TRENDING:

കാരുണ്യപ്രവർത്തനങ്ങൾക്കായി ശരീരമാസകലം പെയിന്റിൽ മുങ്ങി നടി ഷോൺ റോമി

Last Updated:
Actor Shaun Romy soaks herself in paint to raise money for a better cause | കമ്മട്ടിപ്പാടത്തിലെ അനിതയും ലൂസിഫറിലെ അപർണ്ണയുമായെത്തി മലയാളികൾക്ക് പരിചിതയായി മാറിയ ഷോൺ റോമി ഒരു വലിയ കാരുണ്യപദ്ധതിക്കായി പണം സ്വരൂപിക്കാനുള്ള ഉദ്യമത്തിലാണ്
advertisement
1/7
കാരുണ്യപ്രവർത്തനങ്ങൾക്കായി ശരീരമാസകലം പെയിന്റിൽ മുങ്ങി നടി ഷോൺ റോമി
കമ്മട്ടിപ്പാടത്തിലെ അനിതയും ലൂസിഫറിലെ അപർണ്ണയുമായെത്തി മലയാളികൾക്ക് പരിചിതയായി മാറിയ ഷോൺ റോമി ഒരു കാരുണ്യപ്രവർത്തനത്തിനായി പണം സ്വരൂപിക്കാനുള്ള ഉദ്യമത്തിലാണ്. ശരീരമാസകലം പെയിന്റിൽ മുങ്ങിയുള്ള തന്റെ ചിത്രങ്ങൾ വിറ്റഴിച്ചു കിട്ടുന്ന പണമാണ് അതിനായി ഉപയോഗിക്കുക. ഈ ഉദ്യമത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ ഇങ്ങനെ
advertisement
2/7
തലമുടിയിഴകളിലും ശരീരം മുഴുവനും പെയ്ൻറ്റ്‌ കൊണ്ട് മുങ്ങിയ ചിത്രങ്ങളാണ് ഇതിനായി ഷോൺ റോമി അവതരിപ്പിക്കുന്നത്. ഇതിനായി ഷോൺ ഉൾപ്പെടെയുള്ള മോഡലുകൾ അണിനിരക്കുന്നു
advertisement
3/7
പെയിൻറ്റഡ് പ്രിൻസസ് എന്ന ഈ പ്രൊജക്റ്റിന്റെ ഭാഗമായി ചിത്രങ്ങൾ വിറ്റുകിട്ടുന്ന മുഴുവൻ തുകയും പ്രജ്വല എന്ന എൻ.ജി.ഒ.യുടെ കീഴിൽ ലൈംഗികതൊഴിലിലേക്കും കച്ചവടത്തിലേക്കും തള്ളിയിടപ്പെട്ട സ്ത്രീകളുടെ പുനരുജ്ജീവനത്തിനായി വിനിയോഗിക്കും
advertisement
4/7
ഇതിൽ ഷോൺ റോമിയെ കൂടാതെയുള്ള ഏതാനും മോഡലുകളെക്കൂടി പരിചയപ്പെടാം
advertisement
5/7
ഇത് ഡബ്‌സ്‌ യുനുപിങ്. ഓസ്‌ട്രേലിയയിലെ കൂറി വിഭാഗത്തിന്റെ ഉന്നമനത്തിനായും സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ആക്രമണം തടയാനും വേണ്ടിയാണ് ഇവർ ഈ പ്രൊജക്റ്റിന്റെ ഭാഗമായത്
advertisement
6/7
ഇത് ഡോണ. മനുഷ്യക്കടത്തിന്റെ ഇരകളുടെ സംരക്ഷണമാണ് ലക്‌ഷ്യം
advertisement
7/7
ഉക്രെയ്‌നിലെ മനുഷ്യക്കടത്തിന് ഇരയായവർക്കുള്ള സഹായവും പിന്നാക്കം നിൽക്കുന്നവരുടെ വിദ്യാഭ്യാസവുമാണ് വിക്ടോറിയയുടെ ലക്‌ഷ്യം
മലയാളം വാർത്തകൾ/Photogallery/Film/
കാരുണ്യപ്രവർത്തനങ്ങൾക്കായി ശരീരമാസകലം പെയിന്റിൽ മുങ്ങി നടി ഷോൺ റോമി
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories