റീൽസെടുക്കുന്നതിനിടെ 300 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിലേക്ക് വീണ് ഇൻഫ്ലുവൻസർ മരിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
ഇസ്റ്റഗ്രാമിൽ രണ്ടര ലക്ഷത്തിലേറെ പേർ ഫോളോ ചെയ്യുന്ന ഇൻഫ്ലുവൻസറാണ് ആൻവി.
advertisement
1/6

മുംബൈ: റീൽസ് ചിത്രീകരിക്കുന്നതിനിടെയിൽ 300 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിലേക്ക് വീണ് ഇൻഫ്ലുവൻസർ മരിച്ചു. ട്രാവൽ വ്ലോഗറായ ആൻവി കാംദാറാണ് (27) മരിച്ചത്. മഹാരാഷ്ട്രയിലെ റായ്ഗഡിലെ കുംഭെ വെള്ളച്ചാട്ടത്തിലാണ് സംഭവം.
advertisement
2/6
ചൊവാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം. മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള കുംഭെ വെള്ളച്ചാട്ടത്തിന്റെ റീൽസ് ചിത്രീകരിക്കാൻ 7 സുഹൃത്തുക്കളുമായെത്തിയതാണ് ആൻവി.
advertisement
3/6
തുടർന്ന് വീഡിയോ എടുക്കുന്നതിനിടെയിൽ 300 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിനരികിലെ കുഴിയിലേക്ക് വീഴുകയായിരുന്നു. പോലീസും പ്രാദേശിക രക്ഷാപ്രവർത്തകരും ചേർന്ന് ഉടൻ തന്നെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
advertisement
4/6
ആറ് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ആൻവിയെ കണ്ടെത്തുന്നത്. വെള്ളച്ചാട്ടത്തിനിടയിലെ വിള്ളലിനുള്ളിൽ നിന്നാണ് കണ്ടെത്തിയത്.ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച ആൻവി ചികിത്സയ്ക്കിടെയാണ് മരണപ്പെട്ടത്.
advertisement
5/6
ചാർട്ടേഡ് അക്കൗണ്ടന്റായിരുന്നു ആൻവി. ഐടി–ടെക്നോളജി കൺസൾട്ടിങ് കമ്പനിയിലും ജോലി ചെയ്തിരുന്നത്. ഇസ്റ്റഗ്രാമിൽ രണ്ടര ലക്ഷത്തിലേറെ പേർ ഫോളോ ചെയ്യുന്ന ഇൻഫ്ലുവൻസറാണ് ആൻവി.
advertisement
6/6
നിരവധി ട്രാവൽ വ്ലോഗുകളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ടായിരുന്നു. 'ട്രാവൽ ഡിക്റ്റിവ്' എന്നാണ് സമൂഹമാധ്യമത്തിൽ ആൻവി സ്വയം വിശേഷപ്പിച്ചിരുന്നത്.
മലയാളം വാർത്തകൾ/Photogallery/India/
റീൽസെടുക്കുന്നതിനിടെ 300 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിലേക്ക് വീണ് ഇൻഫ്ലുവൻസർ മരിച്ചു