Leo| ലിയോ ആയി ആദ്യം മനസ്സിലുണ്ടായിരുന്നത് വിജയ് ആയിരുന്നില്ല: ലോകേഷ് കനകരാജ്
- Published by:Naseeba TC
- news18-malayalam
Last Updated:
അഞ്ച് വർഷങ്ങൾക്ക് മുമ്പാണ് ലിയോയുടെ കഥ രൂപപ്പെടുത്തിയത്
advertisement
1/8

ലോകേഷ് കനകരാജും ദളപതി വിജയിയും ഒന്നിച്ച ലിയോ തീർത്ത ഓളം ഇതുവരെ അവസാനിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ചെന്നൈയിൽ ചിത്രത്തിന്റെ വിജയാഘോഷവും വിജയ് നടത്തിയിരുന്നു.
advertisement
2/8
ചെന്നൈ നെഹ്രു സ്റ്റേഡിയത്തിൽ ലോകേഷ് കനകരാജിനൊപ്പം തൃഷ അടക്കമുള്ള പ്രധാന താരങ്ങളെല്ലാം പങ്കെടുത്തിരുന്നു. ആയിരക്കണക്കിന് ആരാധകരാണ് വിജയിയെ കാണാൻ എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡയയിൽ വൈറലാണ്.
advertisement
3/8
12 ദിവസം കൊണ്ട് 540 കോടിയിലധികം രൂപയാണ് ലിയോ തിയേറ്ററുകളില്‍ നിന്ന് നേടിയത്. ലോകേഷ് കനകരാജ്- രത്നകുമാര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സില്‍ ഉള്‍പ്പെടുന്ന ചിത്രമാണ്.
advertisement
4/8
പതിവ് വിജയ് ശൈലിയിൽ നിന്ന് മാറിയുള്ള ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ആരാധകർക്കിടയിൽ നിന്ന് ലഭിച്ചത്. പക്ഷേ, പാർത്ഥി എന്ന ലിയോ ആയി വിജയ് തകർത്താടി എന്ന് ആരാധകർ പറയുന്നു.
advertisement
5/8
എന്നാൽ, ലിയോ ആയി ആദ്യം മനസ്സിൽ കണ്ടിരുന്നത് മറ്റൊരു താരത്തെയാണെന്നാണ് സംവിധായകൻ ലോകേഷ് കനകരാജ് പറയുന്നത്. ഒരു അഭിമുഖത്തിലാണ് ലോകേഷ് ഇക്കാര്യം പറഞ്ഞത്.
advertisement
6/8
അഞ്ച് വർഷങ്ങൾക്ക് മുമ്പാണ് ലിയോയുടെ കഥ രൂപപ്പെടുത്തിയതെന്നാണ് ലോകേഷ് പറയുന്നത്. അന്ന് വിജയ് ആയിരുന്നില്ല, പ്രധാന കഥാപാത്രമായി മറ്റൊരു താരത്തെയാണ് മനസ്സിൽ കണ്ടിരുന്നത്.
advertisement
7/8
പക്ഷേ, മനസ്സിൽ കരുതിയത് പോലെ ആ കാസ്റ്റിങ് നടന്നില്ല. മാസ്റ്റർ എന്ന ചിത്രത്തിൽ വിജയിക്കൊപ്പം ജോലി ചെയ്തതോടെയാണ് തന്റെ തീരുമാനം മാറിയതെന്ന് ലോകേഷ് പറയുന്നത്.
advertisement
8/8
ലിയോ ആയി വിജയിയെ അവതരിപ്പിക്കാം എന്ന തീരുമാനത്തിലെത്തുന്ന് മാസ്റ്ററിന് ശേഷമാണ്. എന്നാൽ, ഏത് താരത്തെയാണ് ലിയോ ആയി ആദ്യം മനസ്സിൽ കണ്ടതെന്ന് വെളിപ്പെടുത്താൻ ൻ ലോകേഷ് തയ്യാറായില്ല.
മലയാളം വാർത്തകൾ/Photogallery/Film/
Leo| ലിയോ ആയി ആദ്യം മനസ്സിലുണ്ടായിരുന്നത് വിജയ് ആയിരുന്നില്ല: ലോകേഷ് കനകരാജ്