ഇഷ്ടപ്പെട്ട കളിയുടെ നിയമാവലി തയ്യാറാക്കാനുള്ള ചോദ്യത്തിന് നല്‍കിയ മറുപടിയാണ് ശ്രദ്ധേയം. 'ബലൂണ്‍ ചവിട്ടിപ്പൊട്ടിക്കല്‍' മത്സരത്തിൻ്റെ നിയമാവലി നല്‍കിയ ശേഷം സമാനമായി വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടപ്പെട്ട ഒരു കളിയുടെ നിയമാവലി തയ്യാറാക്കാനായിരുന്നു ചോദ്യം. 'സ്പൂണും നാരങ്ങയും' മത്സരത്തിൻ്റെ നിയമാവലിയാണ് അഹാന്‍ അനൂപ് തയ്യാറാക്കിയത്. മത്സരവുമായി ബന്ധപ്പെട്ട നാല് നിയമങ്ങള്‍ക്ക് പിന്നാലെ അഞ്ചാമതായി 'ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്' എന്നുകൂടെ അഹാന്‍ എഴുതി.
advertisement
നമ്മുടെ പൊതുവിദ്യാലയങ്ങള്‍ ഇങ്ങനെയൊക്കെയാണ് മുന്നേറുന്നതെന്ന അഭിമാനത്തോടെയാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഉത്തരക്കടലാസിൻ്റെ ചിത്രം കൂടി പങ്കുവെച്ചാണ് മന്ത്രിയുടെ അഭിനന്ദന പോസ്റ്റ്. പന്തക്കലിലെ മേഘമല്‍ഹാറില്‍ അനൂപ് കുമാറിൻ്റെയും മാധ്യമ പ്രവര്‍ത്തക നിമ്യ നാരായണൻ്റെയും ഏക മകനാണ് അഹാന്. മന്ത്രിക്ക് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ അഹാനെ പ്രശംസിച്ച് നിരവധി പേരാണ് പോസ്റ്റ് രേഖപ്പെടുത്തുന്നത്.