TRENDING:

Breaking: കോഴിക്കോട് മുത്തപ്പൻ പുഴയിൽ വീണ്ടും ആയുധധാരികളായ മാവോയിസ്റ്റുകൾ; പോസ്റ്റർ പതിച്ചു

Last Updated:
നാല് പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന സംഘമാണ് എത്തിയത്.
advertisement
1/4
Breaking: കോഴിക്കോട് മുത്തപ്പൻപുഴയിൽ വീണ്ടും ആയുധധാരികളായ മാവോയിസ്റ്റുകൾ; പോസ്റ്റർ പതിച്ചു
കോഴിക്കോട് തിരുവനമ്പാടി മുത്തപ്പൻപുഴയിൽ വീണ്ടും ആയുധധാരികളായ മാവോയിസ്റ്റുകളെത്തി. ഇന്നു രാവിലെ ആറു മണിയോടെയാണ് 7 പേരടങ്ങുന്ന ആയുധധാരികളായ മാവോയിസ്റ്റ് സംഘം മുത്തപ്പൻപുഴ അങ്ങാടിയിൽ എത്തിയത്.
advertisement
2/4
നാല് പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന സംഘമാണ് എത്തിയത്. അതിൽ അഞ്ചു പേർ പരസ്യമായി അങ്ങാടിയിലേക്ക് ഇറങ്ങി ആളുകളോട് സംസാരിക്കുകയും അശോകൻ എന്നയാളുടെ ചായക്കടയിൽ നിന്നും ചായ കുടിച്ചാണ് മടങ്ങിയത്. രണ്ടുപേർ പുഴയിൽ കാത്തുനിൽക്കുകയായിരുന്നു.
advertisement
3/4
കർഷകർക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് ഉറപ്പു നൽകിയാണ് സംഘം മടങ്ങിയത്. പതിവുപോസ്റ്ററിൽ നിന്നും വ്യത്യസ്തമായിരുന്നു ഇന്നത്തെ പോസ്റ്ററുകൾ. വെള്ളവും  കാടും ഭൂമിയും മനുഷ്യരുടേതാണെന്നും കൃഷിഭൂമിയിൽ ജണ്ട കെട്ടി കർഷകരെ ദ്രോഹിക്കുന്ന വനപാലകരെ നാട്ടിൽ നിന്നും അടിച്ചോടിക്കണം  എന്നും പറയുന്ന പോസ്റ്ററിൽ മുത്തപ്പൻപുഴയിൽ നടക്കുന്ന കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
advertisement
4/4
മടങ്ങുന്ന സമയത്ത് നിരവധി വീടുകളിലും സംഘം പോയിട്ടുണ്ട്. തിരുവമ്പാടി മുത്തപ്പൻപുഴ, ആനക്കാംപൊയിൽ തുടങ്ങിയ ഭാഗങ്ങളിൽ നിരവധി തവണകളായി സംഘം എത്തുമ്പോൾ അത് ചെറിയ രീതിയിൽ ജനങ്ങളിൽ ആശങ്കയും നടത്തുന്നുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Kerala/
Breaking: കോഴിക്കോട് മുത്തപ്പൻ പുഴയിൽ വീണ്ടും ആയുധധാരികളായ മാവോയിസ്റ്റുകൾ; പോസ്റ്റർ പതിച്ചു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories