TRENDING:

Chennai Rain: ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; സ്കൂളുകൾക്ക് അവധി; രജനികാന്തിന്റെ വീടിന് മുന്നിലും വെള്ളക്കെട്ട്

Last Updated:
രജനികാന്തിന്‍റെ വസതിക്ക് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്
advertisement
1/8
ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; സ്കൂളുകൾക്ക് അവധി; രജനികാന്തിന്റെ വീടിന് മുന്നിലും വെള്ളക്കെട്ട്
ചെന്നൈ: തമിഴ്നാട്ടിലെ വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിൽ രണ്ടു ദിവസമായി വ്യാപക മഴക്കെടുതിയാണ് റിപ്പോർട്ടു ചെയ്യുന്നത്.
advertisement
2/8
ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. റോഡുകളിലും റെയിൽവേ ട്രാക്കിലും വെള്ളം കയറിയതോടെ ചെന്നൈയിലെ ഗതാഗതം താറുമാറായി. അനാവശ്യമായി ആളുകൾ വീടുവിട്ട് പുറത്തിറങ്ങരുതെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്.
advertisement
3/8
കനത്ത മഴയിൽ സൂപ്പർ സ്റ്റാർ രജനികാന്തിന്‍റെ പോയസ് ഗാർഡനിലെ ആഡംബര വില്ലയിലും വെള്ളംകയറി. രജനികാന്തിന്‍റെ വസതിക്ക് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വെള്ളം തുറന്നുവിടാനുള്ള ശ്രമം പുരോഗമിക്കുകയാണ്. രജനികാന്ത് ഇക്കാര്യത്തിൽ പ്രതികരണമൊന്നും നടത്തിയിട്ടില്ല.
advertisement
4/8
2023ൽ മിഷോങ് ചുഴലിക്കാറ്റിനു പിന്നാലെയുണ്ടായ കനത്ത മഴയിലും അദ്ദേഹത്തിന്‍റെ വസതിയിൽ വെള്ളംകയറിയിരുന്നു. അഴുക്കുചാലുകൾ നിറഞ്ഞൊഴുകുന്നത് മേഖലയിൽ വലിയ ആശങ്കയായിട്ടുണ്ട്.
advertisement
5/8
ദക്ഷിണ റെയിൽവേ ചെന്നൈ സെൻട്രൽ - മൈസൂർ കാവേരി എക്സ്പ്രസ് ഉൾപ്പെടെ നാല് എക്സ്പ്രസ് ട്രെയിനുകൾ റദ്ദാക്കി. ചെന്നൈയിലേക്കുള്ള നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. ചെന്നൈയിൽനിന്നുള്ള ആഭ്യന്തര വിമാന സർവീസുകളും റദ്ദാക്കി. രണ്ട് ദിവസത്തേക്കു കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പുണ്ട്. (പ്രതീകാത്മക ചിത്രം)
advertisement
6/8
വടക്കൻ ജില്ലകളിൽ അവശ്യ സേവനങ്ങൾ ഒഴികെയുള്ള സർക്കാർ സ്ഥാപനങ്ങൾക്ക് അവധി നൽകി. വിവിധയിടങ്ങളിലായി ദുരന്തനിവാരണ സേനയെ വിന്യസിക്കുകയും കൺട്രോൾ റൂമുകൾ തുറക്കുകയും ചെയ്തിട്ടുണ്ട്.
advertisement
7/8
മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മുതിർന്ന ഉദ്യോഗസ്ഥരുമായി അവലോകന യോഗം ചേർന്ന് ആവശ്യമായ നിർദേശങ്ങൾ നൽകി. തമിഴ്നാട് ചീഫ് സെക്രട്ടറി എൻ മുരുകാനന്ദം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ നിർദേശിച്ചു. (പ്രതീകാത്മക ചിത്രം)
advertisement
8/8
മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒക്‌ടോബർ 18 വരെ ഈ ജില്ലകളിലെ ഐ.ടി കമ്പനികളിലെ ജീവനക്കാർക്ക് വർക് ഫ്രം ഹോം അനുവദിക്കാനും മുഖ്യമന്ത്രി നിർദേശം നൽകിയതായി ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. (പ്രതീകാത്മക ചിത്രം)
മലയാളം വാർത്തകൾ/Photogallery/India/
Chennai Rain: ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; സ്കൂളുകൾക്ക് അവധി; രജനികാന്തിന്റെ വീടിന് മുന്നിലും വെള്ളക്കെട്ട്
Open in App
Home
Video
Impact Shorts
Web Stories