മകന്റെ ആ സങ്കടം ഇതാണ്; ജനൽകമ്പിയിലൂടെ പുറത്തേക്ക് കണ്ണുംനട്ട് പിഷാരടി
- Published by:user_57
- news18-malayalam
Last Updated:
Ramesh Pishrody mentions his son's biggest grievance during lockdown days | നോക്കെത്താ ദൂരത്ത് കണ്ണുംനട്ടിരിക്കുന്ന മകന്റെ ആ വലിയ സങ്കടം പറഞ്ഞ് രമേശ് പിഷാരടി
advertisement
1/4

മലയാളികളുടെ മുൻപിൽ എഴുന്നേറ്റു നിന്ന് തമാശ പറഞ്ഞ് കാണികളെ എഴുന്നേറ്റു നിൽപ്പിച്ചു കയ്യടിപ്പിക്കുന്ന വ്യക്തിയാണ് രമേശ് പിഷാരടി. കേരളത്തിൽ അത്ര സജീവമല്ലാതിരുന്ന സ്റ്റാൻഡ് അപ്പ് കോമഡിയെ ജനങ്ങൾക്കിടയിലേക്ക് എത്തിക്കാൻ പിഷാരടിക്കു ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്. പരിപാടികൾ സജീവമല്ലാത്ത ഈ നാളുകളിൽ സ്വന്തം ഫോട്ടോകളുടെ ക്യാപ്‌ഷനിൽ പോലും കോമഡി കലർത്തി അവതരിപ്പിക്കുന്ന പിഷാരടിയെ സോഷ്യൽ മീഡിയയിൽ നോക്കിയാൽ കാണാം
advertisement
2/4
ഈ ലോക്ക്ഡൗൺ കാലം മുതിർന്നവരും കുട്ടികളും എല്ലാം പെട്ടിരിക്കുന്ന അവസ്ഥയാണ്. ഉല്ലസിച്ചു നടന്ന ഇടങ്ങളിൽ പലതിനും താഴ് വീണു. ഇനി അഥവാ ഇറങ്ങിയാൽ തന്നെയും, കോവിഡ് ഭീതിയിൽ എങ്ങും പോകാൻ വയ്യാത്ത അവസ്ഥ. എങ്കിൽ പിഷാരടിയുടെ മകന്റെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. ഇളയ കുഞ്ഞും വീട്ടിലിരിപ്പാണ്, പക്ഷെ അതിനേക്കാൾ വലിയ ഒരു സങ്കടമാണ് മകനുള്ളത്
advertisement
3/4
ലോക്ക്ഡൗൺ ആരംഭിക്കുന്നതിനു മുൻപാണ് മകൻ നടക്കാൻ ആരംഭിച്ചത്. പക്ഷെ ആറ്റുനോറ്റിരുന്നു കിട്ടിയ ആ സ്വാതന്ത്ര്യം അവനു വേണ്ടത്ര ആസ്വദിക്കാൻ അവസരം ലഭിക്കാതെ പോയി. നടക്കാൻ തുടങ്ങിയതിന്റെ പിറ്റേ ദിവസം മുതൽ പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണ് കുഞ്ഞ്. മകന്റെയൊപ്പം ജനലിനു പുറത്തേക്ക് നോക്കി നെടുവീർപ്പിടുന്ന തന്റെ ചിത്രം പിഷാരടി ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്‌തു
advertisement
4/4
സൗമ്യയാണ് പിഷാരടിയുടെ ഭാര്യ. ഇവർക്ക് മൂന്നു കുട്ടികളുണ്ട്. കൊമേഡിയൻ, നടൻ എന്നതിലുപരി രണ്ടു ചിത്രങ്ങളുടെ സംവിധായകൻ കൂടിയാണ് പിഷാരടി. മമ്മൂട്ടി നായകനായ ഗാനഗന്ധർവൻ ആണ് പിഷാരടിയുടെ ഏറ്റവും പുതിയ ചിത്രം
മലയാളം വാർത്തകൾ/Photogallery/Film/
മകന്റെ ആ സങ്കടം ഇതാണ്; ജനൽകമ്പിയിലൂടെ പുറത്തേക്ക് കണ്ണുംനട്ട് പിഷാരടി