TRENDING:

കൊല്ലത്ത് ദേശീയപാതയിൽ നിർമാണത്തിലിരുന്ന പാലം തകർന്നുവീണു

Last Updated:
കോണ്‍ക്രീറ്റ് പ്രവൃത്തി നടക്കുന്നതിനിടെ പാലത്തിന് താഴെ സ്ഥാപിച്ചിരുന്ന കമ്പികള്‍ വീഴുകയും പിന്നാലെ പാലം തകര്‍ന്നുവീഴുകയുമായിരുന്നെന്ന് പ്രദേശവാസികള്‍
advertisement
1/6
കൊല്ലത്ത് ദേശീയപാതയിൽ നിർമാണത്തിലിരുന്ന പാലം തകർന്നുവീണു
ദേശീയപാത വികസനവുമായി കൊല്ലം അയത്തിലിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണു. ഹൈവേ വികസനത്തിന്റെ ഭാ​ഗമായി ചൂരാങ്കൽ പാലത്തിന് സമീപം നിർമ്മാണം നടക്കുന്ന പാലമാണിത്. ഉച്ചക്ക് ഒന്നേകാലോട് കൂടിയാണ് സംഭവം.
advertisement
2/6
പാലത്തിൽ കോൺക്രീറ്റ് ജോലി നടക്കുന്നതിനിടെ ആയിരുന്നു അപകടം. അപകട സമയം നിർമാണ തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. പാലം താഴേക്ക് വീഴുന്ന സമയത്ത് ഈ തൊഴിലാളികൾ ഓടിമാറിയത് കൊണ്ടാണ് അപകടം ഒഴിവായത്.
advertisement
3/6
പാലത്തിന്റെ നടുഭാ​ഗം താഴേയ്ക്ക് അമർന്നു പോകുന്ന അവസ്ഥയാണുണ്ടായത്. അപകടസമയത്ത് പാലത്തിന്റെ മുകള്‍ഭാഗത്ത് നാല് തൊഴിലാളികളുണ്ടായിരുന്നു. അപകടമുണ്ടായ ഉടന്‍ ഇവര്‍ ചാടിരക്ഷപ്പെട്ടു. ഇവര്‍ക്കാര്‍ക്കും പരിക്കില്ല.
advertisement
4/6
കോണ്‍ക്രീറ്റ് പ്രവൃത്തി നടക്കുന്നതിനിടെ പാലത്തിന് താഴെ സ്ഥാപിച്ചിരുന്ന കമ്പികള്‍ വീഴുകയും പിന്നാലെ പാലം തകര്‍ന്നുവീഴുകയുമായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു.
advertisement
5/6
അതേസമയം, നിര്‍മാണത്തിലെ അപാകതയാണ് പാലം തകരാന്‍ കാരണമായതെന്ന് വാര്‍ഡ് അംഗം അനീഷ് ആരോപിച്ചു. ഇത് മൂന്നാംതവണയാണ് പാലം നിര്‍മാണത്തിനിടെ പൊളിഞ്ഞുവീഴുന്നതെന്നും വ്യാഴാഴ്ച രാവിലെ കോണ്‍ക്രീറ്റ് നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നും വാര്‍ഡ് മെമ്പര്‍ പറഞ്ഞു.
advertisement
6/6
പാലം തകർന്നതിൽ യുത്ത് കോൺഗ്രസ്‌ പ്രവർത്തകർ പ്രതിഷേധവുമായി എത്തി. റോഡിൽ കിടന്നാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. തുടർന്ന് പൊലീസെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കി.
മലയാളം വാർത്തകൾ/Photogallery/Kerala/
കൊല്ലത്ത് ദേശീയപാതയിൽ നിർമാണത്തിലിരുന്ന പാലം തകർന്നുവീണു
Open in App
Home
Video
Impact Shorts
Web Stories