TRENDING:

Rimi Tomy: 'പ്രായം വെറും ഒരു നമ്പർ എന്നൊക്കെ പറഞ്ഞാലും ഉള്ളിൽ ഒരു തേങ്ങൽ'; 42-ാം പിറന്നാൾ ആഘോഷമാക്കി ഗായിക!

Last Updated:
കഥകളുടെയും പുഞ്ചിരികളുടെയും ഓർമ്മകളുടെയും ശേഖരമാണ് ഈ കഴിഞ്ഞ 42 വർഷങ്ങളെന്ന് ഗായിക പറയുന്നു
advertisement
1/5
Rimi Tomy: 'പ്രായം വെറും ഒരു നമ്പർ എന്നൊക്കെ പറഞ്ഞാലും ഉള്ളിൽ ഒരു തേങ്ങൽ'; 42-ാം പിറന്നാൾ ആഘോഷമാക്കി ഗായിക!
മലയാളികളുടെ പ്രിയ ഗായികയും അവതാരകയുമായ റിമി ടോമിക്ക് (Rimi Tomy) ഇന്ന് പിറന്നാൾ. സഹോദരങ്ങളുടെ മക്കൾക്കൊപ്പം കേക്ക് മുറിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് റിമി ടോമി ആരാധകർക്കായി പിറന്നാൾ സന്തോഷം അറിയിച്ചത്. ഈ വർഷം 42 വയസ്സ് പൂർത്തിയാക്കിയ ഗായിക, പ്രായം വർധിക്കുന്നതിലെ വൈകാരിക നിമിഷങ്ങൾ പങ്കുവെച്ചുകൊണ്ട് എഴുതിയ കുറിപ്പ് ശ്രദ്ധേയമായി.
advertisement
2/5
സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ, "എന്തു വേഗത്തിലാണ് ഇശോയേ സമയം ഓടിപ്പോകുന്നത്. ഒരുപാട് ആഗ്രഹിച്ചിരുന്ന ഒരു ദിവസം, എന്റെ കുഞ്ഞുങ്ങളുടെ കൂടെ നിൽക്കുന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. എന്നെ ഞാനാക്കിയ, 25 വർഷങ്ങളായി എന്നെ സ്നേഹിക്കുന്ന, കണ്ടോണ്ടിരിയ്ക്കുന്ന, നല്ലതും ചീത്തയും പറഞ്ഞുതന്ന് തെറ്റുകൾ തിരുത്തുന്ന നിങ്ങളുടെ ആശംസകൾക്കായി കാത്തിരിയ്ക്കുന്നു," റിമി ടോമി കുറിച്ചു.
advertisement
3/5
'പ്രായം വെറുമൊരു സംഖ്യ മാത്രമാണ് (Age is not just a number) എന്ന് പറയാറുണ്ടെങ്കിലും, ഉള്ളിൽ ഒരു തേങ്ങലുണ്ടെന്നും താരം തുറന്നു സമ്മതിച്ചു. "എന്നിരുന്നാലും, കഥകളുടെയും പുഞ്ചിരികളുടെയും ഓർമ്മകളുടെയും ശേഖരമാണ് ഈ 42 വർഷങ്ങൾ. അതിനെല്ലാം ഞാൻ നന്ദിയുള്ളവളാണ്," താരം കൂട്ടിച്ചേർത്തു. റിമിയുടെ പോസ്റ്റിന് താഴെ നമിത പ്രമോദ്, ലക്ഷ്മി നക്ഷത്ര, മീനാക്ഷി അനൂപ് ഉൾപ്പെടെ നിരവധി പേർ ആശംസകളുമായി എത്തി.
advertisement
4/5
ടെലിവിഷൻ ആങ്കറായിട്ടാണ് റിമി ടോമി കലാജീവിതം ആരംഭിച്ചത്. 2002-ൽ പുറത്തിറങ്ങിയ 'മീശാമാധവൻ' എന്ന ചിത്രത്തിലെ 'ചിങ്ങമാസം' എന്ന ഗാനം ആലപിച്ചുകൊണ്ട് റിമി പിന്നണി ഗാനരംഗത്ത് ശ്രദ്ധ നേടി. പിന്നീട് ഗായികയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പിന്നണി ഗാനരംഗത്ത് സജീവമായിരിക്കുമ്പോഴും, സ്റ്റേജ് ഷോകളിലെ ഊർജ്ജസ്വലമായ പ്രകടനങ്ങളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. അവതാരകയായി റിമി തിളങ്ങിയ 'ഒന്നും ഒന്നും മൂന്ന്' എന്ന ഷോ ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഇതിനുപുറമെ, 'തിങ്കൾ മുതൽ വെള്ളിവരെ' ഉൾപ്പെടെ ചില സിനിമകളിൽ നായികയായും റിമി ടോമി അഭിനയിച്ചു കഴിവ് തെളിയിച്ചു.
advertisement
5/5
നിലവിൽ റിമി ടോമിയുടെ പ്രായത്തെ വെല്ലുന്ന സൗന്ദര്യവും മികച്ച ശരീര സൗന്ദര്യവുമാണ് ആരാധകരെ ആകർഷിക്കുന്നത്. റോയിസുമായുള്ള പത്ത് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിച്ചതിന് ശേഷം റിമി ടോമി പുതിയ രൂപത്തിലേക്ക് മാറുകയായിരുന്നു. മാനസിക സമ്മർദ്ദം മറികടക്കാൻ ജിമ്മിൽ പരിശീലനം തുടങ്ങിയ റിമി, വർക്കൗട്ട് തനിക്ക് നൽകുന്ന പോസിറ്റീവ് എനർജിയെക്കുറിച്ച് പലപ്പോഴും സംസാരിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
Rimi Tomy: 'പ്രായം വെറും ഒരു നമ്പർ എന്നൊക്കെ പറഞ്ഞാലും ഉള്ളിൽ ഒരു തേങ്ങൽ'; 42-ാം പിറന്നാൾ ആഘോഷമാക്കി ഗായിക!
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories