TRENDING:

Mammootty| കൂളിങ് ഗ്ലാസും മാസ്കും അണിഞ്ഞ് സ്റ്റൈലായി 'കടയ്ക്കൽ ചന്ദ്രൻ'

Last Updated:
ഏറെ നാളുകൾക്ക് ശേഷം മലയാളത്തിൽ പുറത്തിറങ്ങിയ രാഷ്ട്രീയ സിനിമയെ ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്.
advertisement
1/5
Mammootty| കൂളിങ് ഗ്ലാസും മാസ്കും അണിഞ്ഞ് സ്റ്റൈലായി 'കടയ്ക്കൽ ചന്ദ്രൻ'
മമ്മൂട്ടി കേരളത്തിന്റെ മുഖ്യമന്ത്രിയായ കടയ്ക്കൽ ചന്ദ്രനെ അവതരിപ്പിക്കുന്ന 'വൺ' തിയറ്ററിൽ എത്തിയത് വെള്ളിയാഴ്ചയാണ്. ഏറെ നാളുകൾക്ക് ശേഷം മലയാളത്തിൽ പുറത്തിറങ്ങിയ രാഷ്ട്രീയ സിനിമയെ ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്. ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്ന വിശേഷണത്തോട് നൂറ് ശതമാനവും നീതി പുലര്‍ത്തിയ ചിത്രമാകുന്നു വണ്‍ എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. വൺ സിനിമയുടെ പ്രചരണാർത്ഥമുള്ള വാർത്താസമ്മേളനത്തിനായി മമ്മൂട്ടി എത്തിയ ചിത്രമാണ് ഇത്. (PHOTO- Ajmal Photography)
advertisement
2/5
കൂളിങ് ഗ്ലാസും മാസ്കും ധരിച്ചാണ് മമ്മൂട്ടി കൊച്ചിയിൽ വാർത്താസമ്മേളനത്തിനെത്തിയത്. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമയ്ക്കുശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വൺ. ചിത്രത്തിന്റെ പ്രമേയത്തേക്കാള്‍ ആവേശം നിറഞ്ഞ രംഗങ്ങളും മാസ് ഡയലോഗുകളും തന്നെയാണ് ഹൈലൈറ്റ്. കേരളത്തിനൊരു മുഖ്യമന്ത്രിയുണ്ട്, കടയ്ക്കല്‍ ചന്ദ്രന്‍ എന്നാണ് അയാളുടെ പേര് എന്ന മാസ് ഡയലോഗിനെ അന്വര്‍ഥമാക്കുന്ന തരത്തില്‍ തന്നെയാണ് ചിത്രത്തിന്റെ മുന്നോട്ടുപോക്ക്. കടയ്ക്കല്‍ ചന്ദ്രന്‍ എന്ന മുഖ്യമന്ത്രിവേഷത്തില്‍ മമ്മൂട്ടി നിറഞ്ഞുനിൽക്കുന്നു. (PHOTO- Ajmal Photography)
advertisement
3/5
യാത്ര എന്ന തെലുങ്കുചിത്രത്തിലെ വൈ.എസ്.ആര്‍ എന്ന മുഖ്യമന്ത്രി കഥാപാത്രത്തില്‍നിന്ന് കടയ്ക്കല്‍ ചന്ദ്രനിലേക്ക് അനായാസമായാണ് മമ്മൂട്ടി മാറുന്നത്. മറ്റെന്തിനേക്കാളും വലുത് ജനങ്ങളാണെന്നും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയെന്നതാണ് പ്രധാനമെന്നും കരുതുന്ന മുഖ്യമന്ത്രിയാണ് കടയ്ക്കല്‍ ചന്ദ്രന്‍. ഔദ്യോഗിക ജീവിതത്തിനിടയില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില പ്രശ്‌നങ്ങളെ വളരെ ആത്മവിശ്വാസത്തോടെ നേരിട്ട് ജനപ്രിയ മുഖ്യമന്ത്രി പരിവേഷം നേടുന്നു കടയ്ക്കല്‍ ചന്ദ്രന്‍. എന്നാല്‍ ഒരു ഘട്ടത്തില്‍ വലിയ ഒരു രാഷ്ട്രീയ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ നടത്തുന്ന ശ്രമവും അതിനിടയില്‍ നേരിടേണ്ടി വരുന്ന സംഘര്‍ഷങ്ങളുമാണ് ചിത്രം. (PHOTO- Ajmal Photography)
advertisement
4/5
വലിയ ഒരു താരനിര തന്നെയാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. സലീംകുറിന്റെ ദാസപ്പന്‍ എന്ന കഥാപാത്രം, മമ്മൂട്ടിയുടെ സഹോദരിയായി എത്തിയ നിമിഷ സജയന്‍, പ്രതിപക്ഷ നേതാവായി മുരളി ഗോപി, ജോജു ജോര്‍ജിന്റെ ബേബി... അങ്ങനെ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ച് എല്ലാ അഭിനേതാക്കളും കൈയ്യടി നേടുന്നു. സലിം കുമാര്‍, മധു, മാത്യൂസ്, ഇഷാനി, നിശാന്ത് സാഗര്‍, സിദ്ദിഖ്, ജഗദീഷ്, ബാലചന്ദ്ര മേനോന്‍, രഞ്ജിത്ത്, സുദേവ് നായര്‍, ശങ്കര്‍ രാമകൃഷ്ണന്‍, കൃഷ്ണകുമാര്‍, പ്രേം കുമാര്‍, മാമൂക്കോയ, അബു സലിം, നന്ദു, സുരേഷ് കൃഷ്ണ, സുധീര്‍ കരമന, അലന്‍സിയര്‍, പി ബാലചന്ദ്രന്‍, മുകുന്ദന്‍, ദിനേശ് പണിക്കര്‍, വിവക് ഗോപന്‍, നേഹ റോസ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. (PHOTO- Ajmal Photography)
advertisement
5/5
ബോബി- സഞ്ജയ് ടീമിന്റെ രചനയും കൈയടി നേടുന്നുണ്ട്. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയെ പുക്ഴത്താനോ ഇകഴ്ത്താനോ ശ്രമിക്കുന്നില്ല എന്നതാണ് പ്രത്യേകത. വൈദി സോമസുന്ദരത്തിന്റെ ക്യാമറയും നിഷാദ് യൂസഫിന്റെ എഡിറ്റിങും ചിത്രത്തോട് പൂർണമായും നീതിപുലർത്തി. മറ്റൊരു തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ കേരളം നിൽക്കുമ്പോഴാണ് വൺ തിയറ്ററുകളിലെത്തുന്നതെന്നത് യാദൃശ്ചികമാണ്.
മലയാളം വാർത്തകൾ/Photogallery/Film/
Mammootty| കൂളിങ് ഗ്ലാസും മാസ്കും അണിഞ്ഞ് സ്റ്റൈലായി 'കടയ്ക്കൽ ചന്ദ്രൻ'
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories