ഇനി ആഴക്കടലിന്റെ അങ്ങേത്തലയ്ക്കലേക്ക്; സമുദ്രയാൻ ദൗത്യത്തിനായി മത്സ്യ 6000 അന്തർവാഹിനി
- Published by:Vishnupriya S
- trending desk
Last Updated:
ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയാണ് ഈ അന്തർവാഹിനി നിര്‍മ്മിക്കുന്നത്
advertisement
1/7

സമുദ്രയാന്‍ ദൗത്യത്തിന്റെ ഭാഗമായി സമുദ്രത്തിന്റെ ആഴം പര്യവേക്ഷണം ചെയ്യുന്ന മനുഷ്യന് സഞ്ചരിക്കാൻ കഴിയുന്ന അന്തർവാഹിനിയായ മത്സ്യ 6000 ന്റെ വീഡിയോയും ഫോട്ടോകളും പങ്കുവെച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി (എന്‍ഐഒടി) ആണ് ഈ അന്തർവാഹിന് നിര്‍മ്മിക്കുന്നത്.
advertisement
2/7
കമ്മീഷന്‍ ചെയ്യുന്നതോടെ ഇന്ത്യയുടെ ആദ്യത്തെ മനുഷ്യനെ വഹിക്കാന്‍ കഴിയുന്ന സമുദ്ര പര്യവേക്ഷണ ദൗത്യമായിരിക്കും ഇത്. ഗോളാകൃതിയിലുള്ള ഈ പേടകം അക്വാനോട്ടുകളെ കടലില്‍ 6,000 മീറ്റര്‍ ആഴത്തില്‍ എത്തിക്കും. എന്നാന്‍ ഉദ്ഘാടന ദിവസം യാത്ര 500 മീറ്ററായിരിക്കും. സമുദ്രയാന്‍ ദൗത്യം സമുദ്ര ആവാസവ്യവസ്ഥയെ തകര്‍ക്കില്ലെന്നും റിജിജു പറഞ്ഞു.
advertisement
3/7
'അടുത്തത് 'സമുദ്രയാന്‍' ആണ്. ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന 'മത്സ്യ 6000' ആണ് ദൗത്യത്തിനായി തയാറെടുക്കുന്ന മുങ്ങിക്കപ്പല്‍. ആഴക്കടലിലെ വിഭവങ്ങളും ജൈവവൈവിധ്യങ്ങളെക്കുറിച്ചും പഠിക്കുന്നതിനായി മൂന്ന് മനുഷ്യരെ അന്തർവാഹിനിയിലൂടെ കടലില്‍ 6 കിലോമീറ്റര്‍ ആഴത്തില്‍ എത്തിക്കാനാണ് ഇന്ത്യയുടെ ആദ്യത്തെ ഡീപ് ഓഷ്യന്‍ മിഷന്‍ പദ്ധതിയായ 'സമുദ്രയാന്‍' ലക്ഷ്യമിടുന്നത്. പദ്ധതി സമുദ്ര ആവാസവ്യവസ്ഥയെ തടസ്സപ്പെടുത്തില്ല, ''മന്ത്രി എക്സില്‍ പറഞ്ഞു.
advertisement
4/7
'ഡീപ് ഓഷ്യന്‍ മിഷന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'ബ്ലൂ ഇക്കണോമി' വീക്ഷണത്തെ പിന്തുണയ്ക്കുന്നതാണ്, കൂടാതെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും ഉപജീവനമാര്‍ഗങ്ങളും തൊഴിലവസരങ്ങളും മെച്ചപ്പെടുത്താനും സമുദ്ര ആവാസവ്യവസ്ഥയുടെ ആരോഗ്യം സംരക്ഷിക്കാനും സമുദ്രവിഭവങ്ങളുടെ സുസ്ഥിരമായ വിനിയോഗം വിഭാവനം ചെയ്യാനും ഇത് സഹായിക്കും,' റിജിജു പറഞ്ഞു.
advertisement
5/7
നിര്‍മ്മാണം പുരോഗമിക്കുന്ന മുങ്ങിക്കപ്പലില്‍ മന്ത്രി ഇരിക്കുന്നത് പോസ്റ്റിലെ വീഡിയോയില്‍ കാണാം. മത്സ്യ 6000-നെ കുറിച്ചും അത് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെ കുറിച്ചും ഒരു വിദഗ്ദന്‍ മന്ത്രി റിജിജുവിനോട് വിശദീകരിക്കുന്നത് കാണാം. ധാതുക്കള്‍ പോലുള്ള വിഭവങ്ങള്‍ക്കായി സമുദ്രയാന്‍ കടലിന്റെ ആഴം പര്യവേക്ഷണം ചെയ്യും.
advertisement
6/7
2026-ഓടെ ഈ ദൗത്യം യാഥാര്‍ത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി സഹമന്ത്രി (സ്വതന്ത്ര ചുമതല) ഭൗമശാസ്ത്ര മന്ത്രി ഡോ.ജിതേന്ദ്ര സിംഗ്, ഈ വര്‍ഷം ആദ്യം ലോക്സഭയില്‍ ഒരു ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞിരുന്നു. ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ കടലിനുള്ളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശേഷിയുള്ള സംവിധാനങ്ങളുള്ള ചൈന, റഷ്യ, ജപ്പാന്‍, ഫ്രാന്‍സ്, യുഎസ്എ തുടങ്ങിയ ഒരു പിടി രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെടും.
advertisement
7/7
തദ്ദേശീയമായി നിര്‍മ്മിച്ച ഈ മുങ്ങിക്കപ്പലിന് 2.1 മീറ്റര്‍ വ്യാസമുള്ള ടൈറ്റാനിയം ഗോളത്തില്‍ മൂന്ന് പേരെ പന്ത്രണ്ട് മണിക്കൂര്‍ നേരം വഹിക്കാന്‍ കഴിയും. തൊണ്ണൂറ്റി ആറ് മണിക്കൂറിന്റെ എമര്‍ജെന്‍സി എന്‍ഡുറന്‍സ് സപ്പോര്‍ട്ടും ഈ വാഹനത്തിനുണ്ട്. 'മത്സ്യ'യ്ക്ക് 6000 മീറ്റര്‍ ആഴത്തില്‍ വരെ പോകാന്‍ കഴിയും. അതേസമയം ചൈന നിര്‍മ്മിച്ച സമാനമായ ഫെന്‍ഡൂഷെ എന്ന മുങ്ങിക്കപ്പലിന് ഏകദേശം 11,000 മീറ്റര്‍ ആഴത്തില്‍ വരെ പോകാന്‍ കഴിയും.
മലയാളം വാർത്തകൾ/Photogallery/India/
ഇനി ആഴക്കടലിന്റെ അങ്ങേത്തലയ്ക്കലേക്ക്; സമുദ്രയാൻ ദൗത്യത്തിനായി മത്സ്യ 6000 അന്തർവാഹിനി