TRENDING:

കർഷക സമരം; പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കുന്നതിൽ പുരോഗതി കാണുന്നില്ലെന്ന് സുപ്രീംകോടതി

Last Updated:
ചർച്ചയിലൂടെ പരിഹരിക്കപ്പെട്ടില്ലെങ്കിൽ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ പ്രതിഷേധമുയർത്തുമെന്ന് എം.പിമാരായ എൻ.കെ പ്രേമചന്ദ്രനും ബെന്നി ബെഹനാനും
advertisement
1/5
കർഷക സമരം; പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കുന്നതിൽ പുരോഗതി കാണുന്നില്ലെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: കർഷക സമരം അവസാനിപ്പിക്കുന്നതിൽ പുരോഗതി കാണുന്നില്ലെന്ന് സുപ്രീംകോടതി. കർഷക സമരങ്ങൾക്ക് എതിരായ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ചിഫ് ജസ്റ്റിസിന്റെ നിരീക്ഷണം. 
advertisement
2/5
സാഹചര്യം മനസിലാക്കുന്നതായും എന്നാൽ ചർച്ചകളിൽ പുരോഗതി വേണമെന്നും ചിഫ് ജസ്റ്റിസ് SA ബോബ്ടെ പറഞ്ഞു. കർഷക നേതാക്കളുമായി ചർച്ച നടക്കുന്നുണ്ടെന്നും ഒത്തുതീർപ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അറ്റോണി ജനറൽ കെ.കെ വേണുഗോപാൽ പറഞ്ഞു.
advertisement
3/5
ചർച്ചകൾ പുരോഗമിക്കുന്നതിനാൽ ഉടൻ വാദം കേൾക്കുന്നത് ഉചിതമല്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയും കോടതിയെ അറിയിച്ചു. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നതടക്കമുള്ള ഹർജികൾ സുപ്രീം കോടതി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
advertisement
4/5
എന്നാൽ കർഷക സമരം ചർച്ചയിലൂടെ പരിഹരിക്കപ്പെട്ടില്ലെങ്കിൽ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ പ്രതിഷേധമുയർത്തുമെന്ന് എം.പിമാരായ എൻ.കെ പ്രേമചന്ദ്രനും ബെന്നി ബെഹനാനും പറഞ്ഞു.
advertisement
5/5
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗ സമയത്ത് പ്രതിഷേധം ഉയർത്തുമെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി അറിയിച്ചിട്ടുണ്ട്. 
മലയാളം വാർത്തകൾ/Photogallery/India/
കർഷക സമരം; പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കുന്നതിൽ പുരോഗതി കാണുന്നില്ലെന്ന് സുപ്രീംകോടതി
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories