TRENDING:

Prabhas | റിലീസ് ചെയ്യും മുൻപേ കോടികളുടെ ക്ലബിൽ ഇടം നേടി പ്രഭാസിന്റെ 'ആദിപുരുഷ്'

Last Updated:
സിനിമയുടെ തെലുങ്ക് തിയറ്റർ അവകാശം വിറ്റുപോയത് ഗംഭീര വിലയ്ക്ക്
advertisement
1/7
Prabhas | റിലീസ് ചെയ്യും മുൻപേ കോടികളുടെ ക്ലബിൽ ഇടം നേടി പ്രഭാസിന്റെ 'ആദിപുരുഷ്'
പ്രഭാസും (Prabhas) കൃതി സനോനും (Kriti Sanon) അഭിനയിച്ച ആദിപുരുഷിന്റെ (Adipursh) ഷൂട്ടിംഗ് പൂർത്തിയായി ചിത്രം ഇപ്പോൾ അതിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രം പ്രഭാസിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭൂഷൺ കുമാറിന്റെ ടി-സീരീസും റെട്രോഫിൽസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രം 300 കോടി രൂപ ബജറ്റിലാണ് ഒരുക്കിയത്
advertisement
2/7
ഇന്ത്യൻ ഇതിഹാസമായ രാമായണത്തിന്റെ സിനിമാറ്റിക് അഡാപ്റ്റേഷനായ ഈ സിനിമയിൽ നടൻ സെയ്ഫ് അലി ഖാൻ രാവണനായി അഭിനയിക്കും. ലങ്കേഷ് എന്നായിരിക്കും കഥാപാത്രത്തിന് പേര്. റിലീസിനും മുൻപ് സിനിമയുടെ തിയേറ്റർ അവകാശം വമ്പൻ തുകക്ക് വിറ്റുപോയതും വാർത്തയായിക്കഴിഞ്ഞു (തുടർന്നു വായിക്കുക)
advertisement
3/7
ചിത്രത്തിൽ രാഘവായി പ്രഭാസ് അഭിനയിക്കും. കൃതി സനോൻ ജാനകിയായും സണ്ണി സിംഗ് ലക്ഷ്മണനായും വേഷമിടും. കഴിഞ്ഞ വർഷം നവംബറിൽ തുടങ്ങി 103 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്
advertisement
4/7
സലാറിലും പിന്നീട് രാധേ ശ്യാമിലുമാണ് പ്രഭാസ് അവസാനമായി അഭിനയിച്ചത്. നിർഭാഗ്യവശാൽ, കാണികളെ ആകർഷിക്കുന്നതിൽ രണ്ട് സിനിമകളും പരാജയപ്പെട്ടു. ഇപ്പോൾ ആരാധകരും പ്രഭാസും ഈ ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷയിലാണ്
advertisement
5/7
ആദിപുരുഷിന്റെ റിലീസിനായി കാത്തിരിക്കുന്നതിനു പുറമേ, പ്രഭാസിന് നാഗ് അശ്വിന്റെ 'പ്രൊജക്‌റ്റ് കെ' കൂടിയുണ്ട്. മെഗാ ക്യാൻവാസ് എന്ന് പറയപ്പെടുന്ന, പാൻ ഇന്ത്യ പ്രൊജക്റ്റിൽ ദീപിക പദുക്കോൺ നായികയായും അമിതാഭ് ബച്ചൻ ഒരു പ്രധാന വേഷത്തിലും അഭിനയിക്കുന്നു
advertisement
6/7
ആദിപുരുഷിനായി ഉയർന്ന വിഎഫ്എക്സ് ഇഫക്റ്റുകൾ തയാറായിട്ടുണ്ട്. ചിത്രം വരുന്ന സംക്രാന്തിക്ക് റിലീസ് ചെയ്യുമെന്നും പറയപ്പെടുന്നു
advertisement
7/7
സിനിമയുടെ തെലുങ്ക് തിയറ്റർ അവകാശം 100 കോടി രൂപയ്ക്ക് പ്രമുഖ പ്രൊഡക്ഷൻ ഹൗസായ യുവി ക്രിയേഷൻസ് സ്വന്തമാക്കിയെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം
മലയാളം വാർത്തകൾ/Photogallery/Film/
Prabhas | റിലീസ് ചെയ്യും മുൻപേ കോടികളുടെ ക്ലബിൽ ഇടം നേടി പ്രഭാസിന്റെ 'ആദിപുരുഷ്'
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories