TRENDING:

200 കോടി! അതെയും താണ്ടി പുനിതമാന മഞ്ഞുമ്മൽ ബോയ്സ്; ചരിത്ര നേട്ടം കൈവരിക്കുന്ന ആദ്യ മലയാള സിനിമ

Last Updated:
ഡബ്ബ് വേർഷനില്ലാതെ തമിഴ്നാട്ടിൽ നിന്നും 50 കോടി കളക്ഷൻ നേടുന്ന ആദ്യ അന്യഭാഷ ചിത്രം എന്ന നേട്ടവും 'മഞ്ഞുമ്മൽ ബോയ്സ്' സ്വന്തമാക്കി
advertisement
1/5
200 കോടി! അതെയും താണ്ടി പുനിതമാന മഞ്ഞുമ്മൽ ബോയ്സ്; ചരിത്ര നേട്ടം കൈവരിക്കുന്ന ആദ്യ മലയാള സിനിമ
മലയാള സിനിമയുടെ സീൻ മാറ്റി ചിദംബരം ഒരുക്കിയ 'മഞ്ഞുമ്മൽ ബോയ്സ്'. 200 കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമായി ചിത്രം മാറിയിരിക്കുകയാണ്. ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് കേരളത്തിന് പുറത്തും മികച്ച സ്വീകരണമാണ് ലഭിച്ചത്.
advertisement
2/5
റിലീസ് ചെയ്ത് ഒരുമാസം കഴിയും മുൻപെയാണ് ആ​ഗോളതലത്തിൽ ചിത്രം 200 കോടി കളക്ഷൻ നേടുന്നത്. ഡബ്ബ് വേർഷനില്ലാതെ തമിഴ്നാട്ടിൽ നിന്നും 50 കോടി കളക്ഷൻ നേടുന്ന ആദ്യ അന്യഭാഷ ചിത്രം എന്ന നേട്ടവും 'മഞ്ഞുമ്മൽ ബോയ്സ്' സ്വന്തമാക്കിക്കഴിഞ്ഞു.
advertisement
3/5
ആ​ഗോളതലത്തിൽ ഏറ്റവുമധികം കളക്ഷൻ നേടിയ മലയാള ചിത്രവും 'മഞ്ഞുമ്മൽ ബോയ്സ്' ആണ്. ഫെബ്രുവരി 22-ന് തിയേറ്ററുകളിലെത്തിയ ചിത്രം കൊടൈക്കനാലിലെ ഗുണാ കേവ്സും അതിനോടനുബന്ധിച്ച് നടന്ന യഥാർത്ഥ സംഭവത്തെയും ആസ്പദമാക്കിയുള്ള സർവൈവൽ ത്രില്ലറാണ്.
advertisement
4/5
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലുമായിട്ടായിരുന്നു ചിത്രീകരണം.
advertisement
5/5
പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിന്റെ വേൾഡ് വൈഡ് ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിക്കുന്നത്. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് നിർമാതാക്കൾ.
മലയാളം വാർത്തകൾ/Photogallery/Film/
200 കോടി! അതെയും താണ്ടി പുനിതമാന മഞ്ഞുമ്മൽ ബോയ്സ്; ചരിത്ര നേട്ടം കൈവരിക്കുന്ന ആദ്യ മലയാള സിനിമ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories