പത്മശ്രീ ജേതാവ് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായിയ്ക്ക് അഭിനന്ദനവുമായി ശശി തരൂർ
- Published by:Vishnupriya S
- news18-malayalam
Last Updated:
'ഇന്ത്യൻ സംസ്‌കാരത്തെയും നാഗരികതയെയും പ്രോത്സാഹിപ്പിക്കുന്ന അവരുടെ സംഭാവനകൾ ഈ അംഗീകാരം അർഹിക്കുന്നു'
advertisement
1/5

പത്മശ്രീ ജേതാവ് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായിയെ നേരിട്ടെത്തി അഭിനന്ദനമറിയിച്ച് ശശി തരൂർ എംപി. 'അശ്വതി തിരുനാൾ പാർവതി ഭായി രാജകുമാരിയെ പത്മശ്രീ ലഭിച്ചതിൽ അഭിനന്ദിക്കാൻ സാധിച്ചു. ഇന്ത്യൻ സംസ്‌കാരത്തെയും നാഗരികതയെയും പ്രോത്സാഹിപ്പിക്കുന്ന അവരുടെ സംഭാവനകൾ ഈ അംഗീകാരം അർഹിക്കുന്നു', തരൂർ എക്സിൽ കുറിച്ചു.
advertisement
2/5
കുറിപ്പിനോടൊപ്പം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായിയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും തരൂർ പങ്കുവെച്ചു. പത്മനാഭസ്വാമിയുടെ അനുഗ്രഹമായാണ് പുരസ്കാരം ലഭിച്ചതെന്നു ഗൗരി ലക്ഷ്മിഭായി പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു പത്മശ്രീ പുരസ്കാരം പ്രഖ്യാപിച്ചത്.
advertisement
3/5
തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ പത്മശ്രീയെത്തുന്നത് ആദ്യമായിട്ടാണ്. അതിരറ്റ സന്തോഷമുണ്ട്. ശ്രീപദ്മനാഭന്റെ തൃപ്പാദങ്ങളില്‍ അംഗീകാരം സമര്‍പ്പിക്കുന്നു. പൂർവികരുടെ അനുഗ്രഹമാണ് പുരസ്കാരത്തിലൂടെ ലഭിച്ചതെന്നും ഗൗരി ലക്ഷ്മിഭായി പറഞ്ഞു.
advertisement
4/5
സാഹിത്യ മേഖലയ്‌ക്ക് നൽകിയ സംഭാവനകൾക്കാണ് ഗൗരി ലക്ഷ്മിഭായിയെ പദ്മശ്രീ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. 110 പേര്‍ക്കാണ് വിവിധ വിഭാഗങ്ങളിലായി പത്മശ്രീ പുരസ്കാരം ലഭിച്ചത്. കേരളത്തില്‍ നിന്ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായിക്ക് പുറമെ ചിത്രൻ നമ്പൂതിരിപ്പാടിനും പത്മശ്രീ പുരസ്കാരം ലഭിച്ചു.
advertisement
5/5
ബിന്ദേശ്വര്‍ പഥകിനും ചിത്രന്‍ നമ്പൂതിരിപ്പാടിനും ജസ്റ്റിസ് ഫാത്തിമ ബീവിക്കും വിജയകാന്തിനും മരണാനന്തര ബഹുമതിയായിട്ടാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
മലയാളം വാർത്തകൾ/Photogallery/Kerala/
പത്മശ്രീ ജേതാവ് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായിയ്ക്ക് അഭിനന്ദനവുമായി ശശി തരൂർ