TRENDING:

IPL 2020| ഐപിഎൽ മത്സരങ്ങൾ സെപ്തംബർ 19 മുതൽ നവംബർ 8വരെ: ഐപിഎൽ ചെയർമാൻ

Last Updated:
51 ദിവസം നീണ്ടുനിൽക്കുന്ന സമ്പൂർണ ഐപിഎൽ തന്നെയാണ് ഈ വർഷം നടക്കുക.
advertisement
1/5
IPL 2020| ഐപിഎൽ മത്സരങ്ങൾ സെപ്തംബർ 19 മുതൽ നവംബർ 8വരെ: ഐപിഎൽ ചെയർമാൻ
ഈ വർഷത്തെ ഐപിഎൽ മത്സരങ്ങൾ സെപ്തംബർ 19 മുതൽ നവംബർ എട്ടുവരെ നടക്കുമെന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ചെയർമാൻ ബ്രിജേഷ് പട്ടേൽ. ഇക്കാര്യം എട്ടു ടീം അധികൃതരെയും അറിയിച്ചു. ഐപിഎല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചർച്ച ചെയ്യാനും അന്തിമാനുമതി നൽകാനും ഐപിഎൽ ഭരണസമിതി അടുത്തയാഴ്ച യോഗം ചേരാനിരിക്കുകയാണ്. ഐപിഎൽ ഒരുക്കങ്ങൾക്കായി ടീമുകൾ ഓഗസ്റ്റ് 20ന് യുഎഇയിലേക്ക് പോകുമെന്നാണ് വിവരം..
advertisement
2/5
ഐപിഎൽ ഭരണസമിതി യോഗം അടുത്തയാഴ്ചയാണ് നടക്കുക. എങ്കിലും ടൂർണമെന്റിന്റെ സമയക്രമം തീരുമാനമായിട്ടുണ്ട്. സെപ്റ്റംബർ 19 മുതൽ നവംബർ എട്ടു വരെയാണ് ഈ വർഷം ഐപിഎൽ നടക്കുക. ഇതിന് കേന്ദ്രസർക്കാരിന്റെ അനുമതി കൂടി കിട്ടാനുണ്ട്. 51 ദിവസം നീണ്ടുനിൽക്കുന്ന സമ്പൂർണ ഐപിഎൽ തന്നെയാണ് ഈ വർഷം നടക്കുക – ബ്രിജേഷ് പട്ടേൽ വ്യക്തമാക്കി.
advertisement
3/5
ഈ വർഷം സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിലായി ഓസ്ട്രേലിയയിൽ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ചതോടെയാണ് ഐപിഎൽ നടത്താൻ വഴി തെളിഞ്ഞത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എന്തൊക്കെ മുൻകരുതലുകളോടെയാണ് ടൂർണമെന്റ് നടത്തേണ്ടതെന്ന കാര്യത്തിൽ ചർച്ചകൾ നടക്കുകയാണെന്ന് പട്ടേൽ വ്യക്തമാക്കി. ഇക്കാര്യത്തിൽ ഔദ്യോഗികമായിത്തന്നെ യുഎഇ ക്രിക്കറ്റ് ബോർഡിന് കത്തു നൽകുമെന്നും പട്ടേൽ അറിയിച്ചു.
advertisement
4/5
ടൂർണമെന്റ് നടത്തിപ്പിന്റെ വിശദാംശങ്ങൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ തയാറാകും. മത്സരങ്ങൾക്ക് ആരാധകരെ അനുവദിക്കുമോ എന്ന കാര്യം യുഎഇ സർക്കാരാണ് തീരുമാനിക്കേണ്ടത്. എന്തായാലും സാമൂഹിക അകലം പാലിച്ചു മാത്രമേ മത്സരങ്ങൾ നടത്തൂ. ഇക്കാര്യത്തിൽ അന്തിമ തീരുമാനം യുഎഇ സർക്കാരിന്റേതായിരിക്കും- പട്ടേൽ വിശദീകരിച്ചു.
advertisement
5/5
യുഎഇയിലെ മൂന്ന് മൈതാനങ്ങളിലായാണ് ടൂർണമെന്റ് നടത്തുക. ദുബായ് രാജ്യാന്തര സ്റ്റേഡിയം, അബുദാബി ഷേയ്ഖ് സയിദ് സ്റ്റേഡിയം, ഷാർജ സ്റ്റേഡിയം എന്നിവയാണ് ഐപിഎല്ലിന് വേദിയാകുക. ഐസിസി അക്കാദമിയുടെ മൈതാനങ്ങൾ പരിശീലന ആവശ്യങ്ങൾക്കായി വിട്ടുനൽകുന്ന കാര്യവും ബിസിസിഐ പരിഗണിക്കുന്നുണ്ട്.
മലയാളം വാർത്തകൾ/Photogallery/IPL/
IPL 2020| ഐപിഎൽ മത്സരങ്ങൾ സെപ്തംബർ 19 മുതൽ നവംബർ 8വരെ: ഐപിഎൽ ചെയർമാൻ
Open in App
Home
Video
Impact Shorts
Web Stories