TRENDING:

Covid Vaccine | യു.എ.ഇയിൽ വാക്സിൻ പരീക്ഷണത്തിൽ പങ്കെടുക്കുന്നവർക്ക് 3 മാസത്തേക്ക് കോവിഡ് പരിശോധനയില്ല

Last Updated:
വൊളന്റിയർ ആകാൻ താൽപര്യമുള്ളവർക്ക് www.4humanity.ae. വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യാം.
advertisement
1/5
യു.എ.ഇയിൽ വാക്സിൻ പരീക്ഷണത്തിൽ പങ്കെടുക്കുന്നവർക്ക് 3 മാസത്തേക്ക് കോവിഡ് പരിശോധനയില്ല
അബുദാബി: യുഎഇയിൽ കോവിഡ് വാക്​സീൻ പരീക്ഷണത്തിന് തയാറാകുന്നവർക്ക് പരിശോധന കൂടാതെ അബുദാബിയിലേക്ക് പ്രവേശനം അനുവദിക്കും.
advertisement
2/5
മൂന്നു മാസത്തേക്ക് കോവി‍ഡ് പരിശോധനയിൽ നിന്ന് ഇത്തരക്കാരെ ഒഴിവാക്കിയെന്ന് അബുദാബി ആരോഗ്യവിഭാഗം അറിയിച്ചു.
advertisement
3/5
അതേസമയം വാക്സിൻ എടുക്കുന്നതിനു മുൻപായി കോവിഡ് പരിശോധന നടത്തണം. വാക്സിൻ സ്വീകരിച്ച് 21ാം ദിവസത്തിൽ രണ്ടാമത്തെ ഡോസ് എടുക്കുന്നതിന് മുൻപും കോവിഡ് പരിശോധന നടത്തും.
advertisement
4/5
35ാം ദിവസവും പരിശോധന ആവർത്തിക്കും. ഈ സാഹചര്യത്തിലാണ് അൽഹൊസൻ ആപ്ലിക്കേഷനിൽ വാക്​സീൻ വോളന്റീയർ എന്നു കാണിച്ചാൽ പ്രവേശനം അനുവദിക്കുന്നതെന്ന് ഫെയ്സ്–3 ക്ലിനിക്കൽ ട്രയൽ യുഎഇ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. നവാൽ അഹ്മദ് അൽ കാബി അറിയിച്ചു. എന്നാൽ പനി, തൊണ്ടവേദന, കഫക്കെട്ട് എന്നീ രോഗലക്ഷണങ്ങളുള്ള വൊളന്റിയർമാർ കോവിഡ‍് പരിശോധനയ്ക്കു ഹാജരാകേണ്ടി വരും.
advertisement
5/5
വാക്​സീൻ സ്വീകരിച്ചു ആദ്യ 3 ദിവസം 24 മണിക്കൂറും നിരീക്ഷിക്കും. ഇതിനിടെ ആർക്കെങ്കിലും രോഗലക്ഷണമുണ്ടായാൽ വിദഗ്ധ പരിശോധന നടത്തി അടിയന്തര ചികിത്സ ഉറപ്പാക്കും. വൊളന്റിയർ ആകാൻ താൽപര്യമുള്ളവർക്ക് www.4humanity.ae. വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യാം.
മലയാളം വാർത്തകൾ/Photogallery/Gulf/
Covid Vaccine | യു.എ.ഇയിൽ വാക്സിൻ പരീക്ഷണത്തിൽ പങ്കെടുക്കുന്നവർക്ക് 3 മാസത്തേക്ക് കോവിഡ് പരിശോധനയില്ല
Open in App
Home
Video
Impact Shorts
Web Stories