ഇത്തരം പോസ്റ്റുകൾ പൊതുജനങ്ങൾക്കിടയിൽ അനാവശ്യമായ പരിഭ്രാന്തി സൃഷ്ടിക്കാനും കിംവദന്തികൾ പടരാനും കാരണമാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. പിടിയിലായവർക്കെതിരെ കർശനമായ നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നത് രാജ്യത്തെ നിയമങ്ങളുടെ ലംഘനമാണെന്നും, സുരക്ഷാ കാര്യങ്ങളിൽ ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അബുദാബി പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു.
സോഷ്യൽ മീഡിയയിലെ ഉള്ളടക്കങ്ങൾ പോലീസ് കർശനമായി നിരീക്ഷിക്കുന്നുണ്ടെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് സമൂഹത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുമെന്നതിനാൽ രാജ്യത്തിന്റെ സമാധാനം നിലനിർത്തുന്നതിൽ ഓരോ താമസക്കാരനും ഉത്തരവാദിത്തമുണ്ടെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
advertisement
