Suresh Gopi| ശ്രീജേഷിനും കുടുംബത്തിനും വീട്ടിൽ സദ്യയൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി
- Published by:ASHLI
- news18-malayalam
Last Updated:
ഇന്ത്യക്കായി വിയർത്തു നേടിയ ഈ മേഡലുകൾക്കും അംഗീകാരത്തിനും രാജ്യം എന്നും ശ്രീജേഷിനോട് കടപ്പെട്ടിരിക്കുന്നു എന്ന് മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് പറഞ്ഞു.
advertisement
1/5

ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കല മെഡൽ ജേതാവും, ഇന്ത്യയുടെ അഭിമാനവുമായ പി ആർ ശ്രീജേഷിനെയും കുടുംബത്തെയും വീട്ടിലേക്ക് ക്ഷണിച്ച് കേന്ദ്ര പെട്രോളിയം ടൂറീസം സഹമന്ത്രി സുരേഷ് ഗോപിയുയും ഭാര്യ രാധിക സുരേഷ് ഗോപിയും.
advertisement
2/5
തന്റെ വസതിയിൽ ശ്രീജേഷിനും കുടുംബത്തിനും സദ്യയൊരുക്കിയാണ് സുരേഷ് ഗോപി ക്ഷണിച്ചത്. ഒളിമ്പിക് മെഡൽ ശ്രീജേഷ് മന്ത്രിയ്ക്കു കാണിച്ചു കൊടുത്തു.
advertisement
3/5
ഇന്ത്യക്കായി വിയർത്തു നേടിയ ഈ മേഡലുകൾക്കും അംഗീകാരത്തിനും രാജ്യം എന്നും ശ്രീജേഷിനോട് കടപ്പെട്ടിരിക്കുന്നു എന്ന് മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് പറഞ്ഞു.
advertisement
4/5
ശ്രീജേഷിനോടൊപ്പം ഭാര്യ ഡോ. അനീഷ്യ, കുട്ടികൾ, സഹോദരങ്ങൾ മാതാപിതാക്കൾ എന്നിവരും ഉണ്ടായിരുന്നു. അതേസമയം പാരീസ് ഒളിമ്പിക്‌സിസിൽ ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമംഗം പി.ആര്‍. ശ്രീജേഷിന് രണ്ടുകോടി രൂപ പാരിതോഷികം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
advertisement
5/5
മന്ത്രിസഭാ യോഗത്തിലാണ് പാരിതോഷികം പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് സംസ്ഥാന സർക്കാറിന് കീഴില്‍ ശ്രീജേഷിന് സ്വീകരണച്ചടങ്ങുകള്ളും ഇതിനു മുമ്പേ ഒരുക്കിയിരുന്നു. പാരീസ് ഒളിമ്പിക്‌സോടെ ശ്രീജേഷ് അന്താരാഷ്ട്ര ഹോക്കിയില്‍നിന്ന് വിരമിക്കുകയും ചെയ്തു.
മലയാളം വാർത്തകൾ/Photogallery/Kerala/
Suresh Gopi| ശ്രീജേഷിനും കുടുംബത്തിനും വീട്ടിൽ സദ്യയൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി