പോലീസ് കസ്റ്റഡിയിലിരിക്കെയുള്ള അവാമി ലീഗ് പ്രവർത്തകന്റെ മരണം ഹിന്ദുക്കളുടെയും രാഷ്ട്രീയ തടവുകാരുടെയും സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർത്തിയിരിക്കുകയാണ്.വ്യാജ ആരോപണങ്ങൾ ചുമത്തി തങ്ങളുടെ നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്യുകയാണെന്നും അവർ കസ്റ്റഡി പീഡനത്തിന് ഇരയാകുന്നുണ്ടെന്നും അവാമി ലീഗ് ആരോപിക്കുന്നു.
ജനുവരി 3 വരെയുള്ള കണക്കനുസരിച്ച് 41 പാർട്ടി നേതാക്കളും പ്രവർത്തകരും പോലീസ് കസ്റ്റഡിയിൽ മരിച്ചിട്ടുണ്ടെന്നാണ് അവാമി ലീഗ് പറയുന്നത്. ഇത്തരം മരണങ്ങൾ ഓരോ മാസവും ആവർത്തിക്കുകയാണെന്നും അവർ ആരോപിക്കുന്നു.
കസ്റ്റഡി മരണങ്ങളിൽ മനുഷ്യാവകാശ സംഘടനകൾ വേണ്ടത്ര അന്വേഷണം നടത്തുന്നില്ലെന്നും കസ്റ്റഡി മരണങ്ങൾ തടയുന്നതിൽ മുഹമ്മദ് യൂനുസിന്റെ ഭരണകൂടം പരാജയപ്പെട്ടതായും പാർട്ടി ആരോപിച്ചു.എന്നാൽ ആരോപണങ്ങളോട് നിലവിലെ ഭരണകൂടം പ്രതികരിച്ചിട്ടില്ല.
advertisement
