ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകൾക്കെതിരെ ഇസ്രായേൽ നിർണായ ആക്രമണം നടത്തിയിട്ടുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കഴിഞ്ഞ ഒരു വർഷത്തിനുള്ളി ഹൂതികളെയും , ഹമാസ് ഭീകര സംവിധാനത്തെയും, ഹിസ്ബുള്ളയെയും തകർത്തുവെന്നും അവയുടെ ഭൂരിഭാഗം നേതാക്കളെയും ആണവായുധ ശേഖരവും പിടിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു.ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ (UNGA) സംസാരിക്കുകയായിരന്നു നെതന്യാഹു. ഗാസയിൽ ബന്ദികളാക്കപ്പെട്ട ഇസ്രായേലി കുടുംബങ്ങളുടെ ദുരവസ്ഥ പരാമർശിച്ച നെതന്യാഹു ഇറാൻ മിഡിൽ ഈസ്റ്റിനെ അസ്ഥിരപ്പെടുത്തുകയാണെന്ന് ആരോപിക്കുകയും ചെയ്തു.
advertisement
ഇറാന്റെ ഭീകരാക്രമണം മുഴുവൻ ലോകത്തിന്റെയും സമാധാനത്തിനും, മേഖലയുടെ സ്ഥിരതയ്ക്കും, ഇസ്രായേലിന്റെ നിലനിൽപ്പിനും ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിനെ നശിപ്പിക്കാൻ മാത്രമല്ല, അമേരിക്ക അടക്കമുള്ള രാഷ്ട്രങ്ങളെ ഭീഷണിപ്പെടുത്താൻ രൂപകൽപ്പന ചെയ്ത ഒരു വലിയ ആണവായുധ പദ്ധതി ടെഹ്‌റാൻ മുന്നോട്ട് കൊണ്ടുപോകുന്നുവെന്ന് ബെഞ്ചമിൻ നെതന്യാഹു ആരോപിച്ചു. ഇറാന്റെ നടപടികൾ ആഗോളതലത്തിൽ അപകടകരമാണെന്ന് ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര സമൂഹം അവരുടെ ആണവ പദ്ധതിയെ നേരിടണമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ബെഞ്ചമിൻ നെതന്യാഹു വേദിയിലേക്ക് കയറിയപ്പോൾ, ഡസൻ കണക്കിന് പ്രതിനിധികൾ പ്രതിഷേധവുമായി ഹാളിൽ നിന്ന് ഇറങ്ങിപ്പോയി. എന്നാൽ ഇസ്രയേൽ അനുകൂലികൾ അദ്ദേഹത്തിന്റെ പ്രസംഗത്തെ കയ്യടിയോടെയാണ് സ്വീകരിച്ചത്.