TRENDING:

SSLC, PLUS2 പരീക്ഷ മുന്നൊരുക്കങ്ങൾ; ഇത്തവണ പരീക്ഷയ്ക്ക് മാസ്ക്, സാനിറ്റൈസർ, സോപ്പ്, വെള്ളം

Last Updated:
പരീക്ഷാ കേന്ദ്രങ്ങളായ സ്കൂളുകളുടെ അണുനശീകരണ പ്രവർത്തനങ്ങൾ ഫയർ ഫോഴ്സിൻ്റെ നേതൃത്വത്തിലാണ് നടക്കുന്നത്. പരീക്ഷാർത്ഥികൾക്കാവശ്യമായ മാസ് കുകളുടെ നിർമ്മാണം പൂർത്തിയായി കഴിഞ്ഞു. റിപ്പോർട്ട്/ചിത്രങ്ങൾ: ഡാനി ടിപി
advertisement
1/5
SSLC, PLUS2 പരീക്ഷ മുന്നൊരുക്കങ്ങൾ; ഇത്തവണ പരീക്ഷയ്ക്ക് മാസ്ക്, സാനിറ്റൈസർ, സോപ്പ്, വെള്ളം
കൊച്ചി: മെയ് 26 നു പുനരാരംഭിക്കുന്ന എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളുടെ മുന്നൊരുക്കങ്ങൾ ആരംഭിച്ചു. വിവിധ ജില്ലകളിൽ പരീക്ഷാ നടത്തിപ്പിൻ്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തൽ തുടങ്ങി.
advertisement
2/5
പരീക്ഷാ കേന്ദ്രങ്ങളായ സ്കൂളുകളുടെ അണുനശീകരണ പ്രവർത്തനങ്ങൾ ഫയർ ഫോഴ്സിൻ്റെ നേതൃത്വത്തിലാണ് നടക്കുന്നത്. പരീക്ഷാർത്ഥികൾക്കാവശ്യമായ മാസ് കുകളുടെ നിർമ്മാണം പൂർത്തിയായി കഴിഞ്ഞു
advertisement
3/5
എറണാകുളം ജില്ലയിൽ 31,724 വിദ്യാർത്ഥികളാണ് പത്താം ക്ലാസ് പരീക്ഷയെഴുതുന്നത്. 35,224 വിദ്യാർത്ഥികൾ പ്ലസ് വൺ പരീക്ഷയും 36,439 വിദ്യാർത്ഥികൾ പ്ലസ് ടു പരീക്ഷയും എഴുതുന്നുണ്ട്. ജില്ലയിൽ 320 എസ്.എസ്.എൽ.സി. പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. സ്കൂളുകളിലെ എൻ.എസ്.എസ്.യൂണിറ്റുകളുടെ നേതൃത്വത്തിലായിരുന്നു മാസ്ക് നിർമ്മാണം.
advertisement
4/5
75,000 മാസ്കുകളാണ് നിർമ്മിച്ചത്. കൂടാതെ വൊക്കേഷണൽ ഹയർ സെക്കണ്ടറി മേഖലയിൽ 13,000 മാസ്കുകളുടെ നിർമ്മാണം പൂർത്തിയായി. ബ്ലോക്ക് റിസോഴ്സ് സെൻററുകൾ വഴി ഒന്നര ലക്ഷം മാസ് കാണ് നിർമ്മിച്ചത്. ഇത് പഞ്ചായത്തുകൾ വഴി വിദ്യാർത്ഥികളുടെ വീടുകളിലെത്തിക്കും.
advertisement
5/5
പരീക്ഷക്കായുള്ള മാർഗ നിർദ്ദേശങ്ങൾ വിദ്യാർത്ഥികൾക്ക് സോഷ്യൽ മീഡിയ വഴിയും നേരിട്ടും നൽകുന്നുണ്ട്. ഇത് വിദ്യാർത്ഥികൾക്കും ലഭിച്ചുവെന്ന് അധ്യാപകർ ഉറപ്പ് വരുത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങളിൽ സാനിറ്റൈസർ , സോപ്പ്, വെള്ളം എന്നിവ ഉറപ്പു വരുത്തുന്നതിൻ്റെ ക്രമീകരണങ്ങളും പൂർത്തിയായി. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് സംശയ നിവാരണത്തിനും പരാതികൾ പരിഹരിക്കാനും ജില്ല തലത്തിൽ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിൽ വാർ റൂം സജ്ജീകരിച്ചു.
മലയാളം വാർത്തകൾ/Photogallery/Kerala/
SSLC, PLUS2 പരീക്ഷ മുന്നൊരുക്കങ്ങൾ; ഇത്തവണ പരീക്ഷയ്ക്ക് മാസ്ക്, സാനിറ്റൈസർ, സോപ്പ്, വെള്ളം
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories