TRENDING:

മലയാള സിനിമകളുടെ കൂടെ വളർന്ന ചിത്രഞ്ജലി സ്റ്റുഡിയോയുടെ വിശേഷങ്ങൾ

Last Updated:
1980-ൽ സ്ഥാപിതമായ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡിൻ്റെ ഒരു യൂണിറ്റാണ് ചിത്രഞ്ജലി സ്റ്റുഡിയോ. സ്റ്റുഡിയോ കോംപ്ലക്സിൽ ഫിലിം നിർമ്മാണത്തിനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ട്. തിരുവല്ലത്തെ കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന സ്റ്റുഡിയോ 75 ഏക്കറിൽ വ്യാപിച്ചുകിടക്കുന്നു.
advertisement
1/7
മലയാള സിനിമകളുടെ കൂടെ വളർന്ന ചിത്രഞ്ജലി സ്റ്റുഡിയോയുടെ വിശേഷങ്ങൾ
1980-ൽ സ്ഥാപിതമായ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡിൻ്റെ ഒരു യൂണിറ്റാണ് ചിത്രഞ്ജലി സ്റ്റുഡിയോ. തിരുവനന്തപുരം നഗരത്തിൽ നിന്ന് 7 കിലോമീറ്റർ അകലെയുള്ള തിരുവല്ലത്താണ് സ്റ്റുഡിയോ സ്ഥിതി ചെയുന്നത്. ചലച്ചിത്ര വ്യവസായത്തിൻ്റെ വളർച്ചയ്ക്കും ആവശ്യങ്ങൾക്കും അനുസൃതമായി ചിത്രഞ്ജലി സ്റ്റുഡിയോ വികസിക്കപ്പെടുന്നുണ്ട്.
advertisement
2/7
സ്റ്റുഡിയോ കോംപ്ലക്സിൽ ഫിലിം നിർമ്മാണത്തിനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ട് — ക്യാമറ, ഔട്ട്ഡോർ യൂണിറ്റ്, ലൈറ്റ്, നോൺ-ലീനിയർ എഡിറ്റിംഗ് സ്യൂട്ട്, ഡബ്ബിംഗ് സ്റ്റുഡിയോ, ഡി ടി എസ് മിക്സിംഗ് സൗകര്യം, ഷൂട്ടിംഗ് ഫ്ലോർ, വിവിധ സെറ്റുകൾ തുടങ്ങി എല്ലാ സംവിധാനവും ഇവിടെയുണ്ട്.
advertisement
3/7
തിരുവനന്തപുരത്തെ കലാഭവൻ ഡിജിറ്റൽ സ്റ്റുഡിയോ ചിത്രഞ്ജലി സ്റ്റുഡിയോയുടെ ഒരു വിഭാഗമാണ്. ടെലിവിഷൻ പരിപാടികളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സാങ്കേതികസഹായം നൽകിവരുന്ന മറ്റൊരു സ്റ്റുഡിയോയാണ് കലാഭവൻ സ്റ്റുഡിയോ.
advertisement
4/7
എഡിറ്റിംഗിനും റെക്കോർഡിംഗിനുമായി ഒരു യൂണിറ്റ് സ്ഥാപിച്ചുകൊണ്ട് ചിത്രഞ്ജലി മലയാള ചലച്ചിത്ര വ്യവസായത്തിൻ്റെ പ്രധാന കേന്ദ്രമായ കൊച്ചിയിലേക്ക് വ്യാപിച്ചു.
advertisement
5/7
പഴയകാല സിനിമകൾ ചിത്രീകരിക്കാൻ ഉപയോഗിച്ച ക്യാമറ, അന്നതെ എഡിറ്റിങ്ങ്, ഡബിംഗ് തുടങ്ങിയവ ചെയ്യാൻ ഉപയോഗിച്ച ഉപകരണങ്ങൾ തുടങ്ങിയവ എല്ലാം പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയവും ചിത്രാഞ്ജലിയിൽ ഉണ്ട്.
advertisement
6/7
ചിത്രഞ്ജലി സ്റ്റുഡിയോ വർഷങ്ങളായി മലയാളത്തിൽ നിർമ്മിച്ച ചില മികച്ച സിനിമകൾക്ക് ലൊകേഷൻ ഉൽപടെ എല്ലാ ഉപകരണങ്ങളും ഒരുകി നൽകിയിട്ടുണ്ട്. മറ്റ് ഭാഷകളിലെ നിരവധി സിനിമകളുടെ ജന്മസ്ഥലം കൂടിയാണ് ചിത്രഞ്ജലി.
advertisement
7/7
തിരുവല്ലത്തെ കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന സ്റ്റുഡിയോ 75 ഏക്കറിൽ വ്യാപിച്ചുകിടക്കുന്നു. 12, 000 ചതുരശ്ര അടിയുള്ള ഏഷ്യയിലെ രണ്ടാമത്തെ വലിയ സൌണ്ട് പ്രൂഫ് ഇൻഡോർ ഫ്ലോറ് ചിത്രാഞ്ചലിക്ക് സ്വന്തം. പതിനായിരം കോടി രൂപയുടെ നവീകരണ പദ്ധതിയിൽ 100 കോടി സർക്കാർ വകയിരുത്തി. മലയാള സിനിമയുടെ വളർച്ച സുഗമമാക്കുന്നതിനുള്ള കോർപ്പറേഷൻ്റെ സംരംഭത്തിൻ്റെ ഭാഗമായിരുന്നു ഈ നിർദ്ദേശം.
മലയാളം വാർത്തകൾ/Photogallery/Kerala/Thiruvananthapuram/
മലയാള സിനിമകളുടെ കൂടെ വളർന്ന ചിത്രഞ്ജലി സ്റ്റുഡിയോയുടെ വിശേഷങ്ങൾ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories