TRENDING:

ഇതൊരു മലയാള സിനിമയല്ല, 'റമ്പാന്‍' പാൻ ഇന്ത്യൻ മൂവിയാണ്; മോഹന്‍ലാല്‍

Last Updated:
ഒരു ആക്ടർ എന്ന നിലയിൽ എനിക്കൊരുപാട് സാധ്യതകള്‍ ഉള്ളൊരു ചിത്രം കൂടിയാണിതെന്ന് മോഹൻലാൽ പറയുന്നു. 
advertisement
1/10
ഇതൊരു മലയാള സിനിമയല്ല, 'റമ്പാന്‍' പാൻ ഇന്ത്യൻ മൂവിയാണ്; മോഹന്‍ലാല്‍
മലയാള സിനിമയിലെ അതുല്യരായ രണ്ട് പ്രതിഭകളുടെ എട്ടുവര്‍ഷത്തിന് ശേഷമുള്ള കൂടിചേരലിനെ ഏറെ ആവേശത്തോടെയാണ് സിനിമാ പ്രേമികള്‍ ഉറ്റുനോക്കുന്നത്. ഹിറ്റ് മേക്കര്‍ ജോഷിക്കൊപ്പം നടന വിസ്മയം മോഹന്‍ലാല്‍ ഒന്നിക്കുന്ന റമ്പാന്‍ ആണ് സിനിമാ ലോകത്തെ പുതിയ ചര്‍ച്ച.
advertisement
2/10
അങ്കമാലി ഡയറീസിനും ഭീമന്‍റെ വഴിക്കും ശേഷം നടന്‍ ചെമ്പന്‍ വിനോദ് തിരക്കഥയൊരുക്കുന്ന റമ്പാന്‍ ഒരു ഇടിവെട്ട് ആക്ഷന്‍ ത്രില്ലറാകും എന്ന സൂചനയാണ് പുറത്തുവന്ന മോഷന്‍ പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. 
advertisement
3/10
മുണ്ടും മടക്കി കുത്തി ഒരു കൈയില്‍ മെഷീന്‍ ഗണ്ണും മറുകൈയില്‍ കൂടവുമായി ഒരു കാറിന്‍റെ മുകളില്‍ കയറി നില്‍ക്കുന്ന മോഹന്‍ലാലിനെയാണ് പോസ്റ്ററില്‍ കാണാന്‍ കഴിയുക. 
advertisement
4/10
പോസ്റ്റര്‍ വന്നതിന് പിന്നാലെ ഇതിലെ ലുക്കിനെ പറ്റിയുള്ള ചോദ്യത്തിന്, ചുറ്റിക ഇന്ത്യയിലും തോക്ക് യുഎസിലും എന്നാണ്  മോഹൻലാൽ തമാശ രൂപേണ മറുപടി പറഞ്ഞത്അതേസമയം, റമ്പാന്റെ ആയുധം തോക്കോ ചുറ്റികയോ അല്ല, ബുള്ളറ്റിന്റെ ചെയിൻ ആണെന്നാണ് തിരക്കഥാകൃത്ത് ചെമ്പൻ വിനോദ് പറയുന്നത്.
advertisement
5/10
എപ്പോഴും ഒരു സിനിമ തുടങ്ങുമ്പോൾ, അതേറ്റവും വലിയ സിനിമ ആകണമെന്ന് പ്രാർത്ഥിക്കും. അതുപോലെ തന്നെയാണ് റമ്പാനും. ജോഷി സാറുമായി ഒരു സിനിമ ചെയ്യുക എന്ന് പറയുന്നത് വളരെയധികം സന്തോഷമുള്ള കാര്യമാണ്. എനിക്ക് മാത്രമല്ല എല്ലാ അഭിനേതാക്കൾക്കും.
advertisement
6/10
ഒരുപാട് നല്ല സിനിമകൾ എനിക്ക് അദ്ദേഹവുമായി ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഇന്ത്യയിൽ മാത്രമല്ല പുറത്തും ഷൂട്ട് ചെയ്യേണ്ട സിനിമയാണ് റമ്പാൻ. ഇന്ത്യയിൽ നിന്നും തുടങ്ങുന്ന സിനിമയുടെ ഒരു വലിയ ഭാ​ഗം യുഎസിൽ ആണ് നടക്കുന്നത്. വലിയൊരു പ്രൊഡക്ഷൻ ആണിത്.
advertisement
7/10
വളരെയധികം സൂക്ഷിച്ച് ചെയ്യേണ്ട സിനിമ. ആക്ഷന് പ്രാധാന്യം ഉള്ള സിനിമയാണ്. ഇതൊരു മലയാള സിനിമ മാത്രമല്ല, പാൻ ഇന്ത്യൻ ചിത്രം കൂടിയാണ്. ഒരു ആക്ടർ എന്ന നിലയിൽ എനിക്കൊരുപാട് സാധ്യതകള്‍ ഉള്ളൊരു ചിത്രം കൂടിയാണിതെന്ന് മോഹൻലാൽ പറയുന്നു. 
advertisement
8/10
ചെമ്പോസ്‌കി മോഷൻ പിക്‌ചേഴ്‌സ്, ഐൻസ്റ്റിൻ മീഡിയ, നെക്‌സ്റ്റൽ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചെമ്പൻ വിനോദ് ജോസ്, ഐൻ‌സ്റ്റിൻ സാക്ക് പോൾ, ശൈലേഷ് ആർ സിംഗ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
advertisement
9/10
സമീർ താഹിർ ആണ് ഛായാഗ്രഹണം ഒരുക്കുന്നത്. സംഗീതം ഒരുക്കുന്നത് വിഷ്ണു വിജയ് ആണ്. നടി ബിന്ദു പണിക്കരുടെ മകള്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നതും റമ്പാനിലൂടെയാണ്. ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ മകളായാണ് കല്യാണി എത്തുക.
advertisement
10/10
വസ്ത്രാലങ്കാരം മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, എഡിറ്റിംഗ് വിവേക് ​​ഹർഷൻ തുടങ്ങി മികച്ച സാങ്കേതിക പ്രവർത്തകരെ കൊണ്ട് സമ്പന്നമാണ് അണിയറ.2024-ന്റെ പകുതിയോടെ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ റിലീസ് 2025 ലെ വിഷു അല്ലെങ്കിൽ ഈസ്റ്റർ ആഘോഷങ്ങളോട് അനുബന്ധിച്ച് ആകുമെന്നാണ് സൂചന.
മലയാളം വാർത്തകൾ/Photogallery/Film/
ഇതൊരു മലയാള സിനിമയല്ല, 'റമ്പാന്‍' പാൻ ഇന്ത്യൻ മൂവിയാണ്; മോഹന്‍ലാല്‍
Open in App
Home
Video
Impact Shorts
Web Stories