ഇന്നും നാളെയും ചൂട് വലിയ അളവിൽ കൂടും; നാലു ജില്ലകളിൽ ജാഗ്രതാ നിർദേശം
Last Updated:
ഈ നാലു ജില്ലകൾ കൂടാതെ വയനാട് ഒഴികെ ഉള്ള മറ്റു ജില്ലകളിലും ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടിയേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു
advertisement
1/4

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് വലിയ അളവില്‍ കൂടുമെന്ന് മുന്നറിയിപ്പ്. നാല് ജില്ലകളില്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
advertisement
2/4
തിരുവനന്തപുരം, കൊല്ലം. ആലപ്പുഴ, പാലക്കാട് ജില്ലകളിലാകും രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുക.
advertisement
3/4
വയനാട് ഒഴികെ ഉള്ള മറ്റു ജില്ലകളിലും ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടിയേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
advertisement
4/4
മൂന്ന് ദിവസം ചൂട് ഇതേ നിലയില്‍ തുടരുമെന്നാണ് മുന്നറിയിപ്പ്. സൂര്യാതപ, സൂര്യാഘാത സാധ്യതകൾ ഉള്ളതിനാൽ മുമ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പ് നിർദ്ദേശങ്ങൾ പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. രാവിലെ 11 മണിമുതൽ വൈകിട്ട് മൂന്നുമണി വരെ കുട ചൂടാതെ പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം. ഈ സമയത്ത് പുറംജോലികൾ ഒഴിവാക്കണമെന്നും അറിയിപ്പുണ്ട്.
മലയാളം വാർത്തകൾ/Photogallery/Kerala/
ഇന്നും നാളെയും ചൂട് വലിയ അളവിൽ കൂടും; നാലു ജില്ലകളിൽ ജാഗ്രതാ നിർദേശം