TRENDING:

SDPI സമരക്കാരെ 'കൂസാതെ' ജലപീരങ്കി; നോട്ടം രാജ്ഭവൻ ദിശയിലേക്ക് മാത്രമാക്കി!

Last Updated:
വെളളയമ്പലം ജംഗ്ഷനിൽ നിന്ന് സമരക്കാർ ബാരിക്കേഡിനടുത്തേക്ക്. വെള്ളം ചീറ്റുന്ന വരുണിന്റെ ഒരു കുഴൽ തിരിയുന്നില്ല. എത്ര ശ്രമിച്ചിട്ടും രാജ്ഭവൻ ദിശയിലേക്ക് നോക്കിയിരിക്കുന്ന കുഴൽ സമരക്കാർക്കു നേരെ തിരിയുന്നില്ല. റിപ്പോർട്ടും ചിത്രങ്ങളും- വി.വി വിനോദ്
advertisement
1/3
SDPI സമരക്കാരെ 'കൂസാതെ' ജലപീരങ്കി; നോട്ടം രാജ്ഭവൻ ദിശയിലേക്ക് മാത്രമാക്കി!
തിരുവനന്തപുരം: സമരക്കാർക്കുനേരെ പൊലീസ് ആദ്യം ഉപയോഗിക്കുന്ന ആയുധങ്ങളിലൊന്നാണ് ജലപീരങ്കി. നിരന്തരം സമരക്കാർ കടന്നുവരുന്നതിനിടെ ജലപീരങ്കി പണിമുടക്കിയാൽ എന്ത് ചെയ്യും? അതുപോലെ ഒരു സംഭവമാണ് ഇന്ന് തലസ്ഥാനത്ത് ഉണ്ടായത്. രാജ്ഭവനു മുന്നിലായിരുന്നു ജലപീരങ്കി ഭാഗികമായി പണിമുടക്കിയത്.
advertisement
2/3
പൗരത്വ ബില്ലിൽ പ്രതിക്ഷേധിച്ച് എസ് ഡി പി ഐ മാർച്ച് കടന്നുവരുന്നു. ജലപീരങ്കി വാഹനമായ വരുൺ തയ്യാറിക്കി നിറുത്തി പോലീസ്. വെളളയമ്പലം ജംഗ്ഷനിൽ നിന്ന് സമരക്കാർ ബാരിക്കേഡിനടുത്തേക്ക്. വെള്ളം ചീറ്റുന്ന വരുണിന്റെ ഒരു കുഴൽ തിരിയുന്നില്ല. എത്ര ശ്രമിച്ചിട്ടും രാജ്ഭവൻ ദിശയിലേക്ക് നോക്കിയിരിക്കുന്ന കുഴൽ സമരക്കാർക്കു നേരെ തിരിയുന്നില്ല. ജലപീരങ്കി പ്രയോഗത്തിന് വരുണിനു മുകളിൽ സ്ഥാപിച്ചിട്ടുള്ളത് രണ്ട് നോബുകളാണ്.  സാധാരണ രണ്ടെണ്ണെത്തിൽക്കൂടിയും സമരക്കാർക്കു നേരെ വെള്ളം ചീറ്റാറാണുള്ളത്.
advertisement
3/3
ഒന്നു തിരിയാത്തതോടെ ഒരെണ്ണം ഉപയോഗിച്ചായിരുന്നു പൊലീസ് നടപടി. തുടർന്ന് കെ എസ് യു, വെൽഫയർ പാർടി സമരങ്ങൾ എത്തുമ്പോഴേക്കും കുഴൽ തിരിയാത്തതിന്റെ സാങ്കേതിക പ്രശ്നം പരിഹരിച്ചു. അടുത്തിടെ വാങ്ങിയ വരുണിനാണ് സാങ്കേതിക തകരാറുണ്ടായത്.
advertisement
മലയാളം വാർത്തകൾ/Photogallery/Kerala/
SDPI സമരക്കാരെ 'കൂസാതെ' ജലപീരങ്കി; നോട്ടം രാജ്ഭവൻ ദിശയിലേക്ക് മാത്രമാക്കി!
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories