TRENDING:

Kiccha Sudeepa | കിച്ച സുദീപ യഥാർത്ഥ പേരല്ല; നടന്റെ പേരിനു പിന്നിലെ യഥാർത്ഥ കാരണമിതാണ്

Last Updated:
കിച്ച സുദീപ എന്ന കന്നഡ താരത്തിന് ഇന്ന് പിറന്നാൾ
advertisement
1/7
കിച്ച സുദീപ യഥാർത്ഥ പേരല്ല; നടന്റെ പേരിനു പിന്നിലെ യഥാർത്ഥ കാരണമിതാണ്
കിച്ച സുദീപ (Kiccha Sudeepa) എന്നറിയപ്പെടുന്ന കന്നഡ ചലച്ചിത്ര താരത്തിന് ഇന്ത്യ മുഴുവൻ ആരാധകരുണ്ട്. സംവിധായകന്റെയും നിർമ്മാതാവിന്റെയും വേഷവും ഇതിനോടകം കൈകാര്യം ചെയ്തിട്ടുള്ള സുദീപക്ക് ഈ വർഷം 51 വയസ്സ് തികയുന്നു. ആരാധകർക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ആഘോഷിക്കാൻ ഒട്ടേറെ കാരണങ്ങളുണ്ട്. നടനെക്കുറിച്ച് അധികം അറിയപ്പെടാത്ത ചില വസ്തുതകൾ ഇവിടെ പരിചയപ്പെടാം
advertisement
2/7
പ്രശസ്തനായ ഒരു താരം എന്ന നിലയിൽ അദ്ദേഹത്തിന്റെ ഇമേജ് കണക്കിലെടുക്കുമ്പോൾ, അദ്ദേഹം വന്ന വഴി പലരെയും അത്ഭുതപ്പെടുത്തിയേക്കും. പരസ്യ ചിത്രങ്ങളിലും സീരിയലുകളിലൂടെയും എത്തിയ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് (തുടർന്ന് വായിക്കുക)
advertisement
3/7
1996-ൽ പ്രേമദ കാദംബരി എന്ന ചിത്രത്തിലൂടെ ടിവിയിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം 1997-ൽ തായവ്വ എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തി
advertisement
4/7
ടിവി അവതാരകൻ കൂടിയായ അദ്ദേഹം പ്രശസ്ത ടിവി ഷോയായ ബിഗ് ബോസിന്റെ കന്നഡ പതിപ്പ് അവതാരകൻ എന്ന നിലയിൽ പ്രശസ്തനാണ്. ആദ്യ സീസൺ മുതൽ തന്നെ താരം പരിപാടി അവതരിപ്പിക്കുന്നുണ്ട്
advertisement
5/7
അദ്ദേഹം സിനിമാലോകത്തെ വിശ്വസനീയനായ താരമായി സ്വയം ഉയർന്നു കഴിഞ്ഞു. കൂടാതെ തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളും കൂടിയാണ്
advertisement
6/7
നിരാലംബരായ സ്കൂൾ കുട്ടികളുടെ സ്കോളർഷിപ്പ് യൂണിഫോം പോലുള്ള അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന കിച്ച സുധീപ ചാരിറ്റബിൾ സൊസൈറ്റി എന്ന പേരിൽ ഒരു സംഘടന അദ്ദേഹം നടത്തുന്നു. കോവിഡ് പാൻഡെമിക്കിന്റെ ബുദ്ധിമുട്ടേറിയ കാലങ്ങളിൽ അദ്ദേഹം മുതിർന്ന കന്നഡ സിനിമാ കലാകാരന്മാരെ ജോലി ലഭിക്കാൻ സഹായിക്കുകയും ചെയ്തു
advertisement
7/7
സുദീപ് സഞ്ജീവ് എന്നാണ് ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര്. ഹുച്ച എന്ന സിനിമയിലെ കിച്ച എന്ന കഥാപാത്രത്തെ ആരാധകർ അദ്ദേഹത്തിന്റെ ഐഡന്റിറ്റിയുമായി വളരെ ശക്തമായി ബന്ധപ്പെടുത്തിയിരുന്നു. 2001 മുതൽ അത് അദ്ദേഹത്തിന്റെ പേരിലെ അവിഭാജ്യ ഘടകമാണ്
മലയാളം വാർത്തകൾ/Photogallery/Film/
Kiccha Sudeepa | കിച്ച സുദീപ യഥാർത്ഥ പേരല്ല; നടന്റെ പേരിനു പിന്നിലെ യഥാർത്ഥ കാരണമിതാണ്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories