രജനികാന്ത് ജയിലർ കാണുന്നത് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം
- Published by:Anuraj GR
- news18-malayalam
Last Updated:
ചിത്രത്തിനെക്കുറിച്ച് നല്ല അഭിപ്രായമാണുള്ളതെന്നും, എല്ലാം ഈശ്വരന്‍റെ അനുഗ്രഹമാണെന്നുമായിരുന്നു രജനികാന്ത് പറയുന്നത്
advertisement
1/6

ലക്‌നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം 'ജയിലര്‍' കാണാൻ രജനികാന്ത് ലക്‌നൗവില്‍ എത്തി. രജനികാന്ത് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യോഗി ആദിത്യനാഥിനൊപ്പം ജയിലർ കാണുന്ന വിവരം മാധ്യമപ്രവർത്തകരോടാണ് രജനികാന്ത് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ ലക്‌നൗ വിമാനത്താവളത്തിൽവെച്ചാണ് രജനികാന്ത് മാധ്യമപ്രവർത്തകരോട് സംസാരിച്ചത്.
advertisement
2/6
ചിത്രത്തിനെക്കുറിച്ച് നല്ല അഭിപ്രായമാണുള്ളതെന്നും, എല്ലാം ഈശ്വരന്‍റെ അനുഗ്രഹമാണെന്നുമായിരുന്നു രജനികാന്ത് പറയുന്നത്. ചിത്രം പ്രദർശനത്തിനെത്തുന്നതിന് മുമ്പ് രജനികാന്ത് ഹിമാലയത്തിൽ പോയത് വലിയ വാർത്തയായിരുന്നു. റിലീസിന് തലേദിവസമാണ് രജനികാന്ത് ഹിമാലയത്തിലേക്ക് പോയത്.
advertisement
3/6
ബോക്സോഫീസിൽ വൻ വിജയമാണ് ജയിലർ നേടിയത്. ആഗോളതലത്തിൽ 500 കോടി കളക്ഷൻ എന്ന നേട്ടത്തിലേക്ക് കടക്കുകയാണ് ചിത്രം. ആരാധകരെ പൂർണമായും തൃപ്തിപ്പെടുത്തുന്ന പ്രകടനമാണ് ചിത്രത്തിൽ രജനികാന്ത് കാഴ്ചവെച്ചിരിക്കുന്നത്.
advertisement
4/6
അതിഥി ലേഷത്തിലെത്തുന്ന മലയാളി താരം മോഹൻലാലും ഗംഭീര പ്രകടനമാണ് നടത്തിയത്. പ്രേക്ഷകരുടെ നിറഞ്ഞ കൈയടിയാണ് മോഹൻലാലിന് ലഭിച്ചത്.
advertisement
5/6
ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തിയ മലയാള താരം വിനായകനും തകർപ്പൻ പ്രകടനമാണ് നടത്തിയത്. രജനികാന്തിനൊപ്പം നിൽക്കുന്ന വില്ലൻ കഥാപാത്രമാണ് വിനായകന്‍റേത് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
advertisement
6/6
കന്നഡ സൂപ്പർതാരം ശിവരാജ് കുമാർ, ബോളിവുഡ് താരം ജാക്കി ഷിറോഫ്, രമ്യ കൃഷ്ണൻ, സുനില്‍, വസന്ത് രവി, റെഡിൻ കിംഗ്‌സ്‌ലേ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കാവാലയ്യ എന്ന ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ട തമന്നയും തിയറ്ററുകളെ ഇളക്കിമറിച്ചു.
മലയാളം വാർത്തകൾ/Photogallery/Film/
രജനികാന്ത് ജയിലർ കാണുന്നത് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം