TRENDING:

HBD Unni Mukundan | നടൻ ഉണ്ണി മുകുന്ദൻ CCL കേരള സ്ട്രൈക്കേഴ്സ് ടീം ക്യാപ്റ്റൻ

Last Updated:

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, പഞ്ചാബി, ഭോജ്പുരി തുടങ്ങി എട്ടുഭാഷാ ചിത്രങ്ങളിൽ നിന്നുള്ള ടീമുകളാണ് സിസിഎല്ലിൽ മത്സരിക്കുക

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാജ്യത്തെ പ്രശസ്തരായ നടന്മാർ അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് (Celebrity cricket league) നവംബർ മാസം ആരംഭിക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, പഞ്ചാബി, ഭോജ്പുരി തുടങ്ങി എട്ടുഭാഷാ ചിത്രങ്ങളിൽ നിന്നുള്ള ടീമുകളാണ് സിസിഎല്ലിൽ മത്സരിക്കുന്നത്.
ക്രിക്കറ്റ് കളിക്കുന്ന ഉണ്ണി മുകുന്ദൻ
ക്രിക്കറ്റ് കളിക്കുന്ന ഉണ്ണി മുകുന്ദൻ
advertisement

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമാണ് കേരള സ്ട്രൈക്കേഴ്സ്. കഴിഞ്ഞകാല മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയാണ് കേരള സ്ട്രൈക്കേഴ്സ് ആരാധകരുടെ മനസ്സിൽ ഇടം നേടിയത്. 2014ലും 2017ലും സി സി എല്ലിൽ കേരള സ്ട്രൈക്കേഴ്സ് റണ്ണേഴ്സപ്പായിരുന്നു. ഇത്തവണ പഴയ മുഖങ്ങൾക്കൊപ്പം പുതിയ മുഖങ്ങളെയും അണിനിരത്തി മികച്ച ഒരു ടീമിനെയായിരിക്കും കേരള സ്ട്രൈക്കേഴ്സ് കളത്തിലിറക്കുക.

നടനും ക്രിക്കറ്റ് കളിക്കാരനുമായ ഉണ്ണി മുകുന്ദനാണ് (Unni Mukundan) ടീം ക്യാപ്റ്റനെന്ന് കേരള സ്ട്രൈക്കേഴ്സിന്റെ കോ-ഓണറായ രാജ്കുമാർ സേതുപതി പറഞ്ഞു. ഉണ്ണി മുകുന്ദനെ ടീം ക്യാപ്റ്റനായി തിരഞ്ഞെടുക്കാൻ കാരണം ക്രിക്കറ്റ് കളിയോടുള്ള ഉണ്ണി മുകുന്ദന്റെ പാഷൻ തന്നെയാണ്.

advertisement

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ആരംഭിച്ച കാലം മുതൽ കേരള സ്ട്രൈക്കേഴ്സ് ടീമിന്റെ ഭാഗമായി ഉണ്ണി മുകുന്ദൻ ഉണ്ടായിരുന്നു. ഒരുപിടി ടൂർണമെന്റുകളിലും വിവിധ ക്ലബുകളിൽ കളിച്ച പരിചയവും ക്രിക്കറ്റിനെക്കുറിച്ച് നല്ല ധാരണയുമുള്ള ചെറുപ്പക്കാരനാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ഉണ്ണി മുകുന്ദനെന്ന് രാജ്കുമാർ സേതുപതി പറഞ്ഞു.

ഉണ്ണി മുകുന്ദന്റെ ജന്മദിനമായ സെപ്റ്റംബർ 22ന് പിറന്നാൾ സമ്മാനമായി ഏറെ സന്തോഷത്തോടെയാണ് ടീം മാനേജ്മെന്റ് ഔദ്യോഗികമായി ഉണ്ണി മുകുന്ദനെ ക്യാപ്റ്റനായി പ്രഖ്യാപിക്കുന്നത്. കേരള സ്ട്രൈക്കേഴ്സ് ടീമിന്റെ പരിശീലന ക്യാമ്പ് ഒക്ടോബർ പകുതിയോടെ ആരംഭിക്കും. ഈ ക്യാമ്പിൽ വച്ചായിരിക്കും മറ്റു അംഗങ്ങളെ ടീം മാനേജ്മെന്റ് പ്രഖ്യാപിക്കുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Malayalam actor Unni Mukundan is captain to Kerala Strikers cricket team for the Celebrity Cricket League (CCL). The announcement was made on the birthday of the actor which falls on September 22, 2025. The announcement comes from Rajkumar Sethupathi, who co-owns the team

മലയാളം വാർത്തകൾ/ വാർത്ത/Film/
HBD Unni Mukundan | നടൻ ഉണ്ണി മുകുന്ദൻ CCL കേരള സ്ട്രൈക്കേഴ്സ് ടീം ക്യാപ്റ്റൻ
Open in App
Home
Video
Impact Shorts
Web Stories