തൃശൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് മറിഞ്ഞ് രോഗി ഉൾപ്പെടെ മൂന്നുപേർ മരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
പുലർച്ചെ ഒരു മണിയോടെയാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയ മറ്റൊരു ആംബുലൻസും അപകടത്തിൽപെട്ടു
advertisement
1/6

തൃശൂർ: കുന്നംകുളം ചൊവ്വന്നൂരിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രോഗി ഉൾപ്പെടെ മൂന്നുപേർ മരിച്ചു.
advertisement
2/6
മരത്തംകോട് സ്വദേശികളായ ഫെമിന, റഹ്മത്ത്, ആബിദ് എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ കുന്നംകുളം താലൂക്ക് ആശുപത്രിയിലും മലങ്കര ആശുപത്രിയിലും സൂക്ഷിച്ചിട്ടുണ്ട്.
advertisement
3/6
ന്യൂമോണിയ ബാധിച്ച് കടുത്ത ശ്വാസതടസ്സം നേരിട്ട ഫെമിനയുമായി കുന്നംകുളത്തെ സ്വകാര്യാശുപത്രിയിലേക്ക് വന്നിരുന്ന അൽ അമീൻ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.
advertisement
4/6
ഇന്ന് പുലർച്ചെ ഒരു മണിയോടെ ചൊവ്വന്നൂർ എസ്‌ബിഐ ബാങ്കിന് സമീപത്ത് വെച്ചായിരുന്നു അപകടം.
advertisement
5/6
അൽ അമീൻ ആംബലൻസ് ഡ്രൈവർ ഷുഹൈബ്, ഫാരിസ്, സാദിഖ് എന്നിവർക്കാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട ആംബുലൻസ് മറിയുകയായിരുന്നു.
advertisement
6/6
അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനായി കുന്നംകുളത്ത് നിന്നും പുറപ്പെട്ട നന്മ ആംബുലൻസും അപകടത്തിൽപ്പെട്ടു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Kerala/
തൃശൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് മറിഞ്ഞ് രോഗി ഉൾപ്പെടെ മൂന്നുപേർ മരിച്ചു