TRENDING:

'മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സ്നേഹം ഏറ്റുവാങ്ങിയപ്പോൾ' ചിത്രം പങ്കുവെച്ച് ജൂഡ് ആന്‍റണി

Last Updated:
ആലപ്പുഴ അര്‍ത്തുങ്കലില്‍  കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ& കോസ്റ്റൽ മിഷനാണ് 'സാഗരാദരം 2018' എന്ന പേരില്‍ സംഘടിപ്പിച്ചത്
advertisement
1/6
'മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സ്നേഹം ഏറ്റുവാങ്ങിയപ്പോൾ' ചിത്രം പങ്കുവെച്ച് ജൂഡ് ആന്‍റണി
2018ല്‍ കേരളത്തെ പിടിച്ചുലച്ച മഹാപ്രളയത്തില്‍ മലയാളികളുടെ രക്ഷകരായി മാറിയ മത്സ്യത്തൊഴിലാളികളെ ഹൈലൈറ്റ് ചെയ്യുന്ന നിരവധി രംഗങ്ങള്‍ 2018 സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ ഉപജീവനമാര്‍ഗമായ ബോട്ടുകളില്‍ പലതും രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ തകരാറിലായിട്ടും ദുരന്തമുഖത്ത് കേരളത്തിന്‍റെ കാവല്‍മാലഖമാരായി മാറിയത് മത്സ്യത്തൊഴിലാളികളായിരുന്നു.
advertisement
2/6
സാഗരാദരം എന്ന് രേഖപ്പെടുത്തിയ പങ്കായത്തിന്‍റെ മാതൃകയാണ് വിശിഷ്ടാതിഥികള്‍ക്ക് സംഘാടകര്‍ ഉപഹാരമായി നല്‍കിയത്. ചിത്രത്തില്‍ മത്സ്യത്തൊഴിലാളിയായ മാത്തച്ചന്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ ലാല്‍ അവതരിപ്പിച്ചത്. പരിപാടിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാനും അണിയറക്കാര്‍ മറന്നില്ല.
advertisement
3/6
ആർത്തുങ്കലിലെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സ്നേഹം ഏറ്റു വാങ്ങിയപ്പോൾ . What a crowd, amazed by their love. Really honoured to meet VP achan, DIG Ravi sir n many other great people - ജൂഡ് ആന്‍റണി കുറിച്ചു
advertisement
4/6
ഇത്തവണ അർത്തുങ്കൽ പള്ളിയിൽ പെരുന്നാളിന് പോയപ്പോഴും സിനിമ വിജയമാകണേ എന്നായിരുന്നു പ്രാർത്ഥന...❤️ ഇന്നലെ അർത്തുങ്കൽ പള്ളിയുടെ മുന്നിൽവച്ചുതന്നെ മത്സ്യത്തൊഴിലാളികളുടെ ആദരവ് ഏറ്റുവാങ്ങാനുള്ള ഭാഗ്യമുണ്ടായി...❤️ ഉള്ളുനിറഞ്ഞ സന്തോഷം മാത്രം..❤️❤️ ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചതിന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ& കോസ്റ്റൽ മിഷന് ഒരുപാട് ഒരുപാട് നന്ദി അറിയിക്കുന്നു... തിരക്കഥാകൃത്ത് അഖില്‍ പി ധര്‍മ്മജന്‍ കുറിച്ചു
advertisement
5/6
അതേസമയം മലയാളത്തിലെ 200 കോടി ചിത്രമായി 2018 മാറി കഴിഞ്ഞു. സിനിമയുടെ നിര്‍മാതാവായ വേണു കുന്നപ്പിള്ളിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പത്തു ദിവസം കൊണ്ടാണ് ചിത്രം നൂറുകോടി ക്ലബ്ബിൽ ഇടംപിടിച്ചത്. തിയറ്ററുകളിൽ വമ്പൻ പ്രദർശന വിജയം നേടിയ ചിത്രം ജൂൺ 7 മുതൽ സോണി ലിവ്വിലൂടെ സ്ട്രീമിങ് ആരംഭിച്ചിരുന്നു.
advertisement
6/6
ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, അപർണ ബാലമുരളി, അജു വർഗീസ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ വേഷമിടുന്നത്. അഖിൽ പി. ധർമജൻ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് അഖിൽ ജോർജാണ്.ക്യാവ്യാ ഫിലിംസ്, പി.കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി.കെ പത്മകുമാർ, ആന്റോ  ജോസഫ് എന്നിവരാണ് നിർമാണം.
മലയാളം വാർത്തകൾ/Photogallery/Film/
'മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സ്നേഹം ഏറ്റുവാങ്ങിയപ്പോൾ' ചിത്രം പങ്കുവെച്ച് ജൂഡ് ആന്‍റണി
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories