TRENDING:

രാഹുൽ ഗാന്ധി നൽകിയ കിറ്റുകളടക്കം പ്രളയ ദുരിതാശ്വാസ സാധനങ്ങൾ കെട്ടിക്കിടന്ന് നശിക്കുന്നു; കോൺഗ്രസ് പൂഴ്ത്തി വെച്ചതെന്ന് ആരോപിച്ച് DYFI

Last Updated:
ഇങ്ങനെ ഭക്ഷ്യ ധാന്യങ്ങൾ കൂടി കിടക്കുന്നത് അറിയില്ലെന്ന് ആയിരുന്നു ജില്ലയിലെ കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. ( റിപ്പോർട്ട്-അനുമോദ് സി.വി)
advertisement
1/9
രാഹുൽ ഗാന്ധി നൽകിയ കിറ്റുകളടക്കം പ്രളയ ദുരിതാശ്വാസ സാധനങ്ങൾ കെട്ടിക്കിടന്ന് നശിക്കുന്നു
മലപ്പുറം:  നിലമ്പൂരിൽ പ്രളയ ദുരിതാശ്വാസ സാധനങ്ങൾ കെട്ടിടത്തിനുള്ളിൽ കൂട്ടിവച്ച നിലയിൽ കണ്ടെത്തി. വയനാട് എംപി രാഹുൽ ഗാന്ധി വിതരണം ചെയ്യാൻ നൽകിയ ഭക്ഷ്യ കിറ്റുകളും തുണികളും ഇതിൽ ഉണ്ട്.
advertisement
2/9
കോൺഗ്രസ് ഇവ പൂഴ്ത്തി വെച്ചത് ആണെന്ന് ആരോപിച്ചു ഡിവൈഎഫ്ഐ ഇവിടേക്ക് രാത്രി പ്രതിഷേധം സംഘടിപ്പിച്ചു. അരി, ഭക്ഷ്യ ധാന്യങ്ങൾ, പലവ്യഞ്ജനങ്ങൾ, തുണികൾ,  തുടങ്ങി അനവധി സാധനങ്ങൾ ആണ് നിലമ്പൂരിലെ കടമുറിക്ക് ഉള്ളിൽ കണ്ടെത്തിയത്.
advertisement
3/9
പൂട്ടി കിടക്കുന്ന മുറി വാടകക്ക് നൽകാൻ ഉടമസ്ഥർ തുറന്നപ്പോൾ ആണ് ഇവ കുന്നുകൂടി കിടക്കുന്നത് പുറം ലോകം അറിഞ്ഞത്. വയനാട് എംപി എന്ന് മുദ്ര ചെയ്ത കിറ്റുകൾ ഇതിൽ ഉണ്ട്
advertisement
4/9
ഇവ പ്രളയ സമയത്ത് മണ്ഡലത്തിൽ വിതരണം ചെയ്യാൻ രാഹുൽ ഗാന്ധി നൽകിയത് ആണ് എന്നാണ് കരുതുന്നത്. വയനാട് ഫ്ലഡ് റിലീഫ് എന്നെഴുതിയ കിറ്റുകളും ഇക്കൂട്ടത്തിലുണ്ട്.
advertisement
5/9
ഭക്ഷ്യ സാധനങ്ങൾ ആർക്കും ഉപകരിക്കാതെ നശിപ്പിച്ചതിന് കോൺഗ്രസ് ജനങ്ങളോട് മാപ്പ് പറയണം എന്ന് രാത്രി വൈകിയും ഇവിടേക്ക് പ്രതിഷേധ പ്രകടനം നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ ആവശ്യപ്പെട്ടു
advertisement
6/9
എന്നാല് ഇക്കാര്യത്തിൽ പ്രതികരിക്കാൻ ഇല്ലെന്ന നിലപാടിൽ ആണ് കെട്ടിടം ഉടമ. ഇങ്ങനെ ഭക്ഷ്യ ധാന്യങ്ങൾ കൂടി കിടക്കുന്നത് അറിയില്ലെന്ന് ആയിരുന്നു ജില്ലയിലെ കോൺഗ്രസ് നേതാക്കളുടെ പ്രതികരണം.
advertisement
7/9
നിലമ്പൂരിൽ കെട്ടിടത്തിനുള്ളിൽ കൂട്ടിവച്ച നിലയിൽ കണ്ടെത്തിയ പ്രളയ ദുരിതാശ്വാസ സാധനങ്ങൾ
advertisement
8/9
നിലമ്പൂരിൽ കെട്ടിടത്തിനുള്ളിൽ കൂട്ടിവച്ച നിലയിൽ കണ്ടെത്തിയ പ്രളയ ദുരിതാശ്വാസ സാധനങ്ങൾ
advertisement
9/9
നിലമ്പൂരിൽ കെട്ടിടത്തിനുള്ളിൽ കൂട്ടിവച്ച നിലയിൽ കണ്ടെത്തിയ പ്രളയ ദുരിതാശ്വാസ സാധനങ്ങൾ
മലയാളം വാർത്തകൾ/Photogallery/Kerala/
രാഹുൽ ഗാന്ധി നൽകിയ കിറ്റുകളടക്കം പ്രളയ ദുരിതാശ്വാസ സാധനങ്ങൾ കെട്ടിക്കിടന്ന് നശിക്കുന്നു; കോൺഗ്രസ് പൂഴ്ത്തി വെച്ചതെന്ന് ആരോപിച്ച് DYFI
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories