TRENDING:

Salaar | പ്രഭാസിന്‍റെ സലാറിനായി കേരളത്തിലൊരുങ്ങുന്നത് വമ്പന്‍ റിലീസ്; എത്ര സ്ക്രീനുകള്‍ ? ആദ്യ ഷോ എപ്പോള്‍ ?

Last Updated:
ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്.
advertisement
1/8
Salaar | പ്രഭാസിന്‍റെ സലാറിനായി കേരളത്തിലൊരുങ്ങുന്നത് വമ്പന്‍ റിലീസ്; എത്ര സ്ക്രീനുകള്‍ ? ആദ്യ ഷോ എപ്പോള്‍ ?
തെലുങ്ക് സൂപ്പര്‍ താരം പ്രഭാസിനൊപ്പം മലയാളത്തിന്‍റെ സ്വന്തം പൃഥ്വിരാജ് സുകുമാരനും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം സലാര്‍ പാര്‍ട്ട് വണ്‍ സീസ് ഫയറിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷകര്‍.
advertisement
2/8
കെജിഎഫ് എന്ന ഒറ്റ സിനിമയിലൂടെ ലോകമെമ്പാടുമുള്ള സിനിമ പ്രേമികളുടെ പ്രശംസ പിടിച്ചുപറ്റിയ പ്രശാന്ത് നീലാണ് സലാറിന്‍റെ സംവിധായകന്‍.
advertisement
3/8
ഡിസംബര്‍ 22ന് റിലീസ് ചെയ്യുന്ന ചിത്രത്തിനായി വമ്പന്‍ പ്രോമൊഷന്‍ പരിപാടികളാണ് കേരളത്തിലുടനീളം പ്ലാന്‍ ചെയ്യുന്നത്.
advertisement
4/8
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെല്ലാം പ്രഭാസിന്‍റെയും പൃഥ്വിരാജിന്‍റെയും ചിത്രങ്ങളോട് കൂടിയ ഹോര്‍ഡിങ്ങുകളും പോസ്റ്ററുകളും നിരന്നു കഴിഞ്ഞു.
advertisement
5/8
ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം മുന്നൂറിലധികം സ്ക്രീനുകളിലാണ് സലാര്‍ കേരളത്തില്‍ റിലീസ് ചെയ്യുന്നത്.
advertisement
6/8
അഡ്വാന്‍സ്ഡ് ബുക്കിങ്ങിലും മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. സംസ്ഥാന പ്രമുഖ തിയേറ്ററുകളില്‍ മിക്കയിടത്തും പുലര്‍ച്ചെ 6 മണിക്ക് ഫാന്‍സ് ഷോകള്‍ അടക്കം സംഘടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
advertisement
7/8
ഖന്‍സാര്‍ എന്ന നഗരം പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന സിനിമയുടെ ട്രെയിലറിന് പ്രേക്ഷകര്‍ക്കിടയില്‍ വലിയ പ്രശംസയാണ് ലഭിച്ചത്.
advertisement
8/8
പ്രഭാസ് - ദേവ, പൃഥ്വിരാജ് - വരദരാജ മന്നാര്‍ എന്നീ കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ശ്രുതി ഹാസനാണ് നായിക. ഗജപതി ബാബു, ബോബി സിംഹ, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
മലയാളം വാർത്തകൾ/Photogallery/Film/
Salaar | പ്രഭാസിന്‍റെ സലാറിനായി കേരളത്തിലൊരുങ്ങുന്നത് വമ്പന്‍ റിലീസ്; എത്ര സ്ക്രീനുകള്‍ ? ആദ്യ ഷോ എപ്പോള്‍ ?
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories