അരുവിത്തുറ പള്ളിയിലും പാലാ കുരിശുപള്ളിയിലും നേർച്ച; ബിഷപ്പുമാരെയും NSS,SNDP ജനറൽ സെക്രട്ടറിമാരെയും കണ്ട് സുരേഷ് ഗോപി
- Published by:Rajesh V
- news18-malayalam
Last Updated:
അരുവിത്തുറ പള്ളിയിലെ വിളക്കിൽ എണ്ണ ഒഴിച്ച് പ്രാർത്ഥിച്ചു. പാലാ കുരിശുപള്ളിയിലെത്തി മാതാവിന് മുന്നിൽ മെഴുകുതിരി തെളിച്ചു
advertisement
1/6

കോട്ടയം: വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ പള്ളികളിൽ നേർച്ച നടത്തിയും മതമേലധ്യക്ഷന്മാരെ സന്ദർശിച്ചും സുരേഷ് ഗോപി. ഇന്നലെ രാത്രിയാണ് ഈരാറ്റുപേട്ട അരുവിത്തുറ പള്ളിയിലെത്തിയത്. ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ് അടക്കമുള്ളവർ ഒപ്പമുണ്ടായിരുന്നു.
advertisement
2/6
തുടർന്ന് അരുവിത്തുറ പള്ളിയിലെ വിളക്കിൽ എണ്ണ ഒഴിച്ച് പ്രാർത്ഥിച്ചു. ഇത് സ്വകാര്യ സന്ദർശനമായിരുന്നുവെന്നും അരുവിത്തുറ പള്ളിയിൽ പോകണമെന്നത് നേർച്ചയായിരുന്നുവെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
advertisement
3/6
ഇന്ന് രാവിലെ പാലാ കുരിശുപള്ളിയിലെത്തി മാതാവിന് മുന്നിൽ മെഴുകുതിരി തെളിച്ച് പ്രാർത്ഥിച്ചു. തുടർന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദർശിച്ചു. തുടർന്ന് കാഞ്ഞിപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കലുമായും കൂടിക്കാഴ്ച നടത്തി.
advertisement
4/6
ലൗ ജിഹാദിനെക്കുറിച്ച് ബിഷപ്പുമായി ചര്‍ച്ച ചെയ്തോയെന്ന ചോദ്യത്തില്‍ നിന്നും സുരേഷ് ഗോപി ഒഴിഞ്ഞുമാറി. മനുഷ്യരായിട്ട് ജീവിച്ചോട്ടെ സാർ നിങ്ങൾ ഞങ്ങളെ ആ വഴിക്ക് വലിച്ചിഴയ്ക്കാതിരിക്കു എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
advertisement
5/6
ചങ്ങനാശ്ശേരി പെരുന്ന എൻഎസ്എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ സന്ദർശിച്ചു. അവിടെ നിന്ന് നേരെ കണിച്ചുകുളങ്ങരയിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി.
advertisement
6/6
ന്ദർശനം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമല്ല, ഗുരുത്വത്തിന്റെ ഭാഗമാണെന്നും സുകുമാരൻ നായരോട് അനുഗ്രഹം ചോദിച്ചുവെന്നും അത് ലഭിച്ചുവെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. വെള്ളാപ്പള്ളി നടേശനുമായി നടത്തിയത് സൗഹൃദ സന്ദര്‍ശനം മാത്രമെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
മലയാളം വാർത്തകൾ/Photogallery/Kerala/
അരുവിത്തുറ പള്ളിയിലും പാലാ കുരിശുപള്ളിയിലും നേർച്ച; ബിഷപ്പുമാരെയും NSS,SNDP ജനറൽ സെക്രട്ടറിമാരെയും കണ്ട് സുരേഷ് ഗോപി