറിന്റെ സഞ്ജു 34.75 കോടി രൂപയാണ് നേടിയത്.
advertisement
7/9
തെന്നിന്ത്യന്‍ താരസുന്ദരി രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക.  ബോബി ഡിയോൾ, അനിൽ കപൂർ, ത്രിപ്തി ദിമ്രി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 
advertisement
8/9
അച്ഛന്റെയും മകന്റെയും വിഷലിപ്തമായ ബന്ധത്തെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ മുന്നോട് പോകുന്നത്. വയലന്‍സും ഇന്‍റിമേറ്റ് സീനുകളും ആവോളമുള്ള ചിത്രത്തിന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) 'എ' സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. 3 മണിക്കൂർ 35 മിനിറ്റാണ് ചിത്രത്തിന്റെ റൺ ടൈം.
advertisement
9/9
അമിത് റോയ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിലെ എഡിറ്റര്‍ സംവിധായകനായ സന്ദീപ് റെഡ്ഡി വംഗയാണ്. പ്രീതം, വിശാല്‍ മിശ്ര, മനാന്‍ ഭരദ്വാജ്, ശ്രേയാസ് പുരാണിക്, ജാനി, അഷിം കിംസണ്‍, ഹര്‍ഷവര്‍ദ്ധന്‍, രാമേശ്വര്‍, ഗൌരീന്ദര്‍ സീഗള്‍ എന്നീ ഒന്‍പത് സംഗീതസംവിധായകരാണ് അനിമലില്‍ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Film/
Animal Box Office Collection | കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷന്‍ ! രണ്‍ബീര്‍ കപൂറിന്‍റെ 'അനിമല്‍' ആദ്യദിനം എത്ര കോടി നേടി
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories