വയനാട്- യുഡിഎഫ് കോട്ട; പിടിച്ചെടുക്കാൻ എൽഡിഎഫ്
Last Updated:
മൂന്നു ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മണ്ഡലം. കേരളത്തിലെ ഏറ്റവും പുതിയ മണ്ഡലങ്ങളിലൊന്ന്. രാഹുൽഗാന്ധി മത്സരിക്കാനെത്തുന്നുവെന്ന് വാർത്തകൾ വന്നതോടെ ദേശീയ ശ്രദ്ധ നേടിയ ലോക്സഭാ മണ്ഡലം
advertisement
1/5

വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി പരന്നു കിടക്കുന്ന ലോക്സഭാ മണ്ഡലമാണ് വയനാട്. സംസ്ഥാനത്തെ ഏറ്റവും പുതിയ ലോക്സഭാ മണ്ഡലങ്ങളിൽ ഒന്നായ വയനാട് ഇതുവരെ നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിലും യുഡിഎഫിനൊപ്പം നിന്നു.
advertisement
2/5
വയനാട് ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ സീറ്റുകളിൽ നാലെണ്ണം ഇടതുപക്ഷ മുന്നണിയുടെ കൈയിലാണ്. മൂന്നെണ്ണം യുഡിഎഫിന്റെ കൈയിലും.
advertisement
3/5
കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും വയനാട് യുഡിഎഫിനൊപ്പം നിന്നു. എം.ഐ. ഷാനവാസാണ് 2009ലും 2014ലും വയനാട്ടിൽനിന്ന് ജയിച്ചത്
advertisement
4/5
മുസ്ലിം വിഭാഗത്തിനും മുസ്ലിം ലീഗിനും നിർണായക സ്വാധീനമുള്ള മണ്ഡലം. ക്രിസ്ത്യൻ- മുസ്ലിം വോട്ടർമാർ ഭൂരിപക്ഷമുള്ള മണ്ഡലം.
advertisement
5/5
2014ൽ എംഐ ഷാനവാസ് 3,77,035 വോട്ട് നേടിയപ്പോൾ 2016ൽ യുഡിഎഫിലെ ഏഴു സ്ഥാനാർഥികളും കൂടി പിടിച്ചത് 4,73,434 വോട്ട്. സിപിഐയുടെ സത്യൻ മൊകേരിക്ക് 3,56,165 വോട്ട് ലഭിച്ചപ്പോൾ നിയമസഭയിലേക്കുള്ള എൽഡിഎഫ് സ്ഥാനാർഥികൾ എല്ലാവരുംകൂടി പിടിച്ചത് 4,54,381 വോട്ട്