TRENDING:

നയൻസ് അല്ല; മോഹൻലാലിന്റേയും നിവിൻ പോളിയുടെയും നായിക; 42-ാം വയസിലും യുവത്വം നിറയുന്ന നടിയുടെ കുട്ടിക്കാല ചിത്രം

Last Updated:
നാല്പത് പിന്നിട്ട ശേഷവും കൈനിറയെ ഓഫറുകൾ. പ്രതിഫലമായി കോടികൾ കണക്ക് പറഞ്ഞ് വാങ്ങുന്ന നായിക
advertisement
1/6
നയൻസ് അല്ല; മോഹൻലാലിന്റേയും നിവിൻ പോളിയുടെയും നായിക; 42-ാം വയസിലും യുവത്വം നിറയുന്ന നടിയുടെ കുട്ടിക്കാല ചിത്രം
പ്രേക്ഷകരുടെ ഇഷ്‌ടതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾക്ക് മേൽ എന്നും ഒരു കൗതുകമുണ്ടാവും. അങ്ങനെയൊരു താരമാണിത്. വളരെ ചെറുപ്പത്തിൽ സിനിമയിൽ വന്നതിനാൽ തന്നെ ഇവർക്ക് ഇന്ന് സിനിമാ ലോകത്ത് 26 വർഷത്തെ അനുഭവ പാരമ്പര്യമുണ്ട്. തുടക്ക ചിത്രത്തിൽ ഒരു പേരുപോലുമില്ലാത്ത കഥാപാത്രമായി അഭിനയിച്ചുവെങ്കിൽ, ഇന്ന് നാല്പത് പിന്നിട്ട ശേഷവും കൈനിറയെ ഓഫറുകൾ പല ഭാഷകളിൽ നിന്നും തേടിയെത്തുന്ന നടിയാണിവർ. പ്രതിഫലത്തിന്റെ കാര്യത്തിലും കോടികൾ കണക്ക് പറഞ്ഞ് വാങ്ങുന്ന നായിക. മലയാളത്തിൽ മോഹൻലാൽ, നിവിൻ പോളി എന്നിവരുടെ നായികാവേഷവും ഇവർ കൈകാര്യം ചെയ്തിട്ടുണ്ട്
advertisement
2/6
2002ലാണ് താരം നായികയായി ഒരു സിനിമ പുറത്തുവരുന്നത്. പേരില്ലാത്ത കഥാപാത്രത്തെ അവതരിപ്പിച്ച ഒരു സിനിമ മാറ്റിനിർത്തി, പുതുമുഖം എന്ന പേരിലാണ് അവരെ ഈ ചിത്രത്തിൽ കൊണ്ടുവന്നത്. ഇതിൽ നന്ദ എന്ന ഒരാൾ കൂടി പുതുമുഖമായിരുന്നു. തമിഴ് നടൻ സൂര്യ പ്രധാനവേഷം ചെയ്ത സിനിമയായിരുന്നു ഇത്. അക്കാലത്തെ മുൻനിര താരങ്ങളിൽ ഒരാളായ ലൈല അതിഥിവേഷത്തിൽ അഭിനയിച്ചു. 'മൗനം പേസിയതെ' എന്നാണ് ഈ സിനിമയുടെ പേര്. ഇത് കേട്ടാലെങ്കിലും, ആ നായിക ആരെന്ന് ഒരുപക്ഷെ പ്രേക്ഷകരുടെ മനസ്സിൽ തെളിയും (തുടർന്ന് വായിക്കുക)
advertisement
3/6
 'ഹേ ജൂഡ്' എന്ന സിനിമയിൽ നടൻ നിവിൻ പോളിയുടെ നായികയായും, ഇനിയും റിലീസ് ചെയ്യാത്ത ചിത്രം 'റാമിൽ' മോഹൻലാലിന്റെ നായികയായും വേഷമിട്ട നടി തൃഷ കൃഷ്ണനാണ് ഇത്. ഇന്ന് രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിഫലം നേടുന്ന നടിമാരിൽ ഒരാളാണ് തൃഷ കൃഷ്ണൻ. പാലക്കാട് തമിഴ് കുടുംബത്തിലെ കൃഷ്ണൻ അയ്യരുടെയും ഉമാ അയ്യരെയുടെയും മകളെയാണ് തൃഷ കൃഷ്ണൻ ചെന്നൈയിൽ പിറക്കുന്നത്. തൃഷയുടെ സ്കൂൾ, കോളേജ് പഠനം മുഴുവനും ചെന്നൈയിലായിരുന്നു. മോഡലിംഗ്, പരസ്യചിത്ര മേഖലകളിലും തൃഷ സജീവമായി തുടങ്ങി
advertisement
4/6
 1999ൽ മിസ് സേലം സൗന്ദര്യമത്സരത്തിൽ വിജയി ആയിരുന്നു തൃഷ. അതേവർഷം തന്നെ അവർ മിസ് ചെന്നൈ മത്സരവും വിജയിച്ചു. 2001ലെ മിസ് ഇന്ത്യ മത്സരത്തിൽ മനോഹരമായ പുഞ്ചിരിയുടെ ഉടമയായി തൃഷ തെരഞ്ഞെടുക്കപ്പെട്ടു. ക്രിമിനൽ സൈക്കോളജിസ്റ്റ് ആവണം എന്നായിരുന്നു തൃഷയുടെ ആഗ്രഹം. പഠനത്തിൽ ശ്രദ്ധ നൽകാനായി അഭിനയമോഹം തലയ്ക്ക് പിടിക്കാതെ നോക്കാൻ തൃഷ നന്നായി ശ്രമിച്ചു. 2000ത്തിൽ ഫാൽഗുനി പത്ഥകിന്റെ സംഗീത ആൽബത്തിൽ തൃഷ അഭിനയിച്ചു. 'മേരി ചൂനർ ഉഡ്ഡ് ഉഡ്ഡ് ജായെ' എന്ന ഗാനത്തിലാണ് തൃഷ കൃഷ്ണൻ വേഷമിട്ടത്
advertisement
5/6
സിനിമ വേണ്ടെന്നു വയ്ക്കാൻ ശ്രമിച്ച തൃഷ കൃഷ്ണന്റെ ഭാവി പക്ഷേ സിനിമയ്ക്ക് വേണ്ടിയായി മാറി. 2003ലെ 'ലേസാ ലേസാ' എന്ന ചിത്രത്തിലേക്ക് സംവിധായകൻ പ്രിയദർശൻ തൃഷയെ ക്ഷണിച്ചു. കോളേജിലെ പഠനവും മറുവഴിക്ക് പോകുന്നതിനാൽ, ഷൂട്ടിങ്ങും പഠനവും ഒന്നിച്ചു കൊണ്ടുപോകാൻ തൃഷ കൃഷ്ണൻ നന്നേ പാടുപെട്ടു. സമ്മർ ക്‌ളാസിൽ പങ്കെടുത്താണ് തൃഷ ആ വിടവ് നികത്തിയത്. തമിഴ് സിനിമയിൽ മുൻനിര നായകന്മാരുടെ എല്ലാം നായികയായി തൃഷ വേഷമിട്ടു കഴിഞ്ഞു. തൃഷ - ദളപതി വിജയ് ജോഡിയുടെ ചിത്രങ്ങൾക്ക് പ്രത്യേക ആകർഷണീയതയുണ്ട്
advertisement
6/6
ശ്യാമപ്രസാദ് സംവിധാനം ചെയ്ത 'ഹേ ജൂഡ്' ചിത്രത്തിലാണ് തൃഷ നിവിൻ പോളിയുടെ നായികയായി അഭിനയിച്ചത്. അവർ മലയാളത്തിൽ ആദ്യമായി അഭിനയിച്ച സിനിമയാണ് ഇത്. അതിനു ശേഷം തൃഷ മോഹൻലാലിന്റെ നായികയാവുന്നു എന്ന വിവരം പുറത്തുവന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമെങ്കിലും, ജീത്തു ജോസഫിന്റെ 'റാം' എപ്പോൾ തിയേറ്ററിലെത്തും എന്ന കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ
മലയാളം വാർത്തകൾ/Photogallery/Film/
നയൻസ് അല്ല; മോഹൻലാലിന്റേയും നിവിൻ പോളിയുടെയും നായിക; 42-ാം വയസിലും യുവത്വം നിറയുന്ന നടിയുടെ കുട്ടിക്കാല ചിത്രം
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories