TRENDING:

Jawan| നായികയായ നയൻതാരയുടെ പ്രതിഫലം 10 കോടി; 20 മിനുട്ട് പ്രത്യക്ഷപ്പെട്ട ദീപികയുടെ പ്രതിഫലം 30 കോടി!

Last Updated:
ഷാരൂഖും വിജയ് സേതുപതിയും കഴിഞ്ഞാൽ ചിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയതും ദീപികയാണ്
advertisement
1/10
നായികയായ നയൻതാരയുടെ പ്രതിഫലം 10 കോടി; 20 മിനുട്ട് പ്രത്യക്ഷപ്പെട്ട ദീപികയുടെ പ്രതിഫലം 30 കോടി!
ഇന്ത്യൻ സിനിമയിലെ രാജാവ് താൻ തന്നെ എന്ന് ഉറപ്പിച്ചിരിക്കുകയാണ് ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ്. ഈ വർഷം രണ്ട് വമ്പൻ ഹിറ്റുകളാണ് ഷാരൂഖ് ഖാൻ ആരാധകർക്ക് നൽകിയത്. (Image: X)
advertisement
2/10
ഈ വർഷം ആദ്യം പുറത്തിറങ്ങിയ പഠാൻ ഉണ്ടാക്കിയ തരംഗം അവസാനിക്കുന്നതിനു മുമ്പ് തന്നെ ജവാനിലൂടെ ഷാരൂഖ് വീണ്ടും തിയേറ്ററുകളിൽ തീ പടർത്തിയിരിക്കുകയാണ്. (Image: X)
advertisement
3/10
നോർത്ത്-സൗത്ത് പോരിന്റെ ആവശ്യമില്ല, ഇന്ത്യൻ സിനിമ മാത്രമേ ഉള്ളൂ എന്ന് തെളിയിക്കുന്നതാണ് ആറ്റ്ലീ സംവിധാനം ചെയ്ത ജവാൻ. ബോളിവുഡിലെ സൂപ്പർ സ്റ്റാറുകൾക്കൊപ്പം തെന്നിന്ത്യയിലെ വമ്പൻ താരങ്ങളും ഗംഭീര പ്രകടനമാണ് ജവാനിൽ നടത്തിയിരിക്കുന്നത്. (Image: X)
advertisement
4/10
300 കോടി മുതൽമുടക്കിയാണ് ആറ്റ്ലീ ജവാൻ ഒരുക്കിയിരിക്കുന്നത്. ഷാരൂഖിന്റെ ഏറ്റവും വലിയ പ്രൊജക്ടുകളിൽ ഒന്നാണിത്. ചിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയതും ഷാരൂഖ് തന്നെ. (Image: X)
advertisement
5/10
ഒരു ചിത്രത്തിന് നൂറ് കോടിയാണ് ഷാരൂഖ് ഖാന്റെ പ്രതിഫലം. ജവാന്റെ വരുമാനത്തിന്റെ 60 ശതമാനവും ഷാരൂഖിന് ലഭിക്കും. (Image: X)
advertisement
6/10
വിജയ് സേതുപതിയാണ് ചിത്രത്തിൽ ഷാരൂഖിന്റെ വില്ലനായി എത്തുന്നത്. കിംഗ് ഖാനെ കവച്ചുവെക്കുന്ന പ്രതിഫലമാണ് ചിത്രത്തിൽ വിജയ് സേതുപതിയുടേതെന്നാണ് വിലയിരുത്തൽ. 21 കോടി രൂപയാണ് ജവാനിൽ വിജയ് സേതുപതിയുടെ പ്രതിഫലം. (Image: X)
advertisement
7/10
തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് ജവാൻ. പത്ത് കോടിയാണ് ഈ ഒരു ചിത്രത്തിന് നയൻതാര പ്രതിഫലമായി വാങ്ങിയത്. ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളാണ് നയൻസ്. (Image: X)
advertisement
8/10
20 മിനുട്ട് മാത്രം വന്നു പോകുന്നതാണെങ്കിലും ചിത്രത്തിൽ ശ്രദ്ധേയമായ അതിഥി വേഷമാണ് ദീപിക പദുകോണിന്റേത്. ഷാരൂഖും വിജയ് സേതുപതിയും കഴിഞ്ഞാൽ ചിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയതും ദീപികയാണ്. (Image: X)
advertisement
9/10
നായികയായ നയൻതാരയേക്കാൾ കൂടുതൽ പ്രതിഫലമാണ് ജവാനിൽ ദീപികയുടേത്. റിപ്പോർട്ടുകൾ സത്യമാണെങ്കിൽ 15-30 കോടിക്ക് ഇടയിലാണ് ദീപിക ഈ വേഷത്തിനായി വാങ്ങിയ പ്രതിഫലം. (Image: X)
advertisement
10/10
ജവാനിൽ പ്രധാന വേഷത്തിലെത്തിയ മറ്റ് താരങ്ങളാണ് സന്യ മൽഹോത്രയും പ്രിയമണിയും. രണ്ട് കോടി രൂപയാണ് ഇരുവരും ഈ ചിത്രത്തിനായി വാങ്ങിയ പ്രതിഫലം. (Image: X)
മലയാളം വാർത്തകൾ/Photogallery/Film/
Jawan| നായികയായ നയൻതാരയുടെ പ്രതിഫലം 10 കോടി; 20 മിനുട്ട് പ്രത്യക്ഷപ്പെട്ട ദീപികയുടെ പ്രതിഫലം 30 കോടി!
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories