Paappan | 'പാപ്പൻ' റിലീസിനും മുന്നേ കമന്റ് പുറപ്പെട്ടു; എയറിൽ കേറ്റി സോഷ്യൽ മീഡിയ
- Published by:user_57
- news18-malayalam
Last Updated:
സുരേഷ് ഗോപി പടത്തിന് റിലീസിനും മുൻപേ ഡീഗ്രേഡിങ്. കമന്റ് എയറിൽ കേറ്റി സോഷ്യൽ മീഡിയ
advertisement
1/6

സിനിമാ മേഖലയ്ക്ക് ഏറെ തലവേദന സൃഷ്‌ടിക്കുന്ന പ്രവണതയായി സോഷ്യൽ മീഡിയ ഡീഗ്രേഡിങ് മാറിയിരിക്കുന്നു. റിലീസ് കഴിഞ്ഞ് മണിക്കൂറുകൾ പിന്നിടുമ്പോൾ, സിനിമ കണ്ടാലും ഇല്ലെങ്കിലും അതിനെതിരെ മോശം കമന്റുകൾ ഫേസ്ബുക്ക്, ട്വിറ്റർ പോലുള്ള ഇടങ്ങളിൽ പോസ്റ്റ് ചെയ്യുന്നതാണ് ഈ ട്രെൻഡ്. അതിന്റെ ഏറ്റവും ഉദാഹരണമായി മാറിയിരിക്കുന്നു സുരേഷ് ഗോപി (Suresh Gopi) ചിത്രം 'പാപ്പൻ' (Paappan). പക്ഷെ കമന്റ് ചെയ്തയാൾക്കു അൽപ്പം പാളിപ്പോയി എന്ന് മാത്രം
advertisement
2/6
സിനിമ റിലീസ് ചെയ്തത് ജൂലൈ 29, വെള്ളിയാഴ്ചയെങ്കിൽ, കമന്റ് അതിനും മുൻപേ പുറപ്പെട്ടു. റിലീസിനും മുൻപ് സോഷ്യൽ മീഡിയയിൽ ചിത്രം മോശമാണ് എന്ന് പറഞ്ഞുകൊണ്ട് ഒരാൾ പോസ്റ്റ് ചെയ്ത കമന്റിന്റെ സ്ക്രീൻഷോട്ട് സംവിധായകൻ രാഹുൽ രാമചന്ദ്രൻ ഉൾപ്പെടെ പോസ്റ്റ് ചെയ്തു (തുടർന്ന് വായിക്കുക)
advertisement
3/6
'പാപ്പൻ കണ്ടു കൂറ പടം. ഇതാണോ ത്രില്ലർ കോപ്പ്...' എന്നെല്ലാം പറഞ്ഞുകൊണ്ടുള്ള കമന്റ് ആണ് ഒരാൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. അതിരൂക്ഷ വിമർശനമാണ് പലരും ഈ കമന്റിന് മേൽ ചൊരിയുന്നത്
advertisement
4/6
'നാളെ റിലീസ് ആവുന്ന പടം ഇന്ന് തന്നെ കണ്ട് അഭിപ്രായം പറഞ്ഞ അണ്ണൻ കിടു തന്നെ. ലേശം ഉളുപ്പ്?' എന്നാണ് കഴിഞ്ഞ ദിവസം ഡീഗ്രേഡിങ് കമന്റിന്റെ സ്ക്രീൻഷോട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത രാഹുൽ രാമചന്ദ്രന്റെ അഭിപ്രായം
advertisement
5/6
ഏറെ നാളുകൾക്ക് ശേഷം ജോഷി സംവിധാനം ചെയ്ത്, സുരേഷ് ഗോപി നായകനാവുന്ന ചിത്രമാണ് 'പാപ്പൻ'. സുരേഷ് ഗോപിയുടെ മികച്ച തിരിച്ചുവരവ് രേഖപ്പെടുത്തിയ ചിത്രം മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. നിത പിള്ളയുടെ തകർപ്പൻ പ്രകടനം സിനിമയുടെ മറ്റൊരു ഹൈലൈറ്റ് ആണ്. സുരേഷ് ഗോപിയും മകനും ആദ്യമായി വെള്ളിത്തിരയിൽ ഒന്നിച്ച സിനിമ കൂടിയാണിത്
advertisement
6/6
ആർ.ജെ. ഷാൻ ആണ് സിനിമയുടെ തിരക്കഥ. കനിഹ, ആശ ശരത്, നൈല ഉഷ, ടിനി ടോം, രാഹുൽ, ശ്രീജിത്ത് രവി,ചന്ദുനാഥ് തുടങ്ങിയവരാണ് സിനിമയിലെ മറ്റഭിനേതാക്കൾ
മലയാളം വാർത്തകൾ/Photogallery/Film/
Paappan | 'പാപ്പൻ' റിലീസിനും മുന്നേ കമന്റ് പുറപ്പെട്ടു; എയറിൽ കേറ്റി സോഷ്യൽ മീഡിയ