TRENDING:

തിരുവനന്തപുരം ലുലുവിലെ റമദാൻ കാഴ്ച്ചകൾ

Last Updated:
ലുലു ഹൈപ്പർ മാർക്കറ്റിൽ പ്രത്യേക ഇഫ്താർ കൗണ്ടർ സജ്ജീകരിച്ചിട്ടുണ്ട്. നോമ്പു കഞ്ഞി, മട്ടൻ ബിരിയാണി, സമൂസ, തുടങ്ങി വ്യത്യസ്ത വിഭവങ്ങൾ ഇവിടെ ലഭിക്കും.
advertisement
1/5
തിരുവനന്തപുരം ലുലുവിലെ റമദാൻ കാഴ്ച്ചകൾ
ഇസ്‌ലാം വിശ്വാസികൾ വളരെ പവിത്രമായി പരിഗണിക്കുന്ന ഒരു മാസമാണ് റമദാൻ. റമദാനോട് അനുബന്ധിച്ച് ലുലുവിൽ വലിയ ഒരുക്കങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. അനന്തപുരിയിയുടെ ഇഷ്ട ഷോപ്പിംഗ് ഡെസ്റ്റിനേഷൻ ആയി മാറിയ ലുലുവിൽ റംസാൻ മാസത്തിലും തിരക്ക് ഏറെയാണ്.
advertisement
2/5
ലുലു ഹൈപ്പർ മാർക്കറ്റിൽ പ്രത്യേക ഇഫ്താർ കൗണ്ടർ സജ്ജീകരിച്ചിട്ടുണ്ട്. നോമ്പു കഞ്ഞി, മട്ടൻ ബിരിയാണി, സമൂസ, തുടങ്ങി വ്യത്യസ്ത വിഭവങ്ങൾ ഇവിടെ ലഭിക്കും.
advertisement
3/5
ഇഫ്താറിൽ ഏറ്റവും പ്രത്യേകതയുള്ള വിഭവം ഈന്തപ്പഴമാണ്. റമദാനിൽ മറ്റുള്ളവരെ നോമ്പുതുറപ്പിക്കുന്നതും വിശ്വാസികൾ സംഘടിതമായി നോമ്പുതുറക്കുന്നതും പുണ്യകരമായ കാര്യമാണ്. വ്രതാനുഷ്ഠാനം കൊണ്ട് അര്‍ഥമാക്കുന്നത് വിശപ്പും ദാഹവും സഹിക്കല്‍ മാത്രമല്ല, കാഴ്ചയും കേള്‍വിയും സംസാരവും ചിന്തയും വികാരങ്ങളും വിചാരങ്ങളും എല്ലാം ദൈവഹിതത്തിനനുസരിച്ചായിരിക്കുക എന്നതാണ്.
advertisement
4/5
ഇസ്ലാം പടുത്തുയർത്തിയിരിക്കുന്നത് അഞ്ച് കാര്യങ്ങളിലാണ്. ആ അഞ്ച് കാര്യങ്ങളും ഓരോ മുസ്ലിമും പ്രവർത്തിക്കേണ്ടതുമാണ്. അവയിൽ പ്രധാനപ്പെട്ട ഒരു കർമ്മമാണ് വ്രതാനുഷ്ഠാനം. പാരസ്പര്യത്തെയും സൗഹാര്‍ദത്തെയും ശക്തിപ്പെടുത്താനുള്ള മികച്ച ഉപാധികളാണ് ഇഫ്താറുകൾ.
advertisement
5/5
റമദാൻ വ്രതമനുഷ്ഠാനത്തിൻ്റെ പരിസമാപ്തി കുറിച്ച് ഈദുൽ ഫിത്‌ർ അഥവാ ചെറിയ പെരുന്നാൾ എത്തും. അതിനാൽ റമദാൻ മാസമുടനീളം ആചരിച്ച നോമ്പിൻ്റെ പൂർത്തികരണത്തിനൊടുവിലുള്ള നോമ്പുതുറയാണ് ഈദുൽ ഫിത്‌ർ എന്നത് പ്രതിനിധാനം ചെയ്യുന്നത്.
മലയാളം വാർത്തകൾ/Photogallery/Kerala/Thiruvananthapuram/
തിരുവനന്തപുരം ലുലുവിലെ റമദാൻ കാഴ്ച്ചകൾ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories