Mohanlal Movie Challenge | മോഹൻലാലിന്റെ ഈ സിനിമകളിൽ എത്രയെണ്ണം നിങ്ങൾ കണ്ടിട്ടുണ്ട്?
- Published by:Aneesh Anirudhan
- news18
Last Updated:
60 remarkable movies from the acting career of Mohanlal | നാല് പതിറ്റാണ്ടുകൾ, 346 സിനിമകൾ. മലയാളിയുടെ ജീവിതം അവിസ്മരണീയമാക്കിയ താരരാജാവിന്റെ 60 ചിത്രങ്ങൾ.
advertisement
1/60

തിരനോട്ടം: സിനിമാപ്രേമികളായ കൂട്ടുകാരുടെ ഒപ്പം ആദ്യ ചലച്ചിത്ര സംരംഭം. സുഹൃത്തുക്കളുടെ നിർമ്മാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പ് ആണ് നിർമ്മിച്ചത്. കുട്ടപ്പൻ എന്ന ഒരു ഹാസ്യകഥാപാത്രമാണ് അവതരിപ്പിച്ചത്. ആദ്യ രംഗം സൈക്കിൾ ഓടിക്കുന്ന രംഗമായിരുന്നു.1978 സെപ്റ്റംബർ.4 നു രാവിലെ 11.30 നായിരുന്നു അത്. ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല.
advertisement
2/60
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ: ഗുഡ് ഈവനിങ് മിസ്സിസ് പ്രഭാ നരേന്ദ്രൻ. ഈ ചിത്രത്തിലെ ഈ ഡയലോഗാണ് 1980-ൽ മോഹന്ലാലിന്റേതായി മലയാളി ആദ്യം കേട്ടത്. ഫാസിൽ രചനയും സംവിധാനവും നിർവഹിച്ച് മനോഹരമായ ഗാനങ്ങളാൽ പ്രേക്ഷകരിൽ ചിരകാല പ്രതിഷ്ഠ നേടിയ ചിത്രത്തിൽ പ്രതിനായകവേഷമാണ് മോഹൻലാൽ കൈകാര്യം ചെയ്തത്.
advertisement
3/60
എനിക്കും ഒരു ദിവസം: ശ്രീകുമാരൻ തമ്പി നിർമ്മിച്ച് സംവിധാനം ചെയ്ത 1982 ലെ ചലച്ചിത്രത്തിലൂടെയാണ് മോഹൻ ലാൽ ആദ്യമായി നായക തുല്യ വേഷം ചെയ്യുന്നത്. ബാബു എന്നായിരുന്നു ആ കഥാപാത്രത്തിന്റെ പേര്.
advertisement
4/60
എനിക്കും ഒരു ദിവസം :ശ്രീകുമാരൻ തമ്പി നിർമ്മിച്ച് സംവിധാനം ചെയ്ത 1982 ലെ ചലച്ചിത്രത്തിലൂടെയാണ് മോഹൻ ലാൽ ആദ്യമായി നായക തുല്യ വേഷം ചെയ്യുന്നത്. ബാബു എന്നായിരുന്നു ആ കഥാപാത്രത്തിന്റെ പേര്.
advertisement
5/60
പത്താമുദയം: ശശികുമാർ സംവിധാനം ചെയ്ത 1985-ൽ പുറത്തിറങ്ങിയ പത്താമുദയത്തിലാണ് ആദ്യമായി ഇരട്ടവേഷങ്ങളിൽ അഭിനയിച്ചത്.കാളീചരൺ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കിൽ സബ്ബ് ഇൻസ്പെക്ടർ ജയമോഹൻ, വിക്രമൻ എന്നീ വേഷങ്ങളാണ് മോഹൻലാൽ ചെയ്തത്.
advertisement
6/60
ഉയരും ഞാൻ നാടാകെ: പിഎം താജ് രചിച്ച് പി.ചന്ദ്രകുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ ദാരപ്പൻ എന്ന ആദിവാസി യുവാവിന്റെ വേഷമാണ് ചെയ്തത്.
advertisement
7/60
ഉയരങ്ങളിൽ: ജയരാജൻ എന്ന വ്യക്തിയുടെ ഉയരങ്ങളിലെക്കുള്ള കുതിപ്പും.1984 ൽ പുറത്തിറങ്ങിയ ഐ.വി. ശശി സംവിധാനം ചെയ്ത ഒരു മലയാള ത്രില്ലർ ചലച്ചിത്രത്തിന്റെ രചന എം.ടി. വാസുദേവൻ നായരായിരുന്നു.
advertisement
8/60
രാജാവിന്റെ മകൻ: തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തിൽ അഭിനയിച്ച് 1986-ൽ പ്രദർശനത്തിനിറങ്ങിയ ചിത്രം മോഹൻലാലിനെ സൂപ്പർ താരമാക്കി. നായകനാകാൻ മമ്മൂട്ടി വിസമ്മതിച്ചതിനാലാണ് ഡെന്നിസ് ജോസഫ് രചിച്ച ഈ ചിത്രത്തിലേക്ക് മോഹൻലാൽ എത്തിയത്. കഥ പോലും കേൾക്കാതെ ഡേറ്റ് നൽകിയ ചിത്രം മോഹൻലാലിന്റെയും മലയാള സിനിമയുടെയും ചരിത്രം തിരുത്തിക്കുറിച്ചു.
advertisement
9/60
സുഖമോ ദേവി: വേണു നാഗവള്ളി സംവിധാനം ചെയ്ത സൗഹൃദവും പ്രണയവും സംഗീതവും ഇടകലർന്ന ചിത്രത്തിൽ (1986) സണ്ണി എന്ന കഥാപാത്രമായി വന്ന ലാൽ കാമുക സങ്കൽപ്പങ്ങൾക്ക് പുതിയ ഭാവം നൽകി.
advertisement
10/60
ടി.പി. ബാലഗോപാലൻ എം.എ: സത്യൻ അന്തിക്കാട് മോഹൻലാൽ, ശ്രീനിവാസൻ എന്ന കൂട്ടുകെട്ടിന്റെ തുടക്കം. 1986-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലൂടെയാണ് മികച്ച നടനുള്ള കേരളസർക്കാർ പുരസ്കാരം മോഹൻലാലിന് ആദ്യമായി ലഭിച്ചത്.
advertisement
11/60
ഗാന്ധിനഗർ 2nd സ്ടീറ്റ്: ജോലി തേടി ഗൂർഖ വേഷം അണിയുന്ന സേതുമാധവൻ എന്ന യുവാവിന്റെയും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് 1986-ൽ പുറത്തിറങ്ങിയ ചലച്ചിത്രത്തിൻറെ ഇതിവൃത്തം.സത്യൻ അന്തിക്കാട് മോഹൻലാൽ, ശ്രീനിവാസൻ ടീമിന്റെ മറ്റൊരു പ്രധാന ചിത്രം.
advertisement
12/60
താളവട്ടം: പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ ആദ്യത്തെ ബമ്പർ ഹിറ്റ്. വിനു എന്ന യുവാവിന്റെ രണ്ടു പ്രണയ ദുരന്തങ്ങൾ
advertisement
13/60
നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ: ഈ പത്മരാജൻ ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം മലയാളസിനിമയിൽ ശക്തവും വ്യത്യസ്തവുമായ നായകസങ്കല്പത്തിനു നാന്ദി കുറിച്ചവയാണ്. സോഫിയയുടെ സോളമനായി വന്ന ലാൽ പ്രണയത്തിന്റെ മറ്റൊരു മുഖമാണ് നൽകിയത്
advertisement
14/60
നാടോടിക്കാറ്റ്: സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ശ്രീനിവാസൻ തിരക്കഥയെഴുതിയ ഈ ചിത്രത്തിലെ ദാസൻ-വിജയൻ കഥാപാത്രങ്ങൾ ഇന്നും നിത്യസംഭാഷണത്തിൽ കടന്നു വരുന്നു. കേരളത്തെ ബാധിച്ച തൊഴിലില്ലായ്മയേയും ദാരിദ്ര്യത്തെയും അതിഗംഭീരമായ തിരക്കഥയിലൂടെയും നർമ്മോക്തിയിലൂടെയും ആവിഷ്കരിച്ചതാണ് വൻ വിജയം സമ്മാനിച്ചത്. പട്ടണപ്രവേശം, അക്കരെയക്കരെയക്കരെ എന്നിവ ഈ ചിത്രത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങളായി പുറത്തിറങ്ങി
advertisement
15/60
സർവകലാശാല: ഇന്ന് സർവ്വസാധാരണമായ ലാലേട്ടൻ എന്ന വിളി ആദ്യമായ് ഈ ചിത്രത്തിലെ ലാൽ എന്ന കഥാപാത്രത്തിലൂടെ.
advertisement
16/60
ഇരുപതാം നൂറ്റാണ്ട്: നക്കോട്ടിക്സ് ഈസ് എ ഡെർട്ടി ബിസിനസ് എന്ന പ്രശസ്തമായ സംഭാഷണവുമായി അധോലോകത്തിന്റെയും സമകാലിക രാഷ്ട്രീയത്തിന്റെയും കഥ പറഞ്ഞ സൂപ്പർ ഹിറ്റ്
advertisement
17/60
തൂവാനത്തുമ്പികൾ: 1987ൽ പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ നാട്ടിൻപുറത്തുകാരന്റെയും പട്ടണത്തിലെ ജീവിതം ആസ്വദിക്കുന്ന യുവാവിന്റെയും ദ്വന്ദ്വവ്യക്തിത്വങ്ങൾ ജയകൃഷ്ണൻ (മോഹൻലാൽ) എന്ന കഥാപാത്രം പ്രതിഫലിപ്പിക്കുന്നു. മോഹൻലാലിന്റെ അഭിനയജീവിതത്തിലെ അവിസ്മരണീയമായ കഥാപാത്രങ്ങളിൽ ഒന്നാണ് ഈ ചിത്രത്തിലെ ജയകൃഷ്ണൻ
advertisement
18/60
പാദമുദ്ര: ആർ. സുകുമാരൻ സംവിധാനം ചെയ്ത ചിത്രത്തിലെ രണ്ടു പ്രായങ്ങളിൽ ഉള്ള മാതുപ്പണ്ടാരം, സോപ്പ് കുട്ടപ്പൻ എന്നീ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ച മോഹൻലാലിന് 1988-ലെ ഏറ്റവും മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചു. നടൻ എന്ന നിലയിൽ നിരൂപകർ മോഹൻ ലാലിനെ ഏറെ പ്രശംസിച്ച ചിത്രം
advertisement
19/60
ആര്യൻ: പ്രിയദർശൻ സംവിധാനം ചെയ്ത് 1988-ൽ പുറത്തിറങ്ങിയ ചിത്രം ദേവനാരായണൻ നമ്പൂതിരിയുടെ സവർണ ജാതികളിലെ മാറ്റത്തിന്റെയും അസ്വസ്ഥയുടെയും കഥ മുംബൈ അധോലോകത്തിന്റെ പശ്ചാത്തലത്തിൽ പറയുന്നു
advertisement
20/60
വെള്ളാനകളുടെ നാട്: ഒരു ആക്ഷേപഹാസ്യ സിനിമയിലൂടെ കാലാതീതമായ അഴിമതിയുടെ കഥ അവതരിപ്പിക്കുകയായിരുന്നു മോഹൻലാൽ-പ്രിയദർശൻ സംഘം. വർഷങ്ങൾ കഴിഞ്ഞും അഴിമതിയുടെ കഥകൾ ഉയരുമ്പോൾ ഉപയോഗിക്കുന്ന റെഫറൻസ് ഗ്രന്ഥമാണ് ഈ ചിത്രം
advertisement
21/60
മൂന്നാംമുറ: അലി ഇമ്രാൻ എന്ന കമാൻഡോയായി വന്ന ഈ ആക്ഷൻ ചിത്രം കാണാൻ മലയാളി അതിനു മുമ്പില്ലാത്ത തരത്തിൽ തിരക്കു കൂട്ടി. തിക്കിലും തിരക്കിലും പെട്ട് തൃശൂരിൽ ഒരാൾ മരിക്കുകയുമുണ്ടായി
advertisement
22/60
ഉത്സവപ്പിറ്റേന്ന്: ഭരത് ഗോപി സംവിധാനം ചെയ്ത ഉൽസവപ്പിറ്റേന്നിലെ അനിയൻ തമ്പുരാൻ എന്ന നിഷ്കളങ്കനായ യുവാവായിഏറെ പ്രശംസ പിടിച്ചു പറ്റി
advertisement
23/60
ചിത്രം: 1988ൽ പുറത്തിറങ്ങിയ പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. 18 സെന്ററുകളിൽ റിലീസ് ചെയ്ത 'ചിത്രം'. ഒന്നിലേറെ തീയറ്ററുകളിൽ 365 ദിവസത്തിൽക്കൂടുതൽ തുടർച്ചയായി റെഗുലർ ഷോയിൽ പ്രദർശിപ്പിച്ച് അന്നത്തെ സകല റെക്കാഡുകളും തകർത്തു
advertisement
24/60
സീസൺ: പി. പത്മരാജൻ തിരക്കഥയയെഴുതി സംവിധാനം ചെയ്ത് 1989-ൽ പുറത്തിറങ്ങി.സാമ്പത്തികമായി പരാജയപ്പെട്ടുവെങ്കിലും വ്യത്യസ്തമായ ആഖ്യാന ശൈലിയും, ജീവൻ എന്ന കഥാപാത്രമായി മോഹൻലാലിന്റെ അഭിനയവും, കോവളത്തെ മയക്കുമരുന്നു മാഫിയയുടെ വാസ്തവമായ ആവിഷ്ക്കാരവും ഈ ചിത്രത്തെ മറ്റുള്ളവയിൽ നിന്ന് എടുത്തു നിർത്തുന്നു
advertisement
25/60
വരവേൽപ്പ്: സത്യൻ അന്തിക്കാട് ശ്രീനിവാസൻ ചിത്രം കേരളത്തിലെ സംരംഭക ശീലങ്ങളെ കുറിച്ചുള്ള ചർച്ചയിൽ ഇന്നും കടന്നു വരുന്നു. മുരളി എന്ന മുൻപ്രവാസിയുടെ തകർച്ചയും അയാൾ എന്തുകൊണ്ട് വീണ്ടും തിരിച്ചു പോകുന്നു എന്നതും ചർച്ചകൾക്ക് വഴിയൊരുക്കി
advertisement
26/60
കിരീടം: ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ആദ്യ മോഹൻ ലാൽ ചിത്രം. സേതുമാധവന്റെ തകർച്ച മലയാളി ഏറ്റുവാങ്ങി.ദേശീയ അവാർഡിൽ സ്പെഷ്യൽ ജൂറി പുരസ്‍കാരം
advertisement
27/60
ദശരഥം: സൂക്ഷ്മാഭിനയത്തിന്റെ മാതൃകയായി വിലയിരുത്തപ്പെടുന്ന രാജീവ് മേനോൻ എന്ന കഥാപാത്രം. നിർവ്വഹിച്ചിരിക്കുന്നത്.ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്തു
advertisement
28/60
ഏയ് ഓട്ടോ: അക്കാലത്ത് ജനപ്രിയമായിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ തൊഴിലാളികളുടെ കഥ പറഞ്ഞ ചിത്രം പിന്നീട് ഒട്ടേറെ പ്രണയ കഥകൾക്ക് മാതൃകയായി. നിരക്ഷരനായ ഓട്ടോറിക്ഷ ഡ്രൈവറായ സുധിയും സമ്പന്ന യുവതിയായ മീനുക്കുട്ടിയും തമ്മിലെ പ്രണയം വേണു നാഗവള്ളിയുടെ സംവിധാനത്തിൽ സൂപ്പർഹിറ്റായി
advertisement
29/60
നമ്പർ 20 മദ്രാസ് മെയിൽ : തിരുവനന്തപുരത്ത് നിന്നും മദ്രാസ് വരെയുള്ള ട്രെയിൻ യാത്രയിൽ നടക്കുന്ന കൊലപാതകത്തെ കുറിച്ചുള്ള രഹസ്യം അനാവരണം ചെയ്യുന്ന ഈ സിനിമ പകുതിയും ട്രെയിനിലാണ് ചിത്രീകരിച്ചിരിക്കുന്നത്.ടോണി കുരിശുങ്കൽ എന്ന കഥാപാത്രത്തിന്റെ അവതരണം ഏറെ ശ്രദ്ധേയമായി
advertisement
30/60
ഹിസ് ഹൈനസ്സ് അബ്ദുള്ള: വാടകക്കൊലയാളി സംഗീതജ്ഞനായി എത്തിയ സിബി മലയിലിന്റെ സംവിധാനത്തിൽ 1990-ൽ പുറത്തിറങ്ങിയ . പ്രണവം ആർട്സിന്റെ ബാനറിൽ മോഹൻലാൽ ആദ്യമായി തനിച്ച് നിർമ്മിച്ച ചിത്രം.വൻ സാമ്പത്തിക വിജയമായിരുന്ന ചിത്രത്തിലെ ഗാനങ്ങൾ ഏറെ ജനപ്രിയമായി
advertisement
31/60
കടത്തനാടൻ അമ്പാടി: പ്രിയദർശൻ സംവിധാനം ചെയ്ത് 1990-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കടത്തനാടൻ അമ്പാടി. ചിത്രീകരണം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കകം പ്രശസ്ത നടൻ പ്രേംനസീർ അന്തരിച്ചു.ഏറെ പ്രതിസന്ധികൾ നേരിട്ട് പുറത്തുവന്ന വടക്കൻ പാട്ടു ചിത്രം
advertisement
32/60
താഴ്വാരം: ഭരതന്റെ സംവിധാനത്തിൽ 1990-ൽ പുറത്തിറങ്ങി. അടുത്ത സുഹൃത്തുക്കളായിരുന്ന ബാലനും (മോഹൻലാൽ) രാജുവും (സലിം ഘൗസ്) തമ്മിലുള്ള പ്രതികാരമാണ് ഇതിവൃത്തം.എം.ടി. വാസുദേവൻ നായരാണ് രചന.ലോക് ഡൗൺ കാലത്താണ് മോഹൻലാൽ ഈ ചിത്രം കണ്ടത് എന്നത് വാർത്തയായിരുന്നു
advertisement
33/60
ലാൽ സലാം: വേണു നാഗവള്ളിയുടെ സംവിധാനത്തിൽ 1990ൽ പ്രദർശനത്തിനിറങ്ങിയ ലാൽസലാം വൻ വിജയം നേടിയെങ്കിലും ഇറങ്ങിയ സമയത്ത് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നും വൻ വിമർശനം നേടി. കേരളത്തിലെ ചില പ്രമുഖ കമ്യുണിസ്റ്റ് നേതാക്കളുടെ ജീവിതത്തെ ആസ്പദമാക്കിയ ചിത്രം പിന്നീട് ചില രാഷ്ട്രീയ നേതാക്കളുടെ പിന്നീട് ഒരു റഫറൻസ് ആയി
advertisement
34/60
ഭരതം: മികച്ച നടനുള്ള ആദ്യ ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം.സംഗീതജ്ഞന്മാരായ സഹോദരങ്ങളുടെ കഥ പറഞ്ഞ ഈ ചലച്ചിത്രം1991-ൽ മൂന്നു ദേശീയ ചലച്ചിത്രപുരസ്കാരങ്ങളും അഞ്ചു സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങളും കരസ്ഥമാക്കി
advertisement
35/60
കിലുക്കം: പ്രിയദർശന്റെ സംവിധാനത്തിൽ 1991ൽ പുറത്തിറങ്ങിയ കിലുക്കം സർവ കാല റെക്കോർഡിട്ടു.ജഗതിയുടെ ഗംഭീര അഭിനയവും വേണു നാഗവള്ളിയുടെ സംഭാഷണങ്ങളും ഇന്നും മലയാളി ആവർത്തിക്കുന്നു
advertisement
36/60
അഭിമന്യു: പ്രിയദർശൻ സംവിധാനം ചെയ്ത് 1991 ൽ പുറത്തിറങ്ങിയ അഭിമന്യു വീണ്ടും മികച്ച നടനുള്ള സംസ്ഥാന അവാർഡിന് അർഹമാക്കി
advertisement
37/60
കമലദളം: നൃത്താധ്യാപകനായ നന്ദഗോപനായി എത്തിയത് അങ്ങേയറ്റം വിസ്മയാവഹമായ രീതിയിലായിരുന്നു. ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം
advertisement
38/60
യോദ്ധ: നേപ്പാളിന്റെ പശ്ചാത്തലത്തിൽ എ.ആർ. റഹ്മാൻ സംഗീതസംവിധാനം നിർവ്വഹിച്ച ചിത്രം ഇന്നും ചർച്ച ചെയ്യപ്പെടുന്നു. സംഗീത് ശിവൻ സംവിധാനം ചെയ്ത സിനിമയിൽ മോഹൻലാലിൻറെ തൈപ്പറമ്പിൽ അശോകനും ജഗതിയുടെ അരശുമൂട്ടിൽ അപ്പുക്കുട്ടനും എക്കാലത്തെയും പ്രേക്ഷകപ്രിയ കഥാപാത്രങ്ങളാണ്
advertisement
39/60
മിഥുനം: സ്വന്തം ബിസിനസ് തുടങ്ങി ജീവിതം കരയ്‌ക്കെത്തിക്കാൻ ശ്രമിക്കുന്ന സേതുമാധവൻ എന്ന ജീവിതഗന്ധിയായ കഥാപാത്രത്തെ മോഹൻലാൽ അനശ്വരമാക്കിയ ചിത്രം. പ്രിയദർശന്റെ സംവിധാനത്തിൽ 1993ൽ പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയം നേടിയില്ലെങ്കിലും കാലത്തെ മറികടന്ന് ചർച്ച ചെയ്യപ്പെടുന്നു
advertisement
40/60
ദേവാസുരം. മോഹൻലാൽ എന്ന നടന്റെ അഭിനയ ജീവിതത്തെയും വാണിജ്യ സാധ്യതകളെയും ഒരുപോലെ സ്വാധീനിച്ച സൂപ്പർ ഹിറ്റ്. രഞ്ജിത് എന്ന തിരക്കഥാകൃത്തിനെ മലയാള സിനിമയുടെ അവിഭാജ്യ ഘടകമാക്കിയ ഐ.വി .ശശി ചിത്രം. 2001ൽ രഞ്ജിത്ത് ഒരുക്കിയ രണ്ടാം ഭാഗമായ രാവണപ്രഭു എന്ന ചിത്രവും വൻ വിജയമായിരുന്നു
advertisement
41/60
മണിച്ചിത്രത്താഴ്: മനുഷ്യ മനോനിലയുമായി ബന്ധപ്പെട്ട സ്തോഭജനകമായ എന്നാൽ മലയാള ചലച്ചിത്രത്തിൽ മുൻപെങ്ങുമില്ലാത്ത ഇതിവൃത്തമാണ് ഈ ചിത്രത്തിന്റേത്. 1993ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ ഈ ചിത്രം നേടി. ഈ ചിത്രത്തിന്റെ തകർപ്പൻ ജയം പത്തുവർഷങ്ങൾക്ക് ശേഷമാണെങ്കിലും ഇന്ത്യയിലെ വിവിധ ഭാഷകളിൽ പുനർനിർമ്മിക്കുവാൻ കാരണമായി. കന്നടയിൽ ആപ്തമിത്ര, തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയിൽ ഭൂൽ ഭുലയ്യ എന്നീ ചിത്രങ്ങളും വൻ വിജയമാണ് നേടിയത്
advertisement
42/60
തേന്മാവിൻ കൊമ്പത്ത്: ഈ ചിത്രത്തിന്റെ രചനയും, സംവിധാനവും നിർവ്വഹിച്ചത് പ്രിയദർശനാണ്. മനോഹരമായ ദൃശ്യങ്ങളുടയും സംഗീതത്തിന്റെയും കോമഡിയുടെയും പിൻബലത്തിൽ 1994ൽ വൻ ഹിറ്റായ പുറത്തിറങ്ങിയ തമിഴിൽ രജനികാന്തിന്റെ മുത്തു എന്ന ചിത്രമായി
advertisement
43/60
1995ൽ പുറത്തു വന്ന ഭദ്രൻ ചിത്രം സ്ഫടികത്തിലെ ആട് തോമക്കും ചാക്കോ മാഷിനും മലയാളയുടെ മനസ്സിൽ എക്കാലത്തും ഇടമുണ്ട്. അഞ്ചു കോടിക്കു മേൽ നേടി ബോക്സ് ഓഫീസ് ഹിറ്റായ ഭദ്രന്റെ സ്ഫടികം ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറി. കാൽ നൂറ്റാണ്ടു പിന്നിടുമ്പോൾ ഡിജിറ്റൽ വേർഷനിൽ ഒരിക്കൽക്കൂടി തിയേറ്ററിലെത്താൻ തയാറെടുക്കുന്നു
advertisement
44/60
കാലാപാനി: 1996ൽ പുറത്തിറങ്ങി. മലയാളത്തിലെ ആദ്യ 'ഡോൾബി സ്ടീരിയോ' ചിത്രമാണിത്. ബ്രിട്ടീഷ് ഭരണകാലത്ത് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ കാലാപാനി എന്ന സെല്ലുലാർ ജയിലിൽ നടക്കുന്ന കഥ
advertisement
45/60
ഇരുവർ: 1997ൽ പുറത്തിറങ്ങിയ മണിരത്നത്തിന്റെ ഇരുവർ മൊഴികൾക്കപ്പുറമുള്ള അഭിനയ പാടവം കാണിച്ചുതന്നു. ഈ ചിത്രത്തിലൂടെയാണ് ലോകസുന്ദരി ഐശ്വര്യ റായ് ബച്ചൻ വെള്ളിത്തിരയിലെത്തുന്നത്. ഇന്ത്യയ്ക്കകത്തും പുറത്തുമായി ധാരാളം വേദികളിൽ പ്രദർശിപ്പിക്കപ്പെടുകയും, പുരസ്കാരങ്ങൾ നേടുകയും ചെയ്തു
advertisement
46/60
വാനപ്രസ്ഥം: ഷാജി എൻ. കരുൺ സംവിധാനം ചെയ്ത വാനപ്രസ്ഥം ഒരു ഇൻഡോ-ഫ്രൻഞ്ച്-ജർമ്മൻ നിർമ്മാണ സംരംഭമായിരു. സംഗീതം നൽകിയിക്കുന്നത് വിഖ്യാത തബലിസ്റ്റായ സക്കീർ ഹുസൈനാണ്.1999-ലെ മികച്ച അഭിനേതാവിനുള്ള ദേശീയ സംസ്ഥാന പുരസ്ക്കാരങ്ങൾ നേടിയ ചിത്രം മോഹൻലാൽ എന്ന നടന്റെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായി കുഞ്ഞിക്കുട്ടൻ എന്ന കഥകളി നടന്റെ കഥാപാത്രം വിലയിരുത്തപ്പെടുന്നു
advertisement
47/60
നരസിംഹം: 2000ൽ പുറത്തിറങ്ങിയ നരസിംഹം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു ഷാജി കൈലാസ്-മോഹൻലാൽ കൂട്ടുകെട്ടിലെ നരസിംഹം. പൂവള്ളി ഇന്ദുചൂഢനിലൂടെ മീശ പിരിച്ച അതിഭാവുകത്വം നിറഞ്ഞ കഥാപാത്രങ്ങളുടെ തുടക്കം
advertisement
48/60
കമ്പനി: മോഹൻലാലിന്റെ ആദ്യ ഹിന്ദി ചിത്രം. രാം ഗോപാൽ വർമ്മയുടെ എക്കാലത്തേയും നല്ല ചിത്രങ്ങളിൽ ഒന്നായി ഈ ചിത്രത്തെ കണക്കാക്കുന്നു. ആ വർഷത്തെ ഫിലിംഫെയർ അവാർഡിനു പതിനൊന്ന് നാമനിർദ്ദേശങ്ങളിൽ ആറ് പുരസ്കാരം ഈ ചിത്രം കരസ്ഥമാക്കി
advertisement
49/60
ഉദയനാണ് താരം: ബ്ലാക്ക് കോമഡിയിൽ പിറന്ന മോഹൻലാൽ ചിത്രം ആദ്യ ചിത്രം എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ശ്രമിക്കുന്ന ഒരു യുവാവിന്റെ പ്രതിബന്ധങ്ങളെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഈ റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ ഉദയഭാനുവെന്ന കഥാപാത്രമായി മോഹൻലാൽ നിറഞ്ഞാടി
advertisement
50/60
കീർത്തിചക്ര: മോഹൻലാൽ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ ആവാൻ മുതൽക്കൂട്ടായ ചിത്രം. മേജർ രവിയുടെ സംവിധാനത്തിൽ പിറന്ന ചിത്രത്തിലെ മേജർ മഹാദേവനെ മോഹൻലാൽ അവിസ്മരണീയമാക്കി
advertisement
51/60
പരദേശി: രാജ്യം സ്വാതന്ത്ര്യം നേടുന്നതിനും മുൻപുള്ള ഒരു വിഭാഗം ജനതയുടെ പ്രതിനിധിയുടെ കഥ പറഞ്ഞ പരദേശിയിൽ പ്രായത്തെ വെല്ലുന്ന വേഷവുമായി മോഹൻലാൽ എത്തി. 35 മുതൽ 80 വയസ്സ് വരെയുള്ള വലിയകത്തു മൂസയുടെ മുഖമായി മോഹൻലാലിന്റെ വേഷപ്പകർച്ച. മോഹൻലാലിന് ഒരിക്കൽ കൂടി മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്തു ഈ പി.ടി. കുഞ്ഞുമുഹമ്മദ് ചിത്രം
advertisement
52/60
ഉന്നൈപ്പോൽ ഒരുവൻ: മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലും തമിഴിന്റെ ഉലക നായകൻ കമൽഹാസനും സ്‌ക്രീനിൽ മാറ്റുരച്ച തമിഴ് ചിത്രം. തെലുങ്കിൽ ഈനാട് എന്ന പേരിൽ സിനിമ റീ-മേക് ചെയ്തു. ചക്രി ടോലേറ്റി ആണ് സംവിധാനം
advertisement
53/60
റൺ ബേബി റൺ: മാധ്യമലോകത്തിന്റെ പ്രതിനിധി ക്യാമറമാൻ വേണുവിനെ മോഹൻലാലിലൂടെ ജോഷി വെള്ളിത്തിരയിൽ എത്തിച്ചു. മോഹൻലാൽ-ജോഷി കൂട്ടുകെട്ടിലെ മികച്ച ചിത്രങ്ങളിൽ ഒന്ന്
advertisement
54/60
ഗ്രാൻഡ്മാസ്റ്റർ: മലയാളത്തിൽ നിന്നും ആദ്യമായി നെറ്ഫ്ലിക്സ് പ്രദർശനത്തിനെത്തിയ ചിത്രമാണ് മോഹൻലാൽ-ബി. ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിന്റെ ഗ്രാൻഡ്മാസ്റ്റർ. യു.ടി.വി.മോഷൻ പിക്ചേഴ്സ് ആദ്യമായി മലയാളത്തിൽ എത്തിയ ചിത്രം കൂടിയാണിത്. ചന്ദ്രശേഖർ എന്ന ഐ.പി.എസ്. കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിച്ചു
advertisement
55/60
ദൃശ്യം: മലയാളത്തിലെ ആദ്യ 50 കോടി ക്ലബ് മോഹൻലാൽ സ്വന്തമാക്കി. ബോക്സ് ഓഫീസ് കളക്ഷൻ, റീമേക്ക് അവകാശം, സാറ്റലൈറ്, ടെലിവിഷൻ റൈറ്റുകളാണ് ദൃശ്യത്തിന് ഈ നേട്ടം കരസ്ഥമാക്കാൻ സഹായിച്ചത്. 2014ൽ പുറത്തു വന്ന ചിത്രം സംവിധാനം ചെയ്തത് ജീത്തു ജോസഫ്
advertisement
56/60
മൈത്രി: കന്നടയിൽ ബി.എം. ഗിരിരാജിന്റെ സംവിധാനത്തിൽ മോഹൻലാലും പുനീത് രാജ്‌കുമാറും ഒന്നിച്ചെത്തി. മോഹൻലാലിന്റെ ആദ്യ കന്നഡ ചിത്രം
advertisement
57/60
ജില്ല: തമിഴിൽ ബോക്സ് ഓഫീസ് വിജയം കൊയ്ത മോഹൻലാൽ-വിജയ് കൂട്ടുകെട്ടാണ് ജില്ല. മലയാളത്തിലും തമിഴിലും ആരാധകരുള്ള സൂപ്പർ സ്റ്റാർ മോഹൻലാലിൻറെ ദത്തുപുത്രനായി ഇളയദളപതി വിജയ് പ്രത്യക്ഷപ്പെട്ട ചിത്രം ആരാധകർ ആഘോഷമാക്കി
advertisement
58/60
ജനത ഗാരേജ്: ബാഹുബലിക്ക് പിന്നാലെ തെലുങ്കിൽ ഏറ്റവും മികച്ച ഓപ്പണിങ് നേടിയ സിനിമ എന്ന ബഹുമതി ഈ മോഹൻലാൽ സിനിമക്ക് അവകാശപ്പെടാം
advertisement
59/60
പുലിമുരുകൻ: 25 കോടി മുതൽമുടക്കിൽ നിർമ്മിച്ച വൈശാഖ് ചിത്രം പുലിമുരുകനിലെ നായക വേഷം കൈകാര്യം ചെയ്തത് മോഹൻലാലാണ്. 2016ൽ പുറത്തു വന്ന ചിത്രം മലയാളത്തിലെ ആദ്യ 150 കോടി സിനിമ എന്ന ഖ്യാതി നേടി. മൊത്തം ബോക്സ് ഓഫീസ് കളക്ഷൻ 152 കോടി
advertisement
60/60
ലൂസിഫർ: പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭം, ലൂസിഫർ, മലയാളത്തിലെ ആദ്യ 200 കോടി ക്ളബ് ചിത്രം എന്ന ഖ്യാതിയാണ് റിലീസിന്റെ 50-ാം ദിവസം നേടിയെടുത്തത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച മോഹൻലാൽ ചിത്രം 200 കോടിയും കടന്നിരിക്കുന്നു. ഇതിൽ 13 കോടിക്ക് മേൽ ലഭിച്ചത് ആമസോൺ പ്രൈം വീഡിയോ വഴിയുള്ള പ്രദർശനാനുമതിയിൽ നിന്നും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്
മലയാളം വാർത്തകൾ/Photogallery/Film/
Mohanlal Movie Challenge | മോഹൻലാലിന്റെ ഈ സിനിമകളിൽ എത്രയെണ്ണം നിങ്ങൾ കണ്ടിട്ടുണ്ട്?