Bev Q App| ബെവ് ക്യു ആപ്പ് വൈകുന്നേരം മുതൽ; ഉപയോഗക്രമം ഇങ്ങനെ
- Published by:Rajesh V
- news18-malayalam
Last Updated:
ബെവ് ക്യൂ ആപ്പ് വൈകുന്നേരം മുതൽ പ്ലേ സ്റ്റോറിൽ ലഭ്യമാകും. ആപ് എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യണം എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് അറിയാം.
advertisement
1/10

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നോ ആപ് സ്റ്റോറില്‍ നിന്നോ ബെവ്ക്യൂ ആപ് ഡൗണ്‍ലോഡ് ചെയ്യാം. ഇന്‍സ്റ്റാള്‍ ചെയ്ത ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് അവരുടെ ടോക്കണ്‍ ജനറേറ്റ് ചെയ്യുന്നതിനും ഔട്ട്ലെറ്റിലെ വരിയില്‍ അവരുടെ സ്ഥാനം ഉറപ്പിക്കാനും കഴിയും.
advertisement
2/10
ആപ്പ് തുറക്കുമ്പോൾ ഇങ്ങനെ ഒരു സ്ക്രീൻ ആകും ലഭിക്കുക
advertisement
3/10
ഉപയോക്താവിന് അവരുടെ പേര്, മൊബൈല്‍ നമ്പര്‍, പിന്‍കോഡ് എന്നിവ നല്കി ആപ്ലിക്കേഷനില്‍ പ്രവേശിക്കാന്‍ കഴിയും. ചെക്ക് ബോക്സ് തെരഞ്ഞെടുത്ത് ഉപയോക്താവ് നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കണം. ഉപയോക്താവിന് ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുക്കാനാവും.
advertisement
4/10
ആപ്പില്‍ കൊടുക്കുന്ന മൊബൈല്‍ നമ്പറിലേക്ക് ആറ് അക്ക സ്ഥിരീകരണ കോഡ് ലഭിക്കും. സ്ഥിരീകരണ കോഡ് ലഭിച്ചില്ലെങ്കിൽ അതു വീണ്ടും അയയ്ക്കുന്നതിന് ഉപയോക്താവിന് ‘ഒടിപി വീണ്ടും അയയ്ക്കുക’ എന്ന സൗകര്യം ഉപയോഗിക്കാം.
advertisement
5/10
വിജയകരമായ പരിശോധനയ്ക്കു ശേഷം ഉപയോക്താവിനെ ഔട്ട്ലെറ്റ് ബുക്കിങ് പേജിലേക്ക് റീഡയറക്ട് ചെയ്യും. ഉപയോക്താവിന് മദ്യം അല്ലെങ്കില്‍ ബീയര്‍, വൈന്‍ ഏതാണോ വേണ്ടത് തെരഞ്ഞെടുക്കാം.
advertisement
6/10
ബുക്കിങ് സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ ഉപയോക്താവിന് ഒരു ക്യൂ നമ്പരും ഔട്ട്ലെറ്റിനെക്കുറിച്ചുള്ള വിശദാംശങ്ങളും ചെയ്ത ബുക്ക് ചെയ്ത തീയതിയും സമയവും ഉള്ള ഒരു സ്ഥിരീകരണ പേജ് ലഭിക്കും. വിശദാംശങ്ങള്‍ സ്കാന്‍ ചെയ്യാന്‍ ക്യുആര്‍ കോഡ് ലഭിക്കും.
advertisement
7/10
ടൈം സ്ലോട്ട് ലഭ്യമല്ലെങ്കില്‍ ടോക്കണ്‍ ലഭ്യമല്ലെന്ന് സന്ദേശം ലഭിക്കും.
advertisement
8/10
ബുക്കിങ് സ്ഥിരീകരിച്ച് ടോക്കണ്‍ ലഭിച്ചു കഴിഞ്ഞാല്‍ 5 ദിവസത്തിനു ശേഷം മാത്രമേ അടുത്ത ബുക്കിങ് സാധ്യമാകുകയുള്ളൂ.
advertisement
9/10
രാവിലെ 6 മുതല്‍ രാത്രി 10 വരെ മാത്രമാണ് സ്ലോട്ട് ബുക്കിങ് നടത്താന്‍ കഴിയുക.
advertisement
10/10
എസ്എംഎസ് വഴിയുള്ള ബുക്കിങ് - മദ്യം ആവശ്യമുള്ളവര്‍ SPACE>NAME> എന്ന ഫോര്‍മാറ്റിലാണ് 8943389433 എന്ന നമ്പരിലേക്ക് എസ്എംഎസ് അയയ്ക്കേണ്ടത്. ബീയര്‍/വൈന്‍ ആവശ്യമുള്ളവര്‍ SPACE>NAME> എന്ന ഫോര്‍മാറ്റില്‍ എസ്എംഎസ് അയയ്ക്കണം. എസ്എംഎസിനു മറുപടിയായി ബവ്ക്യൂ എന്ന സെന്‍ഡര്‍ ഐഡിയില്‍നിന്ന് നിങ്ങളുടെ ഫോണിലേക്ക് ബുക്കിങ് ഉറപ്പാക്കുന്ന സന്ദേശം ലഭിക്കും.