TRENDING:

Bramayugam 'ട്രെയിലര്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് പലതും തോന്നിയിട്ടുണ്ടാകും, ഒരു കഥയും മനസില്‍ വിചാരിക്കരുത്'; മമ്മൂട്ടി പ്രേക്ഷകരോട്

Last Updated:
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്.
advertisement
1/10
Bramayugam 'ട്രെയിലര്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് പലതും തോന്നിയിട്ടുണ്ടാകും, ഒരു കഥയും മനസില്‍ വിചാരിക്കരുത്'
ഫെബ്രുവരി 15 ന് ഭ്രമയുഗം കാണാന്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുന്ന പ്രേക്ഷകരോട് അഭ്യര്‍ത്ഥനയുമായി നടന്‍ മമ്മൂട്ടി. കഴിഞ്ഞ ദിവസം അബുദാബിയില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ചിത്രത്തിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്തിരുന്നു. 
advertisement
2/10
പ്രഖ്യാപനം മുതല്‍ക്കെ ആരാധകര്‍ക്ക് വന്‍ പ്രതീക്ഷ സമ്മാനിച്ച ചിത്രമാണ് ഭ്രമയുഗം. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പേരിലും ചിത്രത്തെ ഉറ്റുനോക്കുന്നവരുണ്ട്.
advertisement
3/10
ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കാണ് പ്രേക്ഷകരെ ഭ്രമയുഗം കാണാന്‍ പ്രേരിപ്പിക്കുന്ന ഘടകം. താരം എന്നതിലപ്പുറം മമ്മൂട്ടിയിലെ അഭിനേതാവിന് ഏറെ സാധ്യതകള്‍ ഉള്ള ചിത്രമായി ഭ്രമയുഗം മാറുമെന്ന് പുറത്തുവന്ന ടീസറും പോസ്റ്ററുകളും സൂചിപ്പിച്ചിരുന്നു.
advertisement
4/10
ഇപ്പോഴിത റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രേക്ഷകര്‍ കാത്തിരുന്ന ഭ്രമയുഗത്തിന്‍റെ ട്രെയിലറും പുറത്തുവന്നു. അബുദാബിയില്‍ വലിയൊരു ആരാധകവൃന്ദത്തിന് മുന്നില്‍വെച്ചായിരുന്നു ട്രെയിലര്‍ ലോഞ്ച് ചെയ്തത്.
advertisement
5/10
പിന്നാലെ പ്രേക്ഷകരോട് മമ്മൂട്ടി നടത്തിയ ഒരു അഭ്യര്‍ത്ഥനയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.'ഭ്രമയുഗം കാണന്‍വരുന്നവരോട് എനിക്കൊരു അപേക്ഷയുണ്ട്. ട്രെയിലര്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് പലതും തോന്നിയിട്ടുണ്ടാകും, പക്ഷെ ഒരു കഥയും മനസില്‍ വിചാരിക്കരുത്.
advertisement
6/10
സിനിമ കണ്ടശേഷം ഞങ്ങള്‍ അങ്ങനെ വിചാരിച്ചു ഇങ്ങനെ വിചാരിച്ചു എന്ന് തോന്നാതിരിക്കാന്‍ ആണ്. ഈ സിനിമ ഒരു ശൂന്യമായ മനസോടെ വന്നു കാണണം. എങ്കില്‍ മാത്രമേ ഈ സിനിമ ആസ്വദിക്കാന്‍ പറ്റു. ഒരു മുന്‍വിധികളുമില്ലാതെ, ഇത് നിങ്ങളെ ഭയപ്പെടുത്തുമോ ഞെട്ടിപ്പിക്കുമോ സംഭ്രമിപ്പിക്കുമോ എന്നൊന്നും ആലോചിക്കണ്ട
advertisement
7/10
നിങ്ങള്‍ പ്രതീക്ഷിച്ചപോലെ സംഭവിക്കുമ്പോള്‍ അത് ആസ്വദനത്തെ ബാധിക്കും. അതുകൊണ്ട് വളരെ ശുദ്ധമായ മനസോടെ സന്തുഷ്ടരായി നല്ല പ്രസന്നരായി വന്ന് സിനിമ കാണുക. പുതിയ തലമുറയിലെ പ്രേക്ഷകര്‍ക്ക് ഇതൊരു അനുഭവമാകും'- മമ്മൂട്ടി പറഞ്ഞു. 
advertisement
8/10
മമ്മൂട്ടിയോടൊപ്പം അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽദ ലിസ് എന്നിവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്.
advertisement
9/10
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും വൈനോട്ട് സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. ആൻ്റോ ജോസഫിൻ്റെ ‘ആൻ മെഗാ മീഡിയ’ ചിത്രം കേരളത്തിലെ തിയറ്ററുകളിൽ വിതരണത്തിനെത്തിക്കും. ഓവർസീസ് ഡിസ്ട്രിബ്യൂഷൻ സ്വന്തമാക്കിയിരിക്കുന്നത് ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ്.
advertisement
10/10
ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ, ചിത്രസംയോജനം: ഷഫീഖ് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കടത്ത്, സൗണ്ട് മിക്സ്: എം ആർ രാജകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: മെൽവി ജെ., പിആർഒ: ശബരി.
മലയാളം വാർത്തകൾ/Photogallery/Film/
Bramayugam 'ട്രെയിലര്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് പലതും തോന്നിയിട്ടുണ്ടാകും, ഒരു കഥയും മനസില്‍ വിചാരിക്കരുത്'; മമ്മൂട്ടി പ്രേക്ഷകരോട്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories