TRENDING:

Indira Movie| ഗുരു സോമസുന്ദരവും ആശാ ശരത്തും ഒരുമിക്കുന്ന 'ഇന്ദിര'; ചിത്രീകരണം കൊച്ചിയില്‍ തുടങ്ങി

Last Updated:
ഗുരുസോമസുന്ദരവും ആശ ശരത്തും ആദ്യമായാണ് ഒന്നിക്കുന്നത്. ടൈറ്റിൽ റോളായ ഇന്ദിരയെയാണ് ആശാ ശരത് അവതരിപ്പിക്കുന്നത്.
advertisement
1/6
ഗുരു സോമസുന്ദരവും ആശാ ശരത്തും ഒരുമിക്കുന്ന 'ഇന്ദിര'; ചിത്രീകരണം കൊച്ചിയില്‍ തുടങ്ങി
ഗുരു സോമസുന്ദരം, ആശാ ശരത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനു വിജയ് (vinu vijay) സംവിധാനം ചെയ്യുന്ന 'ഇന്ദിര' എന്ന ചിത്രത്തിന്റെ പൂജയും തുടര്‍ന്ന് ചിത്രീകരണവും കൊച്ചി ചുള്ളിക്കല്‍ പുളിക്കന്‍ ഹൗസില്‍ ആരംഭിച്ചു.
advertisement
2/6
ഗുരുസോമസുന്ദരവും (Guru Somasundaram) ആശ ശരത്തും (asha sharath) ആദ്യമായാണ് ഒന്നിക്കുന്നത്. ടൈറ്റിൽ റോളായ ഇന്ദിരയെയാണ് ആശാ ശരത് അവതരിപ്പിക്കുന്നത്.
advertisement
3/6
മുകേഷ്, വിജയ് നെല്ലിസ്, അഞ്ജു കുര്യൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നു. മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള എന്ന ചിത്രത്തിന്റെ സംവിധായകനായ ഷാനു സമദാണ് ഇന്ദിരയുടെ രചന നിര്‍വഹിക്കുന്നത്.
advertisement
4/6
വ്യത്യസ്തമായ പ്രമേയവുമായി എത്തുന്ന ചിത്രത്തിൽ സലിം കുമാർ, പ്രേം കുമാർ, ഡോക്ടർ റോണി, രചന നാരായണൻ കുട്ടി, നന്ദു പൊതുവാൾ, മാളവിക മേനോൻ, ആനന്ദ് റോഷൻ, അഡാട്ട് ഗോപാലൻ, ആലിസ്, അൽത്താഫ് സലിം എന്നിവരാണ് പ്രധാന താരങ്ങളായി എത്തുന്നത്.
advertisement
5/6
ഷിജു. എം. ഭാസ്‌കറാണ് ഛായാഗ്രഹണം. എഡിറ്റിംഗ് അയൂബ് ഖാൻ, സംഗീതം കേദാർ, പ്രോജെക്ട് ഡിസൈനർ : എൻ. എം. ബാദുഷ , ചീഫ് അസോസിയേറ്റ് മനീഷ് ബാലകൃഷ്ണൻ, ക്രീയേറ്റീവ് ഡയറക്ടർ വിജയ് നെല്ലിസ്, പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ, പ്രൊഡക്ഷൻ മാനേജർ നിബിൻ നവാസ്, നിജിൻ നവാസ്, ഫിനാൻസ് മാനേജർ ശങ്കർ, മേക്കപ്പ് റഹീം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം ബബിഷ കെ ആർ, ആർട്ട്‌ സഹസ് ബാല, പി ആർ ഓ പ്രതീഷ് ശേഖർ.
advertisement
6/6
മിന്നൽ മുരളിയിലൂടെ മലയാളത്തിൽ ശ്രദ്ധേയനായ നടനാണ് ഗുരു സോമസുന്ദരം. മമ്മൂട്ടി ചിത്രം സിബിഐ 5 ദ് ബ്രയിൻ ആണ് ആശ ശരത്തിന്റേതായി അവസാനം തിയേറ്ററിൽ എത്തിയ ചിത്രം. രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം എത്തിയ ആശ ശരത് ചിത്രം കൂടിയാണ്. 
മലയാളം വാർത്തകൾ/Photogallery/Film/
Indira Movie| ഗുരു സോമസുന്ദരവും ആശാ ശരത്തും ഒരുമിക്കുന്ന 'ഇന്ദിര'; ചിത്രീകരണം കൊച്ചിയില്‍ തുടങ്ങി
Open in App
Home
Video
Impact Shorts
Web Stories